നിയമസഭാ തെരഞ്ഞെടുപ്പിനു ഒരുങ്ങാന്‍ അമിത് ഷായുടെ നിര്‍ദ്ദേശം; മേഖലാ യോഗങ്ങള്‍ വിളിക്കണം, ആഗസ്തില്‍ വീണ്ടും കേരളത്തില്‍ എത്തും
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു ഒരുങ്ങാന്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ ബിജെപി സംസ്ഥാന നേതൃത്വത്തോട് നിര്‍ദ്ദേശിച്ചു. പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് കെട്ടിട ഉദ്ഘാടനത്തിനു എത്തിയ അദ്ദേഹം ശനിയാഴ്ച രാവിലെ സംസ്ഥാന ഭാരവാഹികളുമായി നടത്തിയ യോഗത്തിലാണ് ഈ നിര്‍ദ്ദേശം നല്‍കിയത്. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി എത്രയും വേഗത്തില്‍ മേഖലാ കമ്മിറ്റികള്‍ വിളിച്ചു ചേര്‍ക്കണമെന്നും അമിത്ഷാ നിര്‍ദ്ദേശം നല്‍കി. തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ആഗസ്ത് മാസത്തില്‍ വീണ്ടും കേരളത്തില്‍ എത്തുമെന്നും അമിത് ഷാ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.ഓഫീസ് …