കുണ്ടംകുഴിയില്‍ വര്‍ണ്ണാഭമായ ഘോഷയാത്ര

0
45


കുണ്ടംകുഴി: ദേശീയ വ്യാപാരി ദിനം വ്യാപാരി വ്യവസായി ഏകോപന സമിതി കുണ്ടംകുഴി യുണിറ്റ്‌ ഇന്നലെ വര്‍ണ്ണാഭമായി ആഘോഷിച്ചു.
തുടര്‍ന്ന്‌ മുത്തുകുടകളേന്തി വനിതാ വിംഗ്‌ പ്രവര്‍ത്തകരും, വെള്ള വസ്‌ത്രവും വെള്ളതൊപ്പിയും ധരിച്ച്‌ വ്യാപാരികളും, വെള്ള ടീ ഷര്‍ട്ട്‌ ധരിച്ച്‌ യൂത്ത്‌ വിംഗ്‌ പ്രവര്‍ത്തകരും കുണ്ടംകുഴി ടൗണില്‍ ഘോഷയാത്രയും പൊതുയോഗവും സംഘടിപ്പിച്ചു.
ജില്ലാ സെക്രട്ടറി യു.എ.സലീം ഉദ്‌ഘാടനം ചെയ്‌തു. യൂണിറ്റ്‌ പ്രസിഡന്റ്‌ കെ അശോകന്‍ നായര്‍ ആധ്യക്ഷം വഹിച്ചു. എം. ഗംഗാധരന്‍ നായര്‍, എം അമ്പുഞ്ഞി, അബ്ദുല്‍ റഷീദ്‌, ജയരാജ്‌,യൂത്ത്‌ വിംഗ്‌ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ സമീര്‍, വനിതാ വിംഗ്‌ പ്രസിഡന്റ്‌ വാസന്തി, സെക്രട്ടറി സുമന, യൂത്ത്‌ വിംഗ്‌ സെക്രട്ടറി ബാലന്‍,ട്രഷറര്‍ റിജേഷ്‌, യൂണിറ്റ്‌ ജന:സെക്രട്ടറി എന്‍. എം. റിയാസ്‌, ട്രഷറര്‍ കെ. രാജേന്ദ്രന്‍ പ്രസംഗിച്ചു. പായസവിതരണവും ഉണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY