ഡല്‍ഹി: ഡല്‍ഹിയില്‍ കോളേജ് വിദ്യാര്‍ഥിനിയെ അടിച്ചു കൊന്നു. ഡല്‍ഹി മാല്‍വ്യ നഗറില്‍ ഔര്‍ബിന്ദോ കോളേജിന് സമീപമാണ് വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. മാല്‍വ്യ നഗറില്‍ ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം നടന്നത്. നഗ്രീസ് എന്ന 25 കാരിയായ വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്. കൊലയ്ക്കുപയോഗിച്ച ദണ്ഡ് മൃതദേഹത്തിനു സമീപത്തു നിന്നും കണ്ടെടുത്തു. കമല നെഹ്‌റു കോളേജ് വിദ്യാര്‍ഥിനിയാണ് മരിച്ച പെണ്‍കുട്ടി. പെണ്‍കുട്ടി തന്റെ പുരുഷ സുഹൃത്തിനൊപ്പം പാര്‍ക്കില്‍ എത്തിയതായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മുന്‍ കാമുകന്‍ ഇര്‍ഫാന്‍ എന്നയാളെ ആളെയാണ് അറസ്റ്റുചെയ്തത്. പ്രണയഭ്യര്‍ഥന നിരസിച്ചതാണ് കാരണമെന്നാണ് വിവരം.