പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദ‍ർശനം നിമിത്തമായി ; ഇന്ത്യയിൽ നിന്ന് കടത്തികൊണ്ട് പോയ 105 പുരാവസ്തുക്കൾ തിരികെ നൽകി  അമേരിക്ക

ന്യൂഡൽഹി:  ഇന്ത്യയിൽ നിന്ന് പലപ്പോഴായി കടത്തികൊണ്ട് പോയ അമൂല്യമായ 105 പൗരാണിക ശിൽപ്പങ്ങളും ബിംബങ്ങളും തിരികെ നൽകി അമേരിക്ക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രപരമായ അമേരിക്കൻ സന്ദർശനത്തിന് ശേഷമാണ് ഇന്ത്യയിൽ നിന്ന് കടത്തിയ പുരാവസ്തുക്കൾ തിരികെ നൽകിയത്.ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ വെച്ചാണ് പുരാവസ്തുക്കൾ യു.എസ് അധികൃതർ പുരാവസ്തുക്കൾ കൈമാറിയത്.  യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധു, കോൺസൽ ജനറൽ രൺധീർ ജയ്‌സ്വാൾ എന്നിവർ പുരാവസ്തുക്കൾ ഏറ്റുവാങ്ങി.രണ്ടാം നൂറ്റാണ്ട് മുതൽ പത്തൊൻപതാം നൂറ്റാണ്ട് വരെയുള്ള വിവിധ കാലഘട്ടത്തിലുള്ള പൗരാണിക വസ്തുക്കളാണ് തിരികെ ലഭിച്ചത്. 100 പുരാവസ്തുക്കൾ കേവലം കലാമൂല്യമുള്ളവ മാത്രമല്ലെന്നും മറിച്ച്  ഇന്ത്യയുടെ പൈതൃകം, സാംസ്കാരം,  മതം എന്നിവയുടെ ബന്ധപ്പെട്ടവയാണെന്നും ചടങ്ങിൽ സംസാരിച്ച യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധു പറഞ്ഞു.നഷ്ടമായ പൈതൃകം തിരികെ വീട്ടിലേക്ക് എത്തുകയാണെന്നും വികാരവായ്പോടെയാണ് ബിംബങ്ങൾ ഏറ്റുവാങ്ങുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു.105 പുരാവസ്തുക്കളിൽ ഇന്ത്യയിലെ എല്ലാ ഭാഗങ്ങളിൽ നിന്നുള്ളവയും ഉൾപ്പെടുന്നു.കല്ല് , ലോഹം , മരം , കളിമണ്ണ് തുടങ്ങിയവകൊണ്ട് നിർമ്മിച്ചിട്ടുള്ളവയാണ് ഈ പുരാവസ്തുക്കൾ

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page