ഇടുക്കി: ആനച്ചാലില്‍ ആറ് വയസുകാരനെ ചുറ്റികകൊണ്ട് അടിച്ചുകൊന്ന കേസില്‍ പ്രതിക്ക് വധശിക്ഷ. മാതൃസഹോദരീ ഭര്‍ത്താവിനാണ് വധശിക്ഷ വിധിച്ചത്. ഇടുക്കി ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി. നാലു കേസുകളില്‍ മരണം വരെ തടവ്. ആകെ 92 വര്‍ഷം തടവ്.
കൊലപാതകത്തിന് 302 വകുപ്പു പ്രകാരം മരണംവരെ വധശിക്ഷയും പീഡനത്തിന് പോക്‌സോ നിയമപ്രകരാം നാലു വകുപ്പുകളിലായി ജീവിതാവസാനം വരെ ജീവപര്യന്തം.
തടവും മറ്റു വിവിധ വകുപ്പുകളിലായി 92 വര്‍ഷം തടവു ശിക്ഷയുമാണ് വിധിച്ചത്.
നാലു ലക്ഷത്തില്‍ അധികം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. അതിര്‍ത്തിത്തര്‍ക്കവും കുടുംബ വഴക്കുമായിരുന്നു ആക്രമണത്തിനു കാരണം. പ്രതിയുടെ ഭാര്യ വേര്‍പിരിഞ്ഞു താമസിക്കാന്‍ കാരണം ഭാര്യയുടെ സഹോദരിയും അമ്മയുമാണെന്ന വിശ്വാസമാണ് കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചത്. 2021 ഒക്ടോബര്‍ 3 ന് പുലര്‍ച്ചെ 3 മണിക്കായിരുന്നു സംഭവം. ഭാര്യാമാതാവിന്റെ വീട്ടിലെത്തിയ പ്രതി അടുക്കള വാതില്‍ തകര്‍ത്ത് അകത്തുകയറി അവരെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തുകയും പിന്നീട് ഏഴുവയസ്സുകാരനായ ചെറുമകനെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് അവിടെനിന്നിറങ്ങി ഭാര്യാസഹോദരിയുടെ വീട്ടിലെത്തി അവരെയും ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി. ശേഷം പതിനഞ്ചുകാരിയായ മകളെ ഉപദ്രവിക്കുകയായിരുന്നു.
പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. 2021 ഒക്ടോബര്‍ രണ്ടിനു രാത്രിയാണ് സംഭവം നടന്നത്. വെള്ളത്തൂവല്‍ പൊലീസാണ് കേസില്‍ കുറ്റപത്രം സമപ്പിച്ചത്.