മലപ്പുറം(പൊന്നാനി): ഗള്‍ഫില്‍ നിന്നു അവധിക്കു വന്ന യുവാവിന്റെ അടിയേറ്റ് ഭാര്യ കൊല്ലപ്പെട്ടു. മലപ്പുറം പൊന്നാനിയില്‍ വ്യാഴാഴ്ച്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം. ജെഎം റോഡിനു സമീപം വാലിപ്പറമ്പില്‍ ആലിങ്ങലില്‍ 36 കാരിയായ സുലൈഖയാണു കൊല്ലപ്പെട്ടത്. ഭര്‍ത്താവ് യൂനുസ് കോയ(40)സംഭവത്തിന് ശേഷം മുങ്ങി. തലയ്ക്കടിയേറ്റു കൊല്ലപ്പെട്ടത്. കുളി കഴിഞ്ഞു ബാത്ത്‌റൂമില്‍ നിന്നിറങ്ങി വന്ന സുലൈഖയെ, ഇരുമ്പുകമ്പി ഉപയോഗിച്ച് യൂനുസ് തലയ്ടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തലക്കടിയേറ്റ് നിലത്തുവീണ സുലൈഖയുടെ നെഞ്ചത്തും യൂനുസ് കുത്തി.സംഭവത്തിനു ശേഷം യൂനുസ് കടന്നുകളഞ്ഞു. കുട്ടികള്‍ ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിയെത്തി സുലൈഖയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംശയ രോഗമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു യൂനുസ് ഗള്‍ഫില്‍ നിന്ന് അവധിക്കെത്തിയത്. ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. പൊന്നാനി എംഐയുപി സ്‌കൂളിലെ എംടിഎ പ്രസിഡന്റായിരുന്നു സുലൈഖ. ഫിദ,അബു താഹിര്‍, അബുസഹദ് എന്നീ മൂന്നുമക്കളും ഇവര്‍ക്കുണ്ട്.