Category: Local News

മാലിന്യ ടാങ്ക് ശുചീകരിക്കാൻ ഇറങ്ങിയ രണ്ടുപേർ ശ്വാസംമുട്ടി മരിച്ചു

മാലിന്യ ടാങ്ക് ശുചീകരിക്കാൻ ടാങ്കിലിറങ്ങിയ രണ്ടു തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു. കോഴിക്കോട് ഇരിങ്ങാടൻ പള്ളി കോവൂരിലെ ഹോട്ടലിന്റെ മാലിന്യ ടാങ്കിലാണ് രണ്ടുപേരും ശ്വാസംമുട്ടി മരിച്ചത്. ഇന്ന് വൈകിട്ട് നാലേ കാൽ മണിയോടെയാണ് അപകടം. മരിച്ചവരിൽ

അറബിക്കടലില്‍ കേരളം തീരത്ത് ചക്രവാതച്ചുഴി; വരുന്നത് അതിശക്തമായ മഴയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: തെക്ക്-കിഴക്കന്‍ അറബിക്കടലില്‍ കേരളം തീരത്തിന് അരികെ ചക്രവാതച്ചുഴി രൂപപ്പെട്ടതിനാല്‍ തെക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ഇന്നുമുതല്‍ ജൂണ്‍ 2 വരെയാണ് ശക്തമായ മഴയ്ക്ക് സാധ്യത. ശക്തമായ പടിഞ്ഞാറന്‍

ശക്തമായ കാറ്റില്‍ തെങ്ങ് ദേഹത്ത് പൊട്ടിവീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു

കാസര്‍കോട്: ശക്തമായ കാറ്റിലും മഴയിലും തെങ്ങ് ദേഹത്ത് പൊട്ടി വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു. പടന്ന മാച്ചിക്കാട് താമസിക്കുന്ന ജനാര്‍ദ്ദനന്റെ ഭാര്യ പയനി ശകുന്തള (46) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സക്കിടെയാണ്

കോണ്‍ഗ്രസ് നേതാവ് ഹക്കീം കുന്നിലിന് വാഹനാപകടത്തില്‍ പരിക്ക്

കാസര്‍കോട്: കെപിസിസി അംഗവും മുന്‍ കാസര്‍കോട് ഡിസിസി പ്രസിഡന്റുമായ ഹക്കീം കുന്നിലിന് വാഹനാപകടത്തില്‍ പരിക്കേറ്റു.കാലിന്റെ എല്ലൊടിഞ്ഞ നിലയില്‍ ഹക്കീമിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രി 10 മണിയോടെ കാഞ്ഞങ്ങാട്, അതിഞ്ഞാലിലാണ് അപകടം.

മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനിലെ പോക്സോ കേസ്: വിഷം കഴിച്ചെന്ന് മൊഴി; പ്രതി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസിലെ പ്രതി എലിവിഷം കഴിച്ചതായി മൊഴി. ഇതേ തുടര്‍ന്ന് പ്രതിയായ 62 കാരനെ പൊലീസ് കാവലില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. പ്രതിയുടെ

ഹോസ്ദുര്‍ഗ് ബാറിലെ അഭിഭാഷകന്‍കെ.എം. ആന്റണി മൈലാടിയില്‍ അന്തരിച്ചു

കാസര്‍കോട്: ഹോസ്ദുര്‍ഗ് ബാറിലെ അഭിഭാഷകന്‍ കോളിച്ചാല്‍ പ്രാന്തര്‍കാവ് സ്വദേശി കെ.എം. ആന്റണി (59) മൈലാടിയില്‍ അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചയാണ് മരണം. മൃതദേഹം ഉച്ചകഴിഞ്ഞ് കാഞ്ഞങ്ങാട് ബാര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം: പത്രങ്ങളുടെ തലക്കെട്ട് പ്രവചിച്ച് മജീഷ്യന്‍ സുരേഷ് നാരായണന്‍

കാസര്‍കോട്: ലോക്സഭ തെരെഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിറ്റെന്നാളത്തെ പത്രങ്ങളുടെ തലക്കെട്ട് പ്രവചിച്ച് മജീഷ്യന്‍ സുരേഷ് നാരായണന്‍. മുന്‍കൂട്ടി പ്രവചിച്ചുള്ള കുറിപ്പ് കവറിലാക്കി പെട്ടിയിലിട്ട് പൂട്ടി സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയും സിനിമാനടനുമായ സിബി തോമസിനെ

ലൗജിഹാദ്: വി.എച്ച്.പിയുടെ ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നാളെ; കനത്ത ബന്തവസ് ഒരുക്കി പൊലീസ്

കാസര്‍കോട്: ലൗജിഹാദിന് പൊലീസ് ഒത്താശ ചെയ്യുന്നുവെന്ന് ആരോപിച്ച് വി.എച്ച്.പി ശനിയാഴ്ച ബദിയടുക്ക സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും. വി.എച്ച്.പി മണ്ഡലം പ്രസിഡണ്ട് സുനില്‍ കിന്നിമാണിയാണ് ഇക്കാര്യം അറിയിച്ചത്. ലൗജിഹാദ് സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടും രണ്ട്

പെണ്‍കുട്ടികളെ ശല്യം ചെയ്ത് ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് കെട്ടിടത്തിൻ്റെ മുകളില്‍ നിന്നും വീണു; നട്ടെല്ലിന് പരിക്കേറ്റ ചെര്‍ക്കപ്പാറ സ്വദേശി ആശുപത്രിയിൽ

കാസർകോട്: പെണ്‍കുട്ടികളെ അപമാനിച്ച ശേഷം നഗര മധ്യത്തിലെ കെട്ടിടത്തിൻ്റെ മുകളില്‍ കയറി ഒളിക്കാൻ ശ്രമിച്ച യുവാവിനു കാൽ വഴുതി വീണു നടുവൊടിഞ്ഞു. വ്യാഴാഴ്ച വൈകീട്ട് 4.30 മണിയോടെയാണ്‌ കാഞ്ഞങ്ങാട് ടൗണിനെ അമ്പരപ്പിച്ച സംഭവം അരങ്ങേറിയത്.

മരുന്നു വാങ്ങാൻ പോയി കാണാതായ നാരമ്പാടി സ്വദേശിനി ലീലാവതിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി

കാസർകോട്: മരുന്നു വാങ്ങാൻ വീട്ടിൽ നിന്നിറങ്ങി കാണാതായ നാരമ്പാടി സ്വദേശിനി ലീലാവതി (60) യുടെ മൃതദേഹം കുമ്പള പുഴയിൽ കണ്ടെത്തി. വ്യാഴാഴ്ച സന്ധ്യയോടെയാണ് മൃതദേഹം കുമ്പള പുഴയിലെ പാലത്തിനടുത്ത് കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ഫയർഫോഴ്സ്

You cannot copy content of this page