മംഗളൂരൂ: കര്‍ണാടകയിലെ ബൈക്ക് അപകടത്തില്‍ കാസര്‍കോട് സ്വദേശിയായ എഞ്ചിനീറിങ് വിദ്യാര്‍ത്ഥി മരിച്ചു. ഉപ്പള മണ്ണംകുഴിയിലെ താമസക്കാരനും പെരിങ്കടി സ്വദേശിയുമായ മുഹമ്മദ് നഷാദ് (21) ആണ് മരിച്ചത്. മംഗളൂരു ശ്രീദേവി എഞ്ചിനീറിങ് കോളേജ് വിദ്യാര്‍ത്ഥിയാണ്. നൂര്‍ മുഹമ്മദിന്റെയും താഹിറയുടെയും മകനാണ്. ബുധനാഴ്ച രാവിലെ അഡയാര്‍ സഹ്യാദ്രി കോളജിന് മുന്നില്‍ വച്ചാണ് അപകടം നടന്നത്. പടിലില്‍ നിന്ന് വളച്ചിലിലെ കോളേജിലേക്ക് ബൈക്കില്‍ വരുന്നതിനിടേ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടു. മൃതദേഹം ട്രാഫിക് പോലീസെത്തി വെന്‍ലോക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നഹീം, നുഹ, നുബുല എന്നിവര്‍ സഹോദരങ്ങളാണ്.