അനധികൃതമായി  സൂക്ഷിച്ച വന്യമൃഗങ്ങളുടെ കൊമ്പുകൾ വനം വകുപ്പ് പിടികൂടി ; പിടിച്ചെടുത്തത് മാൻ കൊമ്പും, കാട്ടുപോത്തിന്‍റെ കൊമ്പും; പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിക്കെതിരെ കേസ്

കോഴിക്കോട് : കോഴിക്കോട് ചെറുകുളം കോട്ടുപാടത്ത് വാടകക്ക് താമസിക്കുന്ന ധനമഹേഷ് എന്നയാളുടെ  വീട്ടിൽ നിന്നും കാട്ടുപോത്തിന്റെ കൊമ്പുകളും, മലമാനിന്റെ കൊമ്പും, പവിഴപ്പുറ്റും നാടൻ തോക്കിന്റെ ഭാഗങ്ങളും കോഴിക്കോട് ഫോറസ്റ്റ് വിജിലൻസ് വിഭാഗം പിടികൂടി. കോഴിക്കോട് ഫ്ളയിങ്ങ് സ്ക്വാഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മാൻ കൊമ്പുകളും പവിഴപ്പുറ്റ് അടക്കമുള്ള അമൂല്യ വസ്തുക്കളും പിടിച്ചെടുത്തത്. വന്യജീവികളുടെ ശരീര ഭാഗങ്ങൾ കൈവശം വെച്ചതിന് 1972 ലെ വന്യജീവി സംരക്ഷണ നിയമം  പ്രകാരം കേസ്സെടുത്തു.. പ്രതി  ധനമഹേഷ് പോക്സോ കേസിൽ നിലവിൽ റിമാന്റിൽ കഴിയുകയാണ്. കേസ് തുടരന്വേഷണത്തിനായി താമരശ്ശേരി റെയിഞ്ച് ഓഫീസിലേക്ക് കൈമാറി. കോഴിക്കോട് ഫ്ളയിങ്ങ് ഫ്ളയിങ്ങ് സ്ക്വാഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി. പ്രഭാകരൻ, ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എബിൻ. എ, ബീറ്റ് ഫോറസ്റ്റ് ഒഫീസർമാരായ എ.ആസിഫ്, സി.മുഹമ്മദ് അസ്ലം, ശ്രീനാഥ് കെ.വി, ഡ്രൈവർ ജിജീഷ് ടി.കെ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page