ജില്ലയില്‍ ന്യൂറോളജിസ്റ്റ്‌, സൈക്യാട്രിസ്റ്റ്‌ എന്നിവരെ ഉടന്‍ നിയമിക്കും: മന്ത്രി

0
7

കാസര്‍കോട്‌: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ചികിത്സയ്‌ക്കായി ജില്ലയില്‍ നിയമിച്ച രണ്ട്‌ ന്യൂറോളജിസ്റ്റ്‌, ഒരു സൈക്യാട്രിസ്റ്റ്‌ എന്നിവര്‍ വര്‍ക്കിങ്‌ അറേഞ്ച്‌മെന്ററില്‍ മറ്റു ജില്ലകളില്‍ ജോലി ചെയ്‌തു വരികയാണെന്നും ഇവരെ അടിയന്തരമായി ജില്ലയിലേക്ക്‌ തിരികെ കൊണ്ടുവരുമെന്നും മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.എന്‍ഡോസള്‍ഫാന്‍ദുരിതബാധിതരുടെ പുനരധിവാസത്തിനും ഏകോപനത്തിനുമുള്ള ജില്ലാതലസെല്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ന്യൂറോളജിസ്റ്റ്‌ ,സൈക്യാട്രിസ്റ്റ്‌ എന്നിവരുടെ അഭാവത്തില്‍ ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അനുഭവിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ രൂക്ഷമാണെന്ന്‌ വ്യക്തമായിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. അതേസമയം ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികിത്സയ്‌ക്ക്‌ രണ്ട്‌ കോടിരൂപ ദേശീയ ആരോഗ്യദൗത്യം കാഞ്ഞങ്ങാടിന്‌ സാമൂഹ്യ നീതി വകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍വകമാറ്റി അനുവദിച്ചതായി യോഗത്തില്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY