ഡോ. വി.ബാലകൃഷ്ണന്‍ വീണ്ടും സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി

കാസര്‍കോട്: കാസര്‍കോട് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ഡോ.വി ബാലകൃഷ്ണനു വീണ്ടും കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയായി നിയമനം. നിയമന ഉത്തരവ് പുറത്തിറങ്ങിയതിനാല്‍ അടുത്ത ആഴ്ച്ചയോടെ തിരുവനന്തപുരത്ത് ചുമതലയേല്‍ക്കും. കാസര്‍കോട്ട് പുതിയ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി യായി സിബി തോമസിനെ നിയമിച്ചു. ഇതു രണ്ടാം തവണയാണ് പനയാല്‍ അരവത്ത് സ്വദേശിയായ ഡോ.വി ബാലകൃഷ്ണന്‍ ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി പദത്തില്‍ എത്തുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് ആദ്യ നിയമനം. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിര്‍ദ്ദേശ പ്രകാരമായിരുന്നു നിയമനം. രണ്ടു വര്‍ഷക്കാലത്തെ സേവനത്തിനു ശേഷം പൊലീസ് സര്‍വ്വീസില്‍ തിരിച്ചെത്തുകയും ഹൊസ്ദുര്‍ഗ്ഗ് ഡിവൈ എസ് പിയായി ചുമതലയേല്‍ക്കുകയും ചെയ്തിരുന്നു. പിന്നീടാണ് എസ് എസ് ബിയില്‍ നിയമിതനായത്. ജൈവ വൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കു നല്‍കിയ സംഭാവനകളും സേവനങ്ങളും കണക്കിലെടുത്താണ് രണ്ടാമൂഴത്തിനു ബാലകൃഷ്ണനെ തന്നെ തെരഞ്ഞെടുത്തത്. സ്വന്തം പേരില്‍ സസ്യമുള്ള പൊലീസ് ഉദ്യോഗസ്ഥാനാണ് ഡോ.വി ബാലകൃഷ്ണന്‍.
പശ്ചിമ ഘട്ടത്തിലെ വന്യഭക്ഷ്യ ജനിതക വൈവിധ്യം എന്ന വിഷയത്തിലെ റിസര്‍ച്ചിനാണ് ഡോക്ടറേറ്റ് ലഭിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബഹു.ജില്ലാ കലക്ടര്‍ അറിയാന്‍: ജില്ലയുടെ വിദ്യാഭ്യാസ തലസ്ഥാനമായ പെരിയയിൽ വില്ലേജ് ഓഫീസര്‍ ഇല്ലാതെ ഒന്നരമാസം; രണ്ട് വര്‍ഷം മുമ്പ് സ്ഥലം മാറിയ വില്ലേജ് അസിസ്റ്റന്റിനു പകരം നിയമനം ഇല്ല, ആവശ്യക്കാര്‍ ഓഫീസ് കയറിയിറങ്ങി കാലു തേഞ്ഞു

You cannot copy content of this page