Category: Latest

71-ാം വയസ്സില്‍ പത്താം ക്ലാസില്‍ ഉന്നത വിജയം നേടി സരള വാസു

ഏറെ നാള്‍ കാത്തിരുന്ന് പത്താം ക്ലാസ് പൂര്‍ത്തിയാക്കണമെന്ന് ആഗ്രഹം പൂര്‍ത്തീകരിച്ച് കണ്ണൂര്‍ കീഴുന്ന സ്വദേശിനി സരള വാസു. കേന്ദ്ര ഗവണ്‍മെന്റിന്റെ തുല്യത പത്താം ക്ലാസ് കോഴ്‌സ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓപ്പണ്‍ സ്‌കൂള്‍ (എന്‍ഐഓഎസ്), ലീവ്

വിദ്യാര്‍ഥിനികളുമായി സൗഹൃദം സ്ഥാപിച്ച് ഫോട്ടോയെടുക്കും; ഫോട്ടോകള്‍ മോര്‍ഫ്‌ചെയ്ത് അശ്ലീല സൈറ്റിലിടും; ഫോട്ടോഗ്രാഫറും മുന്‍ എസ്എഫ്‌ഐ നേതാവുമായ യുവാവ് പിടിയില്‍

കോളജ് വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത അശ്ലീല ഗ്രൂപ്പുകളില്‍ പങ്കുവച്ചു. മുന്‍ എസ്എഫ്‌ഐ നേതാവിനെ കാലടി പൊലീസ് അറസ്റ്റ് ചെയ്തു. കാലടി ശ്രീശങ്കര കോളേജിലെ പൂര്‍വ വിദ്യാര്‍ഥിയും ഫോട്ടോഗ്രാഫറുമാണ് രോഹിത്. ബിരുദ വിദ്യാര്‍ഥിനിയുടെ പരാതിയിലായിരുന്നു

മുസ്ലിം സ്ത്രീക്ക് ജീവനാംശത്തിന് അവകാശമുണ്ട്; നിര്‍ണ്ണായക വിധിയുമായി സുപ്രിം കോടതി, ഭാര്യാപരിപാലനം ജീവകാരുണ്യമല്ലെന്നും കോടതി

ന്യൂഡല്‍ഹി: വിവാഹമോചിതയായ മുസ്ലിം സ്ത്രീക്ക് ക്രിമിനല്‍ നിയമചട്ടത്തിലെ സെക്ഷന്‍ 125 പ്രകാരം ഭര്‍ത്താവില്‍ നിന്ന് ജീവനാംശം തേടാന്‍ അവകാശമുണ്ടെന്ന് സുപ്രിം കോടതി വിധി. വിവാഹ മോചിതയായ ഭാര്യക്ക് ജീവനാംശം നല്‍കണമെന്ന നിര്‍ദ്ദേശത്തെ ചോദ്യം ചെയ്ത്

ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിക്കും; കുടിശ്ശിക ഉടന്‍ കൊടുത്തു തീര്‍ക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവിച്ചു. ചട്ടം 300 പ്രകാരം നിയമസഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു മുഖ്യമന്ത്രി. വിവിധ ക്ഷേമ പെന്‍ഷനുകള്‍ കുടിശ്ശിക ആയിട്ടുണ്ട്. 1600 രൂപയുടെ അഞ്ചു ഗഡുക്കളാണ് കൊടുക്കാനുള്ളത്.

 തെളിവെടുപ്പിനിടെ ‘ചഡ്ഡി ഗ്യാങ്ങ്’ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു; രണ്ടുപരെ പൊലീസ് വെടിവച്ചിട്ടു, പരിക്കേറ്റ പ്രതികള്‍ ആശുപത്രിയില്‍

മംഗളൂരു: തെളിവെടുപ്പിനിടെ ‘ചഡ്ഡി ഗ്യാങ്ങിലെ രണ്ടുപേര്‍ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്തുടര്‍ന്നോടിയ പ്രതികളെ പൊലീസ് വെടിവച്ചിട്ടു. പരിക്കേറ്റ പ്രതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ മംഗളൂരു പടു പനമ്പൂരിലാണ് സംഭവം. ചൊവ്വാഴ്ച സകലേഷ്പൂരില്‍

തദ്ദേശ സ്ഥാപനങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ സംസ്ഥാന വ്യാപകമായി ഒപ്പുമതില്‍ സമരം

കാസര്‍കോട്: തദ്ദേശ സ്ഥാപനങ്ങളെ നോക്കു കുത്തിയാക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് എല്‍.ജി.എം.എല്‍ സംസ്ഥാന വ്യാപകമായി ഇന്ന് പഞ്ചായത്ത് ഓഫീസുകള്‍ക്ക് മുന്നില്‍ ഒപ്പുമതില്‍ തീര്‍ത്തു.2023-24 വര്‍ഷത്തെ മെയിന്റനന്‍സ് ഗ്രാന്റായ 1215 കോടി രൂപയും ജനറല്‍ പര്‍പ്പസ്

മല്ലത്തെ യുവാവിന്റെ തിരോധാനത്തില്‍ ദുരൂഹത; പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: ബോവിക്കാനം, മല്ലത്തെ വിക്ടര്‍ ഡിസൂസയുടെ മകന്‍ പ്രവീണ്‍ പ്രകാശ് ഡിസൂസ (28)യെ കാണാതായത് സംബന്ധിച്ച് ആദൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പിതാവ് നല്‍കിയ പരാതിയിലാണ് കേസ്. ടൈല്‍സ് ജോലിക്കാരനായ പ്രവീണ്‍ പ്രകാശിനെ ഏപ്രില്‍

ആദ്യം കാമുകിയെ കൊലപ്പെടുത്തി; കീഴടങ്ങാന്‍ പോകുമ്പോള്‍ വഴിയില്‍ വച്ചു കണ്ട മുന്‍ വൈരാഗ്യമുള്ള ആളിനെയും വെട്ടിക്കൊലപ്പെടുത്തി

രണ്ടുപേരെ വെട്ടിക്കൊലപ്പെടുത്തി കര്‍ഷകത്തൊഴിലാളി പൊലീസില്‍ കീഴടങ്ങി. ആദ്യത്തെ കൊലപാതകം നടത്തി കീഴടങ്ങാന്‍ പൊലീസ് സ്റ്റേഷനില്‍ പോകുമ്പോഴാണ് രണ്ടാമത്തെ കൊലപാതകം നടത്തിയത്.തിരുച്ചിറപ്പള്ളി മുസിരിയിലെ എം. ഗീത (44), രമേഷ് (55) എന്നിവരാണ് കൊല്ലപ്പെട്ടത്. ബാലചന്ദ്രന്‍ (64)

ആദിവാസി ഊരില്‍ വിതരണം ചെയ്ത ഭക്ഷ്യകിറ്റില്‍ നിരോധിത വെളിച്ചെണ്ണ; നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബാധ

ഇടുക്കി: ആദിവാസി ഊരുകളില്‍ വിതരണം ചെയ്ത ഭക്ഷ്യകിറ്റില്‍ നിരോധിത വെളിച്ചെണ്ണ. ഇതുപയോഗിച്ച് പാകം ചെയ്ത ഭക്ഷണം കഴിച്ച അറുപത് കുടുംബങ്ങള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു.വെണ്ണിയാനി, ആദിവാസി ഊരിലാണ് സംഭവം. പട്ടികവര്‍ഗ്ഗ വികസന വകുപ്പാണ് വെളിച്ചെണ്ണ വിതരണം ചെയ്തത്.2018ല്‍

തയ്യല്‍ക്കടയിലെത്തിയ പെണ്‍കുട്ടിക്ക് ‘രഹസ്യം’ കാണിച്ചു കൊടുത്ത ടൈലര്‍ അറസ്റ്റില്‍

മംഗളൂരു: തയ്യല്‍ക്കടയിലെത്തിയ ആറു വയസ്സുകാരിയെ രഹസ്യം കാണിച്ചു തരാമെന്ന് പറഞ്ഞ് അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി ഉപദ്രവിച്ചതായി പരാതി. മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ ടൈലര്‍ക്കെതിരെ പൊലീസ് പോക്സോ കേസെടുത്ത് അറസ്റ്റ് ചെയ്തു. ബ്രഹ്‌മാവര, കുട്ട്ലുവിലെ ധര്‍മ്മരാജി(48)നെയാണ്

You cannot copy content of this page