മൂസോടി കടപ്പുറം എം.എല്‍.എ സന്ദര്‍ശിച്ചു

0
158

ഉപ്പള: കടലാക്രമണം രൂക്ഷമായ ഉപ്പള മൂസോടി കടപ്പുറം എം.സി ഖമറുദ്ദീന്‍ എം.എല്‍.എ സന്ദര്‍ശിച്ചു. കഴിഞ്ഞ വര്‍ഷത്തെ കടല്‍ക്ഷോഭം പരിഗണിച്ച്‌ ഈ മേഖലകളിലെ കടലാക്രമണം തടയാന്‍ പദ്ധതികള്‍ക്ക്‌ മുന്തിയ പരിഗണന നല്‍കിരുന്നതാണെന്ന്‌ എം.എല്‍.എ പറഞ്ഞു. മൂസോടി കടപ്പുറം ഉള്‍പ്പെടുന്ന മഞ്ചേശ്വരം ഹാര്‍ബര്‍ മുതല്‍ മണിമുണ്ട വരെയുള്ള തീരദേശങ്ങളിലെ കടലാക്രമണത്തെ പ്രതിരോധിക്കാന്‍ കല്ലുകള്‍ പാകുന്നതിന്‌ 15 കോടി രൂപയോളം അനുവദിച്ചിരുന്നു. പ്രതിസന്ധി മൂലം അതു തടസ്സപ്പെട്ടു.രണ്ടാം ഘട്ട ജോലിയും കൂടി പൂര്‍ത്തിയായാല്‍ കടലാക്രമണത്തിന്‌ പരിഹാരമുണ്ടാവുമെന്നാണ്‌ പ്രതീക്ഷിക്കുന്നതായി എം.എല്‍.എ അറിയിച്ചു.

NO COMMENTS

LEAVE A REPLY