Category: International

യു.എ.ഇയിലും കനത്ത മഴ; പ്രളയ സാധ്യതാ മുന്നറിയിപ്പും നല്‍കി; ഒമാനില്‍ മലയാളിയടക്കം 12 പേര്‍മരിച്ചു

അബുദാബി: ഒമാന് പിന്നാലെ യു.എ.ഇ.യിലും അടുത്ത മൂന്ന് ദിവത്തേക്ക് കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്. ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റേതാണ് മുന്നറിയിപ്പ്. ചില പ്രദേശങ്ങളില്‍ ശക്തമായ കാറ്റിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഇസ്രായേല്‍ കോടീശ്വരന്റെ ഉടമസ്ഥതയിലുള്ള കപ്പല്‍ ഇറാന്‍ സൈന്യം പിടിച്ചു; ബന്ദിയാക്കപ്പെട്ടവരിൽ ജീവനക്കാരായ 2 മലയാളികളും

ടെഹ്‌റാന്‍: ഇസ്രായേല്‍ കോടീശ്വരന്റെ ഉടമസ്ഥതയിലുള്ള കപ്പല്‍ ഇറാന്‍ സൈന്യം പിടിച്ചു. ഹോര്‍മുസ് കടലിടുക്കിനോട് ചേര്‍ന്നുള്ള സ്ഥലത്ത് വച്ചാണ് കപ്പല്‍ പിടിച്ചെടുത്തത്. യുകെ മാരിടൈം ട്രേഡ് ഓപറേഷന് ഇതുസംബന്ധിച്ച വിവരം ലഭിച്ചു. കപ്പലില്‍ 2 മലയാളികള്‍

സിഡ്‌നിയിലെ ഷോപ്പിങ് മാളില്‍ കയറിയ അക്രമി 5 പേരെ കുത്തിക്കൊന്നു; മരിച്ചവരില്‍ 9 മാസം പ്രായമുള്ള കുഞ്ഞും; അക്രമിയെ പൊലീസ് വെടിവച്ചുകൊന്നു

ഓസ്‌ട്രേലിയിയിലെ സിഡ്‌നിയിലെ ഷോപ്പിങ് മാളില്‍ കയറിയ അക്രമി അഞ്ചുപേരെ കുത്തിക്കൊലപ്പെടുത്തി. അക്രമിയെ പൊലീസ് വെടിവച്ച് കൊന്നു. ഒമ്പതിലധികം പേര്‍ക്ക് കുത്തേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. കിഴക്കന്‍ സിഡ്‌നിയിലെ ബോണ്ടി ജംഗ്ഷനിലെ മാളിലാണ് ആക്രമണമുണ്ടായത്. പ്രാദേശിക സമയം

മലയാളികളുടെ ഉണ്മ; അബ്ദുറഹിം നിയമസഹായ ട്രസ്റ്റ് 34 കോടി രൂപ സമാഹരിച്ചു; വധശിക്ഷക്ക് വിധിക്കപ്പെട്ട് 13 വര്‍ഷമായി സൗദി ജയിലില്‍ കഴിഞ്ഞ റഹിമിന് ഇനി മോചനത്തിന്റെ സന്തോഷ നിമിഷം

13 വര്‍ഷമായ വധശിക്ഷ വിധിയുമായി സൗദി ജയിലില്‍ കഴിഞ്ഞ കോഴിക്കോട് കോടാമ്പുഴ മച്ചിലകത്ത് പടിയേലിലെ അബ്ദുല്‍ റഹിം ജീവനോടെ ജയില്‍ മോചിതനാവുന്നു. മാനവികതയുമായി ലോക മലയാളികള്‍ ഒരുമിച്ചപ്പോള്‍ ശിക്ഷയില്‍ നിന്നുള്ള മോചനത്തിന് നിര്‍ദ്ദേശിക്കപ്പെട്ട 34

ഒത്തൊരുമിച്ച് മലയാളികള്‍; അബ്ദുറഹീമിന്റെ മോചനത്തിനായി ഇനി വേണ്ടത് ഏഴുകോടി

സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി യുവാവ് അബ്ദുറഹീമിന്റെ മോചനത്തിനായി ലോകമെമ്പാടുമുള്ള മലയാളികളുടെ ശ്രമം തുടരുന്നു. മൂന്ന് ദിവസം കൊണ്ട് ഇനി സ്വരൂപിക്കേണ്ടത് ഏഴു കോടി രൂപ കൂടിയാണ്. ഇതിനോടകം 27

സൗദിയില്‍ കാസര്‍കോട് സ്വദേശി വാഹനത്തില്‍ കുഴഞ്ഞുവീണ് മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാനുള്ളശ്രമം തുടരുന്നു

കാസര്‍കോട്: സൗദിയില്‍ കാസര്‍കോട് ഉപ്പള സ്വദേശി വാഹനത്തില്‍ കുഴഞ്ഞുവീണ് മരിച്ചു. ഉപ്പള ഗേറ്റ് സ്വദേശി പൊയ്യ ഹൗസിലെ ഹനീഫ് അബ്ബാസ്(55) ആണ് മരിച്ചത്. വ്യാഴാഴ്ച സൗദി ഗാസീം വിമാനത്താവളത്തില്‍ നിന്ന് ജോലി കഴിഞ്ഞ് റൂമിലേക്ക്

പാക്കിസ്ഥാനിൽ തീർഥാടകർ സഞ്ചരിച്ച ട്രക്ക് കുഴിയിലേക്ക് മറിഞ്ഞ് 13 പേർ മരിച്ചു; മുപ്പതോളം പേർക്ക് പരിക്കേറ്റു

പാക്കിസ്ഥാനിൽ തീർഥാടകർ സഞ്ചരിച്ച ട്രക്ക് കുഴിയിൽ വീണ് 13 പേർ മരിച്ചു. 30 പേർക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഹബ് സിറ്റിയിലാണ് അപകടം നടന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മറ്റി.മരണസംഖ്യ

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ പെരുന്നാൾ മറ്റന്നാൾ; ഒമാനിൽ നാളെ പ്രഖ്യാപിക്കും

ദുബൈ: മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ പെരുന്നാൾ മറ്റന്നാൾ ആഘോഷിക്കും. അതേസമയം ഒമാനിൽ നാളെയായിരിക്കും പ്രഖ്യാപനം. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ എല്ലാവിധ സംവിധാനങ്ങളോടും കൂടി മാസപ്പിറവി നിരീക്ഷണം നടത്താനുള്ള സൗകര്യം ചെയ്തിരുന്നെങ്കിൽ എവിടെയും

50 വര്‍ഷത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമ്പൂര്‍ണ സൂര്യഗ്രഹണം ഇന്ന്; കാത്തിരിപ്പില്‍ ലോകം; ഇന്ത്യയിലുള്ളവര്‍ക്ക് കാണാനാകുമോ? എപ്പോള്‍ ദൃശ്യമാകും? അറിയേണ്ടതെല്ലാം

സമ്പൂര്‍ണ സൂര്യഗ്രഹണം ഇന്ന്. 50 വര്‍ഷത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണത്തിനാണ് ഇന്ന് ലോകം സാക്ഷ്യം വഹിക്കുക. സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍രേഖയിലെത്തുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. ഈ സമയം സൂര്യനും ഭൂമിക്കും ഇടയില്‍ നേര്‍രേഖയില്‍ വരുന്ന

ബോട്ട് മുങ്ങി 91 പേരെ കാണാതായി; 5 മൃതദേഹങ്ങൾ കണ്ടെത്തി; മരിച്ചവരിൽ കൂടുതൽ കുട്ടികൾ

മാപുട്ടോ: ബോട്ട് മുങ്ങി 90 ലധികം പേർ മരിച്ചു. മൊസാമ്പിക്കിലെ നമ്പൂല പ്രവിശ്യയിലെ ഒരു ദ്വീപിലേക്കു 130 പേരുമായി പോവുകയായിരുന്ന ബോട്ടാണ് മുങ്ങിയത്. യാത്രക്കാരിൽ അധികവും കുട്ടികളായിരുന്നു. അഞ്ചു മൃതദേഹങ്ങൾ കണ്ടെത്തി. തിരച്ചിൽ തുടരുകയാണ്.

You cannot copy content of this page