അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനായി ഭരണ പ്രതിക്ഷ പാർട്ടികൾ മുന്നൊരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ദേശീയ ജനാധിപത്യ സഖ്യം അഥവാ എൻ.ഡി.എ എന്ന പേരിലാണ് ഭരണത്തിന് നേതൃത്വം നൽകുന്ന ബിജെപി നയിക്കുന്ന മുന്നണി വർഷങ്ങളായി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇതുവരെ ഐക്യപുരോഗമന മുന്നണി അഥവാ യു.പി.എ എന്ന പേരിലായിരുന്നു കോൺഗ്രസ്സ് നേതൃത്വം നൽകുന്ന സഖ്യം അറിയപ്പെട്ടിരുന്നത്. രണ്ട് തവണ അധികാരത്തിൽ ഏറിയപ്പോഴും യു.പി.എ എന്ന പേരിൽ തന്നെയായിരുന്നു കോൺഗ്രസ്സ് നയിക്കുന്ന മുന്നണി. എന്നാൽ ബംഗലൂരുവിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മക്ക് ഇന്ത്യൻ നാഷണൽ ഡവലപ്മെന്‍റൽ ഇൻക്ലുസീവ് അലയൻസ് (ഇന്ത്യ) എന്നാണ് പേരിട്ടത്. രാഹുൽ ഗാന്ധിയാണ് പുതിയ കൂട്ടായ്മക്ക് ഇന്ത്യയെന്ന പേര് നൽകിയത്. ഈ പേരിനെചൊല്ലിയും വിവാദം മുറുകുന്നുണ്ട്. ഇന്ത്യ എന്ന പേര് അനുചിതമായി ഉപയോഗിച്ചുവെന്ന് കാണിച്ച് ദില്ലി സ്വദേശി ഡോ. അവിനാശ് മിശ്ര ദില്ലി പൊലീസിൽ പരാതി നൽകുകയും പൊലീസ് കേസ്സെടുക്കുകയും ചെയ്തു.എംബ്ലം ആക്ടിലെ വകുപ്പുകൾ പ്രകാരമാണ് കൂട്ടായ്മയിൽ പങ്കെടുത്ത 26 പാർട്ടികൾക്കെതിരെ കേസ്സെടുത്തിരിക്കുന്നത്. സഖ്യ ചർച്ചകളും മുന്നണി രൂപീകരണവും തകൃതിയായി മുന്നേറുമ്പോൾ വിവിധ മുന്നണിയിലുള്ള പാർട്ടികൾ ഏതൊക്കയാണെന്നും അവയുടെ തെരഞ്ഞെടുപ്പ് ചിഹ്നങ്ങളും പരിശോധിക്കാം. നിലവിൽ 38 പാർട്ടികളാണ് ഭരണകക്ഷിയായ എൻഡിഎ മുന്നണിയിൽ ഉളളത്.
എൻഡിഎ സഖ്യ കക്ഷികൾ
1.ബിജെപി
2.ശിവസേന- (ഏക്നാഥ് ഷിൻഡെ വിഭാഗം)
3.നാഷ്ണലിസ്റ്റ് കോൺഗ്രസ്സ്- (അജിത്ത് പവാർ വിഭാഗം)
4.രാഷ്ട്രീയ ലോക് ജനശക്തിപാർട്ടി- (പശുപതി കുമാർ പരസ്)
5.ലോക് ജൻശക്തി പാർട്ടി
6.ആൾ ഇന്ത്യാ ദ്രാവിഡ മുന്നേറ്റ കഴകം
7.അപ്നാ ദൾ
8.നാഷണൽ പീപ്പിൾസ് പാർട്ടി
9.നാഷണൽ ഡെമോക്രാറ്റിക് പ്രോഗ്രസ്സീവ് പാർട്ടി
10.നാഗാ പീപ്പിൾസ് ഫ്രണ്ട്
11.ആൾ ജാർഖണ്ഡ് സ്റ്റുഡന്‍റ്സ് യൂണിയൻ
12.സിക്കിം ക്രാന്തികാരി മോർച്ച
13.മിസ്സോ നാഷണൽ ഫ്രണ്ട്
14.ഇന്‍റിജീനിയസ് പീപ്പിൾ ഫ്രണ്ട് ഓഫ് ത്രിപുര
15.റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ
16.അസ്സം ഗണപരിഷത്ത്
17.പട്ടാളി മക്കൾ കക്ഷി
18.തമിഴ് മാനില കോൺഗ്രസ്സ്
19.യുണൈറ്റഡ് പീപ്പിൾസ് പാർട്ടി
20.സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടി
21.ശിരോമണി അകാലദൾ
22.മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി
23. ജനായക് ജനതാ പാർട്ടി
24.പ്രഹർ ജനശക്തി പാർട്ടി
25.രാഷ്ട്രീയ സമാജ് പക്ഷം
26.ഗൂർഖാ നാഷണൽ ലിബറേഷൻ ഫ്രണ്ട്
27.പുതിയ തമിളകം പാർട്ടി
28.കേരളാ കാമരാജ് കോൺഗ്രസ്സ്
29.ഭാരത് ധർമ്മ ജനസേന- ബിഡിജെഎസ്
30.ഹരിയാന ലോക്ഹിത് പാർട്ടി
31.ജന സേനാ പാർട്ടി- പവൻ കല്യാൺ
32.ഹിന്ദുസ്ഥാനി അവാമി മോർച്ച
33.ആൾ ഇന്ത്യാ എൻ.ആർ. കോൺഗ്രസ്സ്
34.നിഷാദ് പാർട്ടി
35.ഹിൽസ്റ്റേ ഡെമോക്രാറ്റിക് പീപ്പിൾസ് പാർട്ടി
36.യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി
37.കുക്കി പീപ്പിൾസ് അലയൻസ്
38.ജന സ്വരാജ്യ ശക്തി പാർട്ടി
………………
പ്രതിപക്ഷ നിരയിലെ പാർട്ടികൾ
1.കോൺഗ്രസ്സ്
2.ദ്രാവിഡ മുന്നേറ്റ കഴകം-ഡിഎംകെ
3.ആം ആദ്മി പാർട്ടി- എഎപി
4.ജനതാ ദൾ -യുണൈറ്റഡ്
5.രാഷ്ട്രീയ ജനതാ ദൾ- ആർ.ജെ.ഡി.
6.ജാർഖണ്ഡ് മുക്തി മോർച്ച-ജെഎംഎം
7.നാഷ്ണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി- ശരത് പവാർ
8.ആൾ ഇന്ത്യാ തൃണമൂൽ കോൺഗ്രസ്സ്- ടിഎംസി
9.ശിവ് സേന- ഉദ്ധവ് താക്കറെ
10.സമാജ് വാദി പാർട്ടി-എസ്പി
11.രാഷ്ട്രീയ ലോക്ദൾ-ആർ.എൽ.ഡി
12.അപ്നാ ദൾ-കമീരാവാദി
13.ജമ്മു ആൻഡ് കശ്മീർ നാഷണൽ കോൺഫറൻസ്
14.പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി
15.കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ-മാർക്സിസ്റ്റ്
16.കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ-സിപിഐ
17.കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ- (മാക്സിസ്റ്റ്- ലെനിനിസ്റ്റ്) ലിബറേഷൻ
18.റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി-ആർ.എസ്.പി
19.ആൾ ഇന്ത്യാ ഫോർവേർഡ് ബ്ലോക്ക്
20.മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം-എം.ഡി.എം.കെ
21.വിടുതലൈ ചിരതുകൾ കക്ഷി
22.കൊങ്കനാട് മക്കൾ ദേശീയ കക്ഷി
23.മനിതനേയ മക്കൾ കക്ഷി
24.ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്
25.കേരളാ കോൺഗ്രസ്സ് (എം)
26. കേരളാ കോൺഗ്രസ്സ് (ജോസഫ്)