അവസാന പ്രതീക്ഷ; നിമിഷപ്രിയയുടെ മോചനത്തിൽ യെമനിൽ നിർണായക ചർച്ച, കൊല്ലപ്പെട്ടയാളുടെ സഹോദരനും പങ്കെടുക്കുന്നു
സനാ: മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് യെമനിൽ നിർണായക ചർച്ചകൾ പുരോഗമിക്കുന്നു. കാന്തപുരം അബൂബക്കർ മുസ്ല്യാരുടെ ഇടപെടലിനെ തുടർന്നു നടക്കുന്ന ചർച്ചയിൽ യെമനിലെ ഭരണകൂട പ്രതിനിധികൾ, ഗോത്ര തലവന്മാർ, കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബു മഹ്ദിയുടെ സഹോദരൻ എന്നിവർ പങ്കെടുക്കുന്നുണ്ട്. ജൂലൈ 16നാണ് വധശിക്ഷ നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുള്ളത്. ദയാധനത്തിനു പകരമായി മാപ്പ് നൽകി വധശിക്ഷയിൽ നിന്നു മോചിപ്പിക്കണമെന്ന ആവശ്യമാണ് ചർച്ചയിൽ മുന്നോട്ടുവയ്ക്കുന്നത്. 8 കോടി രൂപയാണ് തലാലിന്റെ കുടുംബം ദയാധനമായി ആവശ്യപ്പെട്ടിട്ടുള്ളത്. …