![](https://malayalam.karavaldaily.com/wp-content/uploads/2024/05/gold-300x203.jpeg)
പാസ്പോര്‍ട്ട് രൂപത്തിലും സ്വര്‍ണ്ണക്കടത്ത്; പടന്ന സ്വദേശി പിടിയില്‍
കണ്ണൂര്‍: പാസ്പോര്‍ട്ടിന്റെ രൂപത്തിലാക്കി കടത്തിയ സ്വര്‍ണ്ണവുമായി കാസര്‍കോട്, പടന്ന സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. പടന്ന കൊവ്വല്‍വീട്ടില്‍ പ്രതീശാണ് പിടിയിലായത്. 87,32,220 രൂപ വില വരുന്ന 1,223 ഗ്രാം സ്വര്‍ണ്ണമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.