ഡല്‍ഹി: മോഷണത്തിനായി കയറിയ വീട്ടില്‍നിന്ന് ഒന്നും കിട്ടിയില്ല. കുടുംബത്തിന്‍റെ അവസ്ഥയിൽ ദയനീയത കണ്ട കള്ളന്‍ കൈയിലുള്ള 500 രൂപ അവിടെ വച്ച് സ്ഥലം കലിയാക്കി. ഡല്‍ഹി രോഹിണിയിലെ സെക്ടര്‍ എട്ടിലാണ് സംഭവം. ജൂലായ് 21 ന് രാത്രിയിലാണ് വിരമിച്ച എന്‍ജിനിയറുടെ വീട്ടിൽ മോഷ്ടാവ് എത്തിയത്. 80 കാരനായ റിട്ട. എന്‍ജിനീയര്‍ എം. രാമകൃഷ്ണയുടെ വീട്ടിലെത്തിയ മോഷ്ടാവാണ് നിരാശനായി മടങ്ങിയത്. പുലര്‍ച്ചെ അയല്‍വാസികളാണ് വീട്ടില്‍ മോഷ്ടാക്കള്‍ കയറിയ വിവരം രാമകൃഷ്ണനെ വിളിച്ചറിയിക്കുന്നത്. വിവരം അറിഞ്ഞ് ഉടന്‍ വീട്ടിലെത്തിയ ഇവര്‍ കണ്ടത് മുന്‍വാതിലിന്റെ പൂട്ട് തകര്‍ത്ത നിലയിലാണ്. വീടിന്റെ മുന്‍വാതിലിന് സമീപം അഞ്ഞൂറ് രൂപ നോട്ട് ഉപേക്ഷിച്ച നിലയില്‍ കിടന്നിരുന്നുവെന്നും രാമകൃഷ്ണന്‍ പറഞ്ഞു. രാമകൃഷ്ണന്റെ പരാതിയില്‍ കേസ് എടുത്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. അതേസമയം വീടിനകത്ത് വിലപിടിപ്പുള്ള വസ്തുക്കള്‍ ഒന്നുമില്ലായിരുന്നെന്നും അലമാരകള്‍ക്ക് ഒന്നും കേടുപാടുകളും സംഭവിച്ചിട്ടില്ലെന്നും വീട്ടുടമസ്ഥനായ രാമകൃഷ്ണന്‍ പറഞ്ഞു.