മയക്കുമരുന്നിന് പണം ലഭിച്ചില്ല, വൃദ്ധ ദമ്പതികളെ പേരമകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി

തൃശൂര്‍: വൈലത്തൂരില്‍ വൃദ്ധ ദമ്പതികളെ പേരമകന്‍ കൊലപ്പെടുത്തി. പ്രതി അറസ്റ്റില്‍. പനങ്ങാവില്‍ വീട്ടില്‍ 75 വയസ്സുള്ള അബ്ദുള്ള ഭാര്യ 64 വയസ്സുള്ള ജമീല എന്നിവരെയാണ് കൊലപ്പെട്ടത്. ഇവരുടെ കൊച്ചുമകന്‍ അക്മല്‍ (27) ആണ് പിടിയിലായത്. വടക്കേക്കാട് വൈലത്തൂരില്‍ ഞായറാഴ്ച രാത്രിയായിരുന്നു ദാരുണമായ സംഭവം ഉണ്ടായത്. അക്മല്‍ മയക്ക് മരുന്നിന് അടിമയായിരുന്നുവെന്നും അതിന് പണം കണ്ടെത്താന്‍ സ്ഥിരമായി മുത്തശ്ശനോടും മുത്തശ്ശിയോടും പ്രതി വഴക്ക് ഉണ്ടാക്കാറുണ്ടെന്ന് വാര്‍ഡ് മെമ്പര്‍ ഖാലിദ് ഉള്‍പ്പടെയുള്ള നാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കി. അത്തരമൊരു വഴക്കായിരിക്കും കുറ്റകൃത്യത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമായിരുന്നു അക്മലിന്റെ താമസം. അക്മലിന്റെ അമ്മ വേറെ വിവാഹം കഴിച്ച് പോയിരുന്നു. ഏറെക്കാലം മാനസീക രോഗത്തിന് ചികില്‍സ തേടിയിരുന്നു. തിങ്കളാഴ്ച രാവിലെ ഭക്ഷണവുമായെത്തിയ ബന്ധുവാണ് കൊലപാതക വിവരം ആദ്യമറിഞ്ഞത്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ മംഗളൂരു ഭാഗത്തേക്കാണ് പോയതെന്ന സിറ്റി പൊലീസ് കമ്മീഷണര്‍ പ്രതികരിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരം, തൂമിനാട്ടെ ഇരട്ടക്കൊല: പ്രതിയായ ഉമ്മര്‍ ഫാറൂഖ് വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ അറസ്റ്റിലായി ജയിലില്‍ നിന്നു പുറത്തിറങ്ങിയത് ദിവസങ്ങള്‍ക്ക് മുമ്പ്, പ്രകോപനത്തിനു ഇടയാക്കിയത് സ്വത്തു തര്‍ക്കം, അക്രമത്തിന് ഉപയോഗിച്ചത് പുത്തന്‍ കത്തി, നാട് കണ്ണീരില്‍

You cannot copy content of this page