നാടുവിട്ടെത്തിയ ആള്‍ കടവരാന്തയില്‍ മരിച്ച നിലയില്‍

0
3

കാസര്‍കോട്‌: പതിനാറു വര്‍ഷം മുമ്പ്‌ കാസര്‍കോട്ടെത്തി, കൂലിപ്പണിയെടുത്തു വരികയായിരുന്ന കര്‍ണ്ണാടക സ്വദേശിയെ കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹാവേരി സ്വദേശി ചിക്കണ്ണ (60)യെയാണ്‌ ഇന്നു രാവിലെ നുള്ളിപ്പാടിയിലെ ഒരു കടവരാന്തയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്‌. ഉറക്കമുണരാത്തതിനെത്തുടര്‍ന്ന്‌ സംശയം തോന്നിയവര്‍ സാമൂഹ്യ പ്രവര്‍ത്തകനായ ഫാറൂഖ്‌ എന്നയാളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന്‌ പൊലീസിന്റെ സഹായത്തോടെ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്‌ക്കു മാറ്റി. പതിനാറു വര്‍ഷം മുമ്പ്‌ കാസര്‍കോട്ടെത്തിയ ചിക്കണ്ണ അതിനു ശേഷം ഒരിക്കല്‍പോലും നാട്ടിലേയ്‌ക്കു പോയിരുന്നില്ലെന്നു കൂടെ പണിയെടുക്കുന്ന ബന്ധു പറഞ്ഞു. നാട്ടില്‍ ഭാര്യ രത്‌നയും മൂന്നു മക്കളും ഉള്ളതായി കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY