ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് നടൻ വിനായകൻ;ഡിജിപിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്സ്

എർണാകുളം: അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് നടൻ വിനായകനെതിരെ ഡിജിപിക്ക് യൂത്ത് കോൺഗ്രസ്സിന്‍റെ പരാതി. തന്‍റെ ഫേസ് ബുക്ക് അക്കൗണ്ടിൽ ലൈവിൽ വന്നാണ് വിനായകൻ അധിക്ഷേപകരമായ പരാമർശം നടത്തിയത്. ‘’ആരാണ് ഉമ്മൻചാണ്ടി? ‘’മാധ്യമ പ്രവർത്തകരോട് ആണ് എന്‍റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. ‘’ഉമ്മൻചാണ്ടി മരിച്ചതിന് ഞങ്ങൾ എന്ത് ചെയ്യണം എന്നൊക്കയായിരുന്നു നടന്‍റെ അധിക്ഷേപകരമായ ചോദ്യങ്ങൾ.’’ മാധ്യമങ്ങൾ ഇത് അവസാനിപ്പിക്കമെന്നും വിനായകൻ പറഞ്ഞിരുന്നു. നടന്‍റെ ലൈവിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ  കടുത്ത പ്രതിഷേധമാണ് ഉയർന്നത്. ഇതോടെ വിനായകൻ ലൈവ് ഡിലീറ്റ് ചെയ്തു. വിനായകൻ മാപ്പു പറയണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് രംഗത്തെത്തി. നടന്‍റെ  ഫേസ് ബുക്ക് അക്കൗണ്ടിലും കടുത്ത ഭാഷയിലാണ് ജനങ്ങൾ പ്രതികരണവുമായി എത്തിയത്. അനവസരത്തിലുള്ള അധിക്ഷേപ പരാമർശത്തിൽ  നടപടി വേണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി , സുരേഷ് ഗോപി തുടങ്ങിയ സൂപ്പർ താരങ്ങളെല്ലാം ഉമ്മൻചാണ്ടിയുടെ പ്രവർത്തനങ്ങൾ കൂടെ പരാമർശിച്ച് ഓ‌ർമ്മകൾ പങ്കുവെച്ചപ്പോഴാണ് വിനായകൻ  അധിക്ഷേപവുമായി എത്തയത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page