ബദിയഡുക്ക: കുമ്പള-പെര്‍ള റൂട്ടിലോടുന്ന സ്വകാര്യ ബസ്‌കണ്ടക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു. കുമ്പള-പെര്‍ള റൂട്ടിലെ സ്വകാര്യ ബസ് കണ്ടക്ടറായ ബാഡൂര്‍പദവിലെ ബി.പി. സതീശ (40) യാണ് മരിച്ചത്. ഞായറാഴ്ച രാത്രി 10.30 മണിയോടെ വീട്ടില്‍ കുഴഞ്ഞു വീണ ഇയാളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ബദിയഡുക്ക പൊലീസ് കേസെടുത്തു. സദാനന്ദ-ദേവകി ദമ്പതികളുടെ മകനാണ്. പ്രഫുല്ലയാണ് ഭാര്യ. കവിതാ കുമാര്‍, ബി.പി.മഞ്ജുനാഥ, നളിനാക്ഷി എന്നിവര്‍ സഹോദരങ്ങളാണ്.