കാറില്‍ കടത്തിയ ഒരു ലക്ഷത്തിന്റെ പുകയില ഉല്‍പ്പന്നങ്ങളുമായി കര്‍ണ്ണാടക സ്വദേശി അറസ്റ്റില്‍

0
22

മഞ്ചേശ്വരം: കേരളത്തിലേക്ക്‌ കാറില്‍ കടത്താന്‍ ശ്രമിച്ച ഒരു ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി കര്‍ണ്ണാടക സ്വദേശി അറസ്റ്റില്‍.കര്‍ണ്ണാടക കല്‍മഞ്ച മുറുഗോളിയിലെ മുഹമ്മദ്‌ സക്കീറി(34)നെയാണ്‌ മഞ്ചേശ്വരം പൊലീസ്‌ ഇന്‍സ്‌പെക്‌ടര്‍ കെ പി ഷൈനിന്റെ നേതൃത്വത്തില്‍ അറസ്റ്റ്‌ ചെയ്‌തത്‌.
ഇന്ന്‌ വെളുപ്പിന്‌ 6.50 വോടെ വാമഞ്ചൂര്‍ ചെക്ക്‌ പോസ്റ്റിനടുത്തുവെച്ചാണ്‌ പാന്‍ മസാല കടത്ത്‌ പിടികൂടിയത്‌. കര്‍ണ്ണാടകയില്‍ നിന്നു വന്‍തോതില്‍ പുകയില ഉല്‍പ്പന്നങ്ങളും മദ്യവും കേരളാ അതിര്‍ത്തി വഴി കടത്തുന്നുണ്ടെന്നു രഹസ്യ വിവരത്തെ തുടര്‍ന്നാണ്‌ പൊലീസ്‌ സ്ഥലത്തെത്തിയത്‌. വാഹന പരിശോധന നടത്തുന്നതിനിടയില്‍ കേരള രജിസ്‌ട്രേഷനുള്ള കാര്‍ തടഞ്ഞ്‌ പരിശോധിച്ചപ്പോഴാണ്‌ ഡിക്കിയില്‍ പത്തൊന്‍പത്‌ ചാക്കുകളിലായി നിറച്ചു വെച്ച പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്‌. പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ണൂരിലേക്ക്‌ കടത്തുകയായിരുന്നുവെന്നാണ്‌ പ്രതി ചോദ്യം ചെയ്യലില്‍ പൊലീസിനോട്‌ സമ്മതിച്ചത്‌. പ്രതിയെ അറസ്റ്റ്‌ ചെയ്‌ത പൊലീസ്‌ കാറും പുകയില ഉല്‍പ്പന്നങ്ങളും കസ്റ്റഡിയിലെടുത്തു. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന്‌ ഇന്‍സ്‌പെക്‌ടര്‍ കെ പി ഷൈന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY