നീലേശ്വരം: കാസർകോട് നീലേശ്വരം മൂന്നാം കുറ്റിയിൽ ബൈക്കിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വട്ടപ്പൊയിൽ കോളനിയിലെ സൂരജ് (22) ആണ് മരിച്ചത്. വൈകിട്ട് 5.30 യോടെയാണ് അപകടമുണ്ടായത്.അമിത വേഗതയിൽ എത്തിയ ടിപ്പർലോറി സൂരജ് സഞ്ചരിച്ച ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ നാട്ടുകാർ നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നീലേശ്വരത്ത് ഫർണിച്ചർ കടയിൽ ജോലി ചെയ്യുന്ന സൂരജ് സി.പി.ഐ. നീലേശ്വരം ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. വി.സുരേശന്റെയും സവിതയുടെയും മകനാണ്.സഹോദരങ്ങൾ: സുധീഷ് , സുകന്യ.