കാസര്‍കോട്: ഏഴു കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു. പാറക്കട്ടയിലെ ലോകേഷി(30)നെയാണ് ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പി.അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. കാപ്പ കേസില്‍ പ്രതിയായ യുവാവിനെ ബന്ധുവീട്ടില്‍ കയറി കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതികൂടിയാണ്. വര്‍ഗീയ പ്രശ്‌നം, മയക്കുമരുന്ന് കടത്ത്, വധശ്രമം, അടിപിടി കേസുകളില്‍ പ്രതിയാണ് ലോകേഷെന്നു പൊലീസ് പറഞ്ഞു. ലോകേഷ് ഉള്‍പ്പെട്ട സംഘത്തിലെ 2 പേരെ നേരത്തെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റുചെയ്ത പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്കയച്ചു.