കണ്ണൂര്‍: കണ്ണൂര്‍ – കാസര്‍കോട് ദേശീയപാതയില്‍ പരിയാരം ഏമ്പേറ്റില്‍ സ്വകാര്യ ബസും പാര്‍സല്‍ വാനും കൂട്ടിയിടിച്ച് 26 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച്ച രാവിലെ 9.50 നാണ് അപകടം. മാതമംഗലത്തു നിന്നും തളിപ്പറമ്പിലേക്ക് പോകുന്ന തവക്കല്‍ ബസും പയ്യന്നൂര്‍ ഭാഗത്തേക്കുള്ള പാര്‍സല്‍ വാനുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെയെല്ലാം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. വിവരമറിഞ്ഞ് പരിയാരം പോലീസ് സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അതേസമയം ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം മുടങ്ങി. കനത്ത മഴയിലാണ് അപകടമുണ്ടായത്. അപകട വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു.