Category: Breaking News

കാറിന് തീപിടിച്ച് പൊട്ടിതെറിച്ചു; യുവാവിന് ദാരുണാന്ത്യം

മാവേലിക്കര: കാറിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം. മാവേലിക്കര കണ്ടിയൂരിലാണ് അപകടമുണ്ടായത്. കാർ ഓടിച്ച മാവേലിക്കര ഗേൾസ് സ്കൂളിനു സമീപം കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്ന പുളിമൂട് ജ്യോതി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കൃഷ്ണ പ്രകാശ് എന്ന

ജനനേന്ദ്രിയം കൊണ്ട് ശരീരത്തില്‍ സ്പര്‍ശിച്ചു, ബ്രസീല്‍ ഇതിഹാസ ഫുട്‌ബോള്‍ താരത്തിനെതിരേ പരാതി

സാന്റോസ്: ബ്രസീല്‍ ഇതിഹാസ ഫുട്‌ബോള്‍ താരം ഫല്‍കാവോയ്‌ക്കെതിരെ പീഡന പരാതി. സാന്റോസില്‍ പൗലോ റോബര്‍ട്ടോ ഫല്‍കാവോ താമസിക്കുന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിലെ ജീവനക്കാരിയാണ് പരാതിയുമായി രംഗത്തുവന്നത്. അനുവാദമില്ലാതെ ജനനേന്ദ്രിയം കൊണ്ട് ശരീരത്തില്‍ സ്പര്‍ശിച്ചെന്നാണു യുവതിയുടെ

കാസര്‍കോട് റെയില്‍വേ 24.53 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനം, റെയില്‍വേ രംഗത്ത് പുതിയ അധ്യായം ആരംഭിക്കുന്നുവെന്ന് പ്രധാനമന്ത്രി

കാസര്‍കോട്: അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ 24.53 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനം പ്രധാന മന്ത്രി നരേന്ദ്രമോദി റിമോട്ട് ബട്ടണ്‍ അമര്‍ത്തി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. ഭാരതത്തിന്റെ

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെയും സുഹൃത്തിന്റെയും മൃതദേഹങ്ങള്‍ ജലാശയത്തില്‍

പാലക്കാട്: ഇടുക്കി നെടുങ്കണ്ടത്ത് വിദ്യാര്‍ത്ഥികളെ ജലാശയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൂവല്‍ വെള്ളച്ചാട്ടത്തിന് സമീപമുള്ള ജലാശയത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നെടുങ്കണ്ടം താന്നിമൂട് കുന്നപ്പള്ളിയില്‍ സെബിന്‍ സജി (19), സുഹൃത്ത് പാമ്പാടുംപാറ ആദിയാര്‍പുരം കുന്നത്ത്മല അനില

കാസർകോട് കസബ അഴിമുഖത്ത് തോണി അപകടം; അപകടത്തിൽ പെട്ടവരെ ആശുപത്രിയിലെത്തിച്ചു

കാസര്‍കോട് മത്സ്യബന്ധന തോന്നി മറിഞ്ഞു മൂന്നുപേര്‍ക്ക് പരിക്കേറ്റു. കീഴൂര്‍കടപ്പുറത്തെ അനില്‍(45) സത്താര്‍ (48) ഷാഫി (46) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സത്താറിനെയും അനിലിനെയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു കാസര്‍കോട് അഴിമുഖത്ത് ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.

ഗണപതി മിത്തെന്ന നിലപാട് മാറ്റി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ; പരശുരാമൻ കേരളം സൃഷ്ടിച്ചത് മിത്ത്; നിലപാട് മാറ്റം ജനവികാരം കൊണ്ടായിരിക്കാമെന്ന് കെ. സുരേന്ദ്രൻ; ഷംസീർ മാപ്പ് പറയണമെന്ന് ശിവഗിരി മഠം

ന്യൂഡൽഹി: ഗണപതി വിവാദത്തിൽ മലക്കം മറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഗണപതി മിത്താണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും , അള്ളാഹു മിത്തല്ലെന്നും പറഞ്ഞിട്ടില്ലെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. പരശുരാമൻ മഴുവെറിഞ്ഞു കേരളം ഉണ്ടാക്കിയെന്നത്

പ്രമുഖ സാഹിത്യകാരനും മാധ്യമ പ്രവർത്തകനുമായിരുന്ന  പ്രൊഫസർ  ഇബ്രാഹിം ബേവിഞ്ച അന്തരിച്ചു

 പ്രമുഖ സാഹിത്യകാരനും മാധ്യമ പ്രവർത്തകനുമായിരുന്ന  പ്രൊഫസർ  ഇബ്രാഹിം ബേവിഞ്ച അന്തരിച്ചു(69).അസുഖബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കാസർകോട് ഗവൺമെന്‍റ് കോളേജ്  പ്രൊഫസറായി വിരമിച്ച ഇബ്രാഹിം ബേവിഞ്ച കേരളാ സാഹിത്യ അക്കാദമി അംഗം, സമസ്ത കേരള സാഹിത്യ പരിഷത്ത്

ഒറ്റപ്പെട്ട വീട്ടിൽ യുവതിയുടെയും യുവാവിന്‍റെയും ജീർണ്ണിച്ച മൃതദേഹം കണ്ടെത്തി.മൃതശരീരങ്ങൾ ഷാളിൽ തൂങ്ങിയ നിലയിൽ

കൽപ്പറ്റ: വയനാട് മാനന്തവാടി നിരവിൽപുഴ കീച്ചേരി കോളനിയിലാണ് യുവാവിനേയും, യുവതിയേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തൊണ്ടർനാട് പാതിരിമന്ദം കോളനിയിലെ ചന്ദ്രൻ്റെ മകൻ മണിക്കുട്ടൻ (22), തൊണ്ടർനാട് പിലാക്കാവ് കോളനിയിലെ വെളുക്കൻ്റെ മകൾ വിനീത

ഗണപതി മിത്ത് പരാമ‍ർശത്തിൽ പ്രതിഷേധ നാമജപം നടത്തിയവർക്ക് എതിരെ കേസ്സെടുത്ത് സർക്കാർ; പരാമർശത്തിൽ ഉറച്ച് സ്പീക്കർ എ.എൻ ഷംസീർ;മിത്ത് വിവാദം പുകയുന്നു

തിരുവനന്തപുരം:  ഗണപതി മിത്തെന്ന പരാമർശത്തിൽ  പ്രതിഷേധിച്ച് എൻ.എസ്.എസ് നടത്തിയ നാമജപ പ്രതിഷേധ യാത്രക്കെതിരെ കേസ്സെടുത്ത് പൊലീസ്. ഗതാഗത തടസ്സമുണ്ടാക്കിയതിനും , അന്യായമായി സംഘം  ചേർന്നതിനും മുന്നറിയിപ്പില്ലാതെ യാത്ര നടത്തിയതിനുമാണ് കേസ്സെടുത്തത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത്

കാസ‍ർകോട് സ്കൂളിൽ വീണ്ടും റാഗിംഗ്‌; വിദ്യാർത്ഥി ആശുപത്രിയിൽ  12 പേര്‍ക്കെതിരെ കേസ്‌

കാസർകോട് : കാസർകോട് ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്കൂളിൽ റാംഗിഗ്. പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിയെ റാഗിംഗിനു വിധേയമാക്കുകയും തടയാന്‍ ചെന്ന സുഹൃത്തിനെ മര്‍ദ്ദിക്കുകയും ചെയ്‌ത സംഭവത്തില്‍ 12 പ്ലസ്‌ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ മേല്‍പ്പറമ്പ്‌ പൊലീസ്‌ കേസെടുത്തു.

You cannot copy content of this page