ഉപ്പള: തോക്ക് ചൂണ്ടി രണ്ട് ലോറികള്‍ തട്ടികൊണ്ടുപോവുകയും ഡ്രൈവര്‍മാരുടെ മൊബൈല്‍ ഫോണുകളും, പണവും കൊള്ളയടിക്കുകയും ചെയ്‌ത കേസില്‍ ഒരാളെ അറസ്റ്റു ചെയ്‌തു. കാസർകോട് മിയാപദവിലെ അബ്‌ദുള്‍ റഹീമാണ് (25) ആണ് അറസ്റ്റിലായത്.മഞ്ചേശ്വരം സി ഐ രജീഷ് ടി പി, എസ് ഐ അന്‍സാര്‍, സിവില്‍ ഓഫീസര്‍ മാരായ നിഖില്‍, തോമസ് എന്നിവരുടെ നേതൃത്വത്തില്‍ മിയ്യപദവില്‍ വെച്ചാണ് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ ഫെബ്രുവരി 22ന് വൈകിട്ട് ആറു മണിയോടെ കടമ്പാര്‍, ബജെ എന്ന സ്ഥലത്ത് വെച്ച് ലോറികള്‍ തട്ടികൊണ്ടുപോയെന്നാണ് കേസ്. ഇയാള്‍ക്കെതിരെ കര്‍ണ്ണാകടയിലും കേരളത്തിലും നിരവധി കേസുകളുണ്ടെന്നും കാപ്പ ചുമത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്‌തു.