ഫ്‌ളോറിഡ: അമേരിക്കന്‍ ക്ലബ്ബുകളും മെക്‌സിക്കന്‍ ക്ലബ്ബുകളും തമ്മില്‍ നടക്കുന്ന ലീഗ്‌സ് കപ്പ് ടൂര്‍ണമെന്റിലെ ആദ്യ റൗണ്ട് മത്സരത്തില്‍ ഇന്റര്‍ മയാമി. അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ അരങ്ങറ്റ മല്‍രത്തിലാണ് വിജയ ഗോള്‍ നേടിയത്. ലീഗ്‌സ് കപ്പ് ടൂര്‍ണമെന്റില്‍ ക്രൂസ് അസൂളിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇന്റര്‍ മയാമി തകര്‍ത്തത്. 44-ാം മിനിറ്റില്‍ റോബര്‍ട്ട് ടെയ്‌ലറിലൂടെ മയാമി മുന്നിലെത്തി. തുടര്‍ന്നാണ് 54-ാം മിനിറ്റില്‍ പകരക്കാരനായി മെസ്സി കളത്തിലിറങ്ങുന്നത്. പിന്നാലെ ക്യാപ്റ്റന്റെ ആം ബാന്‍ഡും അണിഞ്ഞു. 65-ാം മിനിറ്റില്‍ ഉറിയെല്‍ അന്റുണയിലൂടെ ക്രുസ് അസുള്‍ സമനില പിടിച്ചു. മത്സരം സമനിലയിലാകുമെന്ന് പ്രതീക്ഷിച്ചിരിക്കെ 94ാം മിനിറ്റിലായിരുന്നു മെസ്സിയുടെ ഫ്രീകിക്ക് ഗോള്‍. അരങ്ങേറ്റ മത്സരത്തില്‍ തന്നെ മെസ്സിയുടെ വരവ് പ്രമാണിച്ച് കപ്പാസിറ്റി ഉയര്‍ത്തിയെങ്കിലും, തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിലാണ് മയാമി മത്സരം പൂര്‍ത്തിയാക്കിയത്. മത്സരത്തില്‍ പകരക്കാരന്റെ റോളില്‍ ഇറങ്ങിയാണ് മെസ്സി ഗോള്‍ നേടിയത്. ഗ്രൗണ്ടിന് തൊട്ടുവെളിയില്‍ കളി കാണാന്‍ നിന്ന മക്കളെ കെട്ടിപ്പിടിച്ചാണ് മെസ്സി ഗോള്‍ നേട്ടം ആഘോഷിച്ചത്. ബാസ്‌ക്കറ്റ്‌ബോള്‍ ഇതിഹാസം ലെബ്രോണ്‍ ജെയിംസ് ടെന്നീസ് താരം സെറീന വില്യംസ്, ഇന്റര്‍ മയാമി ഉടമയും മുന്‍ ഇംഗ്ലിഷ് ഫുട്‌ബോള്‍ താരവുമായ ഡേവിഡ് ബെക്കാം തുടങ്ങിയ പ്രമുഖര്‍ സൂപ്പര്‍ താരത്തിന്റെ അരങ്ങേറ്റം കാണാന്‍ സ്റ്റേഡിയത്തിലുണ്ടായിരുന്നു.