തളിപ്പറമ്പ്: പട്ടുവത്ത് തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ പാലത്തില്‍ നിന്നും തോട്ടിലേക്ക് വീണു മരിച്ചു.
അരിയിലെ കള്ളുവളപ്പില്‍ നാരായണി (73) ആണ് മരിച്ചത്. ചൊവാഴ്ച്ച രാവിലെ വയലില്‍ പണിക്ക് പോകുമ്പോള്‍ വീട്ടിന് സമീപത്തെ തോട് മുറിച്ചുകടക്കുന്നതിനിടയില്‍ മരപാലത്തില്‍ നിന്നും വഴുതി തോട്ടിലേക്ക് വീഴുകയായിരുന്നു. കൂടെ പണിയെടുക്കുന്നവര്‍ നാരായണിയെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് പാലത്തിന് സമീപം കുടയും ചെരിപ്പും കണ്ടെത്തിയത്. നിറയെ വെള്ളമുള്ള തോട്ടില്‍ നല്ല ഒഴുക്കുമുണ്ടായിരുന്നു. തളിപ്പറമ്പ് പോലിസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി മൃതദേഹം കണ്ടെടുത്തു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി. വൈകുന്നേരം 6 ന് അരിയിലെ സമുദായ ശ്മശാനത്തില്‍ സംസ്‌ക്കരിക്കും. ഭര്‍ത്താവ്: പരേതനായ ഒതേനന്‍. മക്കള്‍: രമ, ബാബു, രാജീവന്‍.