പത്തുവയസുകാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി ; 36 കാരിക്ക് 30 വര്‍ഷം കഠിന തടവ്

മലപ്പുറം: പത്ത് വയസുകാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ യുവതിക്ക് 30 വര്‍ഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ. മലപ്പുറം മഞ്ചേരിയിലാണ് സംഭവം നടന്നത്. വഴിക്കടവ് മുണ്ട സ്വദശി പുളിയക്കോട് വീട്ടില്‍ ബിനിതയ്ക്കാണ്(മഞ്ജു -36) ജഡ്ജി എ.എം അഷ്‌റഫ് ശിക്ഷ വിധിച്ചത്. മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം തടവും അനുഭവിക്കണം. രണ്ടു പോക്‌സോ വകുപ്പുകളിലായാണ് പത്തുവര്‍ഷം വീതം കഠിന തടവ്. 2013ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. വഴിക്കടവ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന മനോജ് പറയട്ടയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്‍സ്‌പെക്ടര്‍ പി.അബ്ദുല്‍ ബഷീര്‍ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എ. സോമസുന്ദരന്‍ 12 സാക്ഷികളെ വിസ്തരിച്ചു. 13 രേഖകള്‍ ഹാജരാക്കി. പ്രതിയെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
ഉപ്പളയിൽ നടന്നത് കേരളത്തിലെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ട; പരിശോധന ഇപ്പോഴും തുടരുന്നു, മയക്കുമരുന്ന് ഇടപാടിന് പിന്നിൽ വൻ സ്രാവുകൾ, ജില്ലാ പൊലീസ് മേധാവിയുടെ വാർത്താസമ്മേളനം നാളെ

You cannot copy content of this page