നീര്‍ച്ചാല്‍: ഭര്‍തൃമതിയായ യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേള, വിഷ്ണുമൂര്‍ത്തി നഗര്‍ സ്വദേശി ദാമോദരന്റെ മകള്‍ അശ്വതി (28)യാണ് ജീവനൊടുക്കിയത്. ഞായാറാഴ്ച ഉച്ചയ്ക്ക് വീട്ടിലാരുമില്ലാത്ത സമയത്തായിരുന്നു സംഭവം. ദിനേശ് ബീഡി തൊഴിലാളിയായ മാതാവ് സുജാത കമ്പനിയില്‍ നിന്ന് ഉച്ച ഭക്ഷണത്തിനായി വീട്ടിലെത്തിയപ്പോഴാണ് യുവതിയെ തൂങ്ങിയനിലയില്‍ കണ്ടത്. മൃതദേഹം പൊലീസ് ജനറലാശുപത്രിയിലേക്ക് മാറ്റി. ബദിയടുക്ക പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കൊളത്തൂര്‍ സ്വദേശി മനോഹരനാണ് ഭര്‍ത്താവ്. ഇയാള്‍ ഗള്‍ഫിലാണ്. അഞ്ചുവര്‍ഷം മുമ്പാണ് വിവാഹിതയായത്. മക്കളില്ല. കിരണ്‍ ഏക സഹോദരനാണ്.