യുവ വനിതാ വെറ്ററിനറി ഡോക്ടര്‍ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

പുത്തൂര്‍: യുവവനിതാ വെറ്ററിനറി ഡോക്ടറെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുത്തൂര്‍, ബപ്പളിഗെയിലെ ഗണേഷ് ജോഷിയുടെ മകള്‍ ഡോ. കീര്‍ത്തന ജോഷി (27)യാണ് മരിച്ചത്. മംഗ്‌ളൂരുവിലുള്ള വീട്ടിലെ കിടപ്പുമുറിയിലാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വെറ്ററിനറി സയന്‍സില്‍ ബിരുദാനന്തര ബിരുദമുള്ള കീര്‍ത്തന എന്തിനു ആത്മഹത്യ ചെയ്തുവെന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാതാവ്: വീണ. സഹോദരി ഡോ. മേഘന.

ഇരിയണ്ണി, ഓലത്തുകയയില്‍ പുലിയിറങ്ങി; കൂട് തകര്‍ത്ത് ജര്‍മ്മന്‍ ഷെപ്പേര്‍ഡ് നായയെ കൊന്നു, സ്ഥലത്ത് ക്യാമറ സ്ഥാപിക്കുമെന്ന് വനം വകുപ്പ് അധികൃതര്‍

കാസര്‍കോട്: ഒരു ഇടവേളക്ക് ശേഷം മുളിയാര്‍ പഞ്ചായത്തിലെ ഇരിയണ്ണിയില്‍ പുലിയിറങ്ങി. ബുധനാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ വീട്ടുമുറ്റത്ത് എത്തിയ പുലി ഓലത്തുകയയിലെ ഗോപാലന്‍ നായരുടെ നാലു വയസ്സുള്ള ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട നായയെ കൊന്ന് കടിച്ചു കൊണ്ടു പോയി. ഇരുമ്പു കൂടു തകര്‍ത്ത ശേഷമാണ് നായയെ പുലി പിടികൂടിയത്. വിവരമറിഞ്ഞ് എന്‍.വി സത്യന്റെ നേതൃത്വത്തിലുള്ള ആര്‍.ആര്‍.ടി സംഘം സ്ഥലത്തെത്തി.ബുധനാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. സോളാര്‍ വേലിയുടെ അടിഭാഗത്തു കൂടി നൂണിറങ്ങിയ പുലി വീട്ടുമുറ്റത്തെ ഇരുമ്പു കൂടിന്റെ …

ധര്‍മ്മസ്ഥല കൂട്ട ശവസംസ്‌കാരം: മൃതദേഹങ്ങള്‍ കുഴിച്ചെടുക്കാന്‍ റഡാര്‍ സാങ്കേതിക സംവിധാനം ഏര്‍പ്പെടുത്തണമെന്നു പരാതിക്കാരിയുടെ അഭിഭാഷകന്‍

മംഗളൂരു: ധര്‍മ്മസ്ഥലയിലെ കൂട്ട ശവസംസ്‌കാര കേസിലെ കൃത്യമായ ശവക്കുഴികള്‍ കണ്ടെത്തുന്നതിനു റഡാര്‍ സാങ്കേതിക സംവിധാനം ഏര്‍പ്പെടുത്തണമെന്നു പരാതിക്കാരിയുടെ അഭിഭാഷകന്‍ അധികൃതരോടാവശ്യപ്പെട്ടു.2003ല്‍ ധര്‍മ്മസ്ഥലയില്‍ കാണാതായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി അനന്യഭട്ടിന്റെ മാതാവ് സുജാത ഭട്ടിന്റെ അഭിഭാഷകനായ മഞ്ജുനാഥാണ് ഈ ആവശ്യമുന്നയിച്ചത്. മകളുടെ തിരോധാനത്തെത്തുടര്‍ന്ന് 2014ല്‍ ധര്‍മ്മസ്ഥലയില്‍ നിന്ന് സുജാതഭട്ട് താമസം മാറ്റിയിരുന്നു അതിനുശേഷം പതിനൊന്ന് വര്‍ഷത്തിനിടയില്‍ ധര്‍മ്മസ്ഥല വനമേഖലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അതിനാല്‍ കുഴിയെടുത്ത സ്ഥലങ്ങള്‍ക്കടുത്ത് അസ്ഥികള്‍ കണ്ടെത്തുന്നതിന് നൂതനമായ റഡാര്‍ സാങ്കേതിക സംവിധാനം ഉപയോഗിക്കണമെന്നും പ്രത്യേക അന്വേഷണ …

കടം കൊടുത്ത 200 രൂപ തിരിച്ചു ചോദിച്ച നവവരനെ അടിച്ചുകൊന്നു

ഗോണ്ട: കടം കൊടുത്ത തുകയില്‍ നിന്നു 200 രൂപ തിരിച്ചു ചോദിച്ച 22കാരനായ നവവരനെ അടിച്ചുകൊന്നു.ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയിലെ ഗോണ്ട -ലക്‌നൗ ഹൈവേക്കടുത്താണ് സംഭവമെന്നു പൊലീസ് പറഞ്ഞു. കൊലയാളികള്‍ക്കെതിരെ ശക്തമായ നടപടി ഉടന്‍ ഉണ്ടാവണമെന്നാവശ്യപ്പെട്ടു യുവാവിന്റെ വീട്ടുകാര്‍ മൃതദേഹം ഹൈവേയില്‍വച്ചു പ്രതിഷേധിച്ചു. ക്രമസമാധാനം ഉറപ്പാക്കുന്നതിനു ശക്തമായ പൊലീസ് സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. ലക്ഷ്മണ്‍പൂര്‍ജാട്ട് ഗ്രാമവാസിയും കല്ലുകെട്ടു തൊഴിലാളിയും നവവരനുമായ ഹൃദയ്‌ലാല്‍ (22)ആണ് കൊല്ലപ്പെട്ടത്. സമീപവാസിയായ രാം അനൂജ് എന്നയാള്‍ക്കു ഹൃദയ്‌ലാല്‍ 700രൂപ കടം കൊടുത്തിരുന്നു. ഈ തുകയില്‍ നിന്ന് …

പൊലീസുകാരനായ ഭര്‍ത്താവിനെ ഭാര്യ വിറകു കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി

അഹമ്മദാബാദ്: പൊലീസുകാരനായ ഭര്‍ത്താവിനെ ഭാര്യ വിറകു കൊള്ളി കൊണ്ട് തലക്കടിച്ചു കൊന്നു. ഏഴു വയസ്സുകാരനായ മകന്റെ മുന്നില്‍ വച്ചായിരുന്നു ആക്രമണം. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം ഭാര്യ ആത്മഹത്യ ചെയ്തു.ഗുജറാത്തില അഹമ്മദാബാദ് സിറ്റിയില്‍ തിങ്കളാഴ്ചയായിരുന്നു ദാരുണ സംഭവം.ഡാനിലിംട പൊലീസ് ലൈനിലെ പൊലീസ് ക്വാര്‍ട്ടേഴ്‌സിലാണ് കൊലപാതകമുണ്ടായതെന്നു ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ രവി മോഹന്‍ സൈനി പറഞ്ഞു. കൊല്ലപ്പെട്ട മുകേഷ് പര്‍മാര്‍ എന്ന പൊലീസുകാരനും ഭാര്യ സംഗീതയും തമ്മില്‍ ദീര്‍ഘകാലമായി വിവാഹവുമായി ബന്ധപ്പെട്ടു വിയോജിപ്പുകളുണ്ടായിരുന്നെന്നു അധികൃതര്‍ സൂചിപ്പിച്ചു. മുകേഷ് പാര്‍മര്‍ ട്രാഫിക് …

ബൈക്കിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

കണ്ണൂര്‍: റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ ബൈക്കിടിച്ചു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മയ്യില്‍, കണ്ണാടിപ്പറമ്പ്, മാലോട്ട്, നിക്കുമ്മല്‍ പുതിയ പുരയില്‍ എന്‍.പി മുഹമ്മദ് ഫാറൂഖ് (44) ആണ് മരിച്ചത്. കടകളില്‍ മസാലപൊടി വിതരണം ചെയ്യുന്ന വാനിന്റെ ഡ്രൈവറാണ് മുഹമ്മദ് ഫാറൂഖ്. ഞായറാഴ്ച രാത്രി കൊളച്ചേരി, പെട്രോള്‍ പമ്പിനു സമീപം വാഹനം നിര്‍ത്തിയിട്ട് വീട്ടിലേക്ക് പോകാന്‍ റോഡ് മുറിച്ചു കടക്കവെയാണ് ബൈക്കിടിച്ച് തെറുപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ഫാറൂഖ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടയില്‍ തിങ്കളാഴ്ച …

ആശുപത്രിയിലേക്ക് പോയ ആളുടെ മൃതദേഹം കാസര്‍കോട് കടപ്പുറത്ത് കണ്ടെത്തി

കാസര്‍കോട്: ആശുപത്രിയിലേക്കാണെന്നു പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ ആളുടെ മൃതദേഹം കാസര്‍കോട്, തളങ്കര അഴിമുഖത്ത് കണ്ടെത്തി. കോഴിക്കോട്, മാവൂര്‍, ചെറുകുളത്ത്, കളിപ്പറമ്പ് വീട്ടില്‍ സത്യനാഥ(70)ന്റെ മൃതദേഹമാണ് തിങ്കളാഴ്ച രാത്രി കരയ്ക്കടിഞ്ഞത്.രാവിലെ ആശുപത്രിയില്‍ പോകുന്നുവെന്നു പറഞ്ഞാണ് സത്യനാഥന്‍ വീട്ടില്‍ നിന്നു ഇറങ്ങിയത്. വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ആശുപത്രിയിലേക്ക് അന്വേഷിച്ചു പോയി. എത്തിയിട്ടില്ലെന്നായിരുന്നു ആശുപത്രിയില്‍ നിന്നു ലഭിച്ച മറുപടി. തുടര്‍ന്ന് വീട്ടുകാര്‍ മാവൂര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് ഈ വിവരം സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും അറിയിച്ചിരുന്നു. …

ഓട്ടോ യാത്രക്കിടയില്‍ നെഞ്ചു വേദന: മുന്‍ ഗുമസ്തന്‍ മരിച്ചു

കാസര്‍കോട്: ഓട്ടോ യാത്രക്കിടയില്‍ നെഞ്ചു വേദന അനുഭവപ്പെട്ട മുന്‍ ഗുമസ്തന്‍ മരിച്ചു. മീഞ്ച, കോരിക്കാറിലെ മഹാബല (74) യാണ് മരിച്ചത്.തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ബായാറില്‍ നിന്നു ഓട്ടോയില്‍ വീട്ടിലേക്ക് പോവുകയായിരുന്നു മഹാബല. ഇതിനിടയില്‍ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഭാര്യ: വസന്തി. മക്കള്‍: ചരണ്‍ കുമാര്‍, കീര്‍ത്തന, ലത, അനുഷ. മരുമക്കള്‍: പവിത്ര, ശ്രീജിന്‍, വിനയകുമാര്‍, ദിവാകര. സഹോദരങ്ങള്‍: കൃഷ്ണ ബങ്കേര, ലിംഗപ്പ ബങ്കേര, രാമ ബങ്കേര, സുന്ദരി, ലക്ഷ്മി, ഗീത.

മാവുങ്കാല്‍, മൂലക്കണ്ടത്ത് വ്യാപാരി മൂന്നു നില കെട്ടിടത്തില്‍ നിന്നു വീണതോ, ചവിട്ടി താഴെയിട്ടതോ?; ഡമ്മി പരിശോധനയ്ക്ക് ആലോചന, വ്യാപാരിയുടെ നില അതീവ ഗുരുതരം, കരാറുകാരനെതിരെ കേസ്

കാസര്‍കോട്: കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നു വീണ് കെട്ടിട ഉടമയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിക്കോത്ത്, പെരളത്തെ ഏഴുപ്ലാക്കല്‍, റോയി ജോസഫി(48)നു പരിക്കേറ്റ സംഭവത്തിലാണ് കരാറുകാരനായ പുല്ലൂരിലെ നരേന്ദ്രനെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്. സുഹൃത്തായ മൂലക്കണ്ടത്തെ പി.വി ഷാജി കുമാര്‍ ആണ് പരാതിക്കാരന്‍. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. മഡിയനിലും വെള്ളരിക്കുണ്ടിലും അലുമിനിയം ഫാബ്രിക്കേശന്‍ സാമഗ്രികള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളുടെ ഉടമയാണ് റോയ് ജോസഫ്. ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് മൂലക്കണ്ടത്ത് മൂന്നു നില …

ധര്‍മ്മസ്ഥല കൂട്ട ശവസംസ്‌കാരം; തിങ്കളാഴ്ച 100 അസ്ഥികളും തലയോട്ടിയും കണ്ടെത്തി

ധര്‍മ്മസ്ഥല: ധര്‍മ്മസ്ഥല കൂട്ട ശവസംസ്‌കാര സ്ഥലങ്ങളെന്നു സംശയിക്കപ്പെടുന്ന ഇടങ്ങളില്‍ ആറാം ദിവസമായ തിങ്കളാഴ്ച നടത്തിയ ഖനനത്തില്‍ 100 അസ്ഥികളും ഒരു തലയോട്ടിയും കണ്ടെത്തി. പരാതിക്കാരനായ സാക്ഷി തിരിച്ചറിഞ്ഞ ആറാമത്തെ സ്ഥലത്തു നിന്ന് ഒരു പുരുഷന്റെ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങളും കണ്ടെടുത്തു. ധര്‍മ്മസ്ഥല പൊലീസ് പരിധിയിലെ നേത്രാവതി തീര്‍ത്ഥസ്നാന ഘട്ടത്തിനു സമീപത്താണ് ഭൂമി കുഴിച്ച് അന്വേഷണം തുടരുന്നത്. കണ്ടെടുത്ത അസ്ഥികൂടത്തില്‍ തലയോട്ടിക്കു പുറമെ നട്ടെല്ലും ഉണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം സൂചിപ്പിച്ചു. കണ്ടെടുത്ത അസ്ഥിക്കൂട്ടങ്ങള്‍ രണ്ടു വ്യക്തികളുടേതാണെന്നു സംശയിക്കുന്നു. സംഭവ …

‘ഞാനിനി തിരിച്ചു വരില്ല’; കത്തെഴുതി വച്ച് യുവതി വീട്ടില്‍ നിന്നു ഇറങ്ങിപ്പോയി, ഭര്‍ത്താവിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: നെക്രാജെ, അര്‍ത്തിപ്പള്ളത്തെ സതീശന്റെ ഭാര്യ വിജയശ്രീ (33)യെ കാണാതായതായി പരാതി. ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തിങ്കളാഴ്ച രാവിലെ 9 മണിക്കും വൈകുന്നേരം ആറു മണിക്കും ഇടയിലാണ് ഭാര്യയെ കാണാതായതെന്നു സതീശന്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.‘ഞാനിനി തിരിച്ചു വരില്ല’ എന്നു എഴുതിയ കുറിപ്പ് വീട്ടില്‍ നിന്നു കണ്ടെത്തിയതായും പരാതിയില്‍ വ്യക്തമാക്കി.

കളനാട്ട് നിര്‍ത്തിയിട്ട കാറില്‍ നിന്നു എംഡിഎംഎ പിടികൂടി; 2 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: കാര്‍ ആക്‌സസറീസ് ഷോപ്പിനു സമീപത്ത് റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നു എംഡിഎംഎയുമായി രണ്ടു പേര്‍ അറസ്റ്റില്‍. തെക്കില്‍, കുന്നാറ, തസ്ലീമ മന്‍സിലിലെ ഹസന്‍ ഫഹദ് (23), മാങ്ങാട്, ചോയിച്ചിങ്കാല്‍, അല്‍അമീന്‍ മന്‍സിലിലെ എംഎ ദില്‍ഷാദ് (36) എന്നിവരെയാണ് മേല്‍പ്പറമ്പ് എസ്.ഐ എസ്. സബീഷും സംഘവും അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരം ആറര മണിയോടെയാണ് സംഭവം. കാര്‍ നിര്‍ത്തിയിട്ട നിലയില്‍ കാണപ്പെട്ടത് പൊലീസിനു സംശയത്തിനു ഇടയാക്കിയിരുന്നു. തുടര്‍ന്ന് കാറിനകത്ത് പരിശോധിച്ചപ്പോഴാണ് 0.96 ഗ്രാം എംഡിഎംഎ കണ്ടെത്തിയതെന്നു പൊലീസ് …

കര്‍ണ്ണാടക സ്‌റ്റേറ്റ് ബസ് ജീവനക്കാര്‍ അനിശ്ചിതകാല പണി മുടക്കില്‍; യാത്രക്കാര്‍ വിഷമത്തില്‍

മംഗ്‌ളൂരു: ജീവനക്കാരുടെ അനിശ്ചിത കാല പണി മുടക്കിനെ തുടര്‍ന്ന് കര്‍ണ്ണാടകയില്‍ കര്‍ണ്ണാടക സ്റ്റേറ്റ് ബസ് സര്‍വ്വീസ് സ്തംഭിച്ചു. കര്‍ണ്ണാടകയിലും കാസര്‍കോട്-മംഗ്‌ളൂരു റൂട്ടിലും സമരം യാത്രക്കാരെ പ്രതികൂലമായി ബാധിച്ചു.38 മാസത്തെ ശമ്പള കുടിശ്ശികയും 2024 ജനുവരിയില്‍ നടപ്പാക്കേണ്ടിയിരുന്ന വേതന പരിഷ്‌കരണവും നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ജീവനക്കാര്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ അനിശ്ചിതകാല പണി മുടക്ക് ആരംഭിച്ചിട്ടുള്ളത്. പണി മുടക്ക് കര്‍ണ്ണാടക ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. സമരം പിന്‍വലിപ്പിക്കുന്നതിന് തൊഴിലാളി യൂണിയനുകളുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. രണ്ടു വര്‍ഷത്തെ ശമ്പള കുടിശ്ശിക …

മാപ്പിളപ്പാട്ട് കലാകാരന്‍ തനിമ അബ്ദുള്ളയുടെ സഹോദരന്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: പ്രശസ്ത മാപ്പിളപ്പാട്ടു കലാകാരന്‍ പരേതനായ തനിമ അബ്ദുല്ലയുടെ സഹോദരന്‍ ഹൃദയാഘാതം മൂലം മരിച്ചു. കുമ്പള, ബദ് രിയ നഗര്‍ കെ.വി ഹൗസിലെ എം.കെ മുഹമ്മദ് (50)ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ചതിനു ശേഷം ഉറങ്ങാന്‍ കിടക്കാനുള്ള ഒരുക്കത്തിനിടയിലാണ് ഹൃദയാഘാതം അനുഭവപ്പെട്ട് മരണം സംഭവിച്ചതെന്ന് ബന്ധുക്കള്‍ അറിയിച്ചു. മൈമൂണ്‍ നഗറിലെ ഹോട്ടല്‍ ജീവനക്കാരനായിരുന്നു. ഭാര്യ: സൈനബ. മക്കള്‍: ജലാല്‍, ജസീല, ജുമൈല. മരുമക്കള്‍: റഷീദ് അസ്ഹരി, സജീര്‍. മറ്റു സഹോദരങ്ങള്‍: എം.കെ ഹംസ, ഖദീജ. മുഹമ്മദിന്റെ …

രക്തബന്ധത്തിലുള്ള യുവാവിന്റെ പീഡനത്തിനിരയായ 17കാരി പ്രസവിച്ചു; കുഞ്ഞിനെ അനാഥ മന്ദിരത്തിനു കൈമാറാനുള്ള ശ്രമം പൊളിഞ്ഞു; കുംബഡാജെ സ്വദേശി പോക്‌സോ പ്രകാരം അറസ്റ്റില്‍, സീരിയല്‍ കഥയെ വെല്ലുന്ന സംഭവം അരങ്ങേറിയത് ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍

കാസര്‍കോട്: പീഡനത്തിനിരയായ 17കാരി പ്രസവിച്ചു. അതീവ രഹസ്യമായി കുഞ്ഞിനെ അനാഥ മന്ദിരത്തില്‍ കൈമാറാനുള്ള ശ്രമത്തിനിടയില്‍ സംഭവം പുറത്തായി. പെണ്‍കുട്ടിയുടെ ഗര്‍ഭത്തിനുത്തരവാദിയായ രക്തബന്ധത്തിലുള്ള യുവാവിനെ ബദിയഡുക്ക പൊലീസ് പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു. കുമ്പഡാജെ പഞ്ചായത്തില്‍ താമസക്കാരനും ഭാര്യയും മൂന്നു മക്കളുമുള്ള 39കാരനാണ് അറസ്റ്റിലായത്. പീഡനത്തിനിരയായ ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയുടെ മാതാവിന്റെ അടുത്ത ബന്ധുവാണ് പ്രതി. പ്ലസ്ടു കഴിഞ്ഞ ശേഷം വീട്ടില്‍ തന്നെയായിരുന്നു പെണ്‍കുട്ടി. ഇതിനിടയിലാണ് രക്തബന്ധത്തിലുള്ള യുവാവില്‍ നിന്ന് പീഡനം ഉണ്ടായത്. പിന്നീട് …

മരാമത്തു റോഡുകളിലെ കുഴികള്‍ ഉടന്‍ അടക്കണം: മന്ത്രി

തിരുവനന്തപുരം: മഴക്കാലത്ത് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ചില റോഡുകളില്‍ ഉണ്ടാകുന്ന കുഴികള്‍ താല്‍കാലികമായെങ്കിലും അടച്ചുവെന്നു മരാമത്തു ജീവനക്കാര്‍ ഉറപ്പുവരുത്തണമെന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. മരാമത്തു റോഡുകളുടെ പരിപാലന അവലോകന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അക്കാര്യത്തില്‍ ഒരു തരത്തിലുള്ള വീഴ്ചയും ഉണ്ടാകാന്‍ പാടില്ല. റോഡുകളില്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ പരിശോധന തുടരണം. പരിശോധനാ റിപ്പോര്‍ട്ട് സെക്രട്ടറി തലം വരെ വിലയിരുത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.മഴ മാറിക്കഴിഞ്ഞാല്‍ നിശ്ചിത ദിവസത്തിനകം സ്ഥിരം സ്വഭാവത്തിലുള്ള അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കണം. വീഴ്ചവരുത്തുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന …

പൊലീസിൽ പരാതി നൽകിയ വിരോധം:യുവാവിനെയും സുഹൃത്തിനെയും തടഞ്ഞു നിർത്തി ആക്രമിച്ച കേസ്;2പേർ അറസ്റ്റിൽ

കാസർകോട്: യുവാവിനെയും സുഹൃത്തിനെയും തടഞ്ഞു നിർത്തി ആക്രമിച്ചുവെന്ന കേസിൽ രണ്ടു പേർ അറസ്റ്റിൽ. മാവുങ്കാൽ , കാട്ടുകുളങ്ങരയിലെ അജിത്ത്,സുഹൃത്ത് ആദിഷ് മക്കണംകോട്എന്നിവരെയാണ് ഹൊസ്ദുർഗ് ഇൻസ്പെക്ടർ പി. അജിത്ത് കുമാറും സംഘവും അറസ്റ്റു ചെയ്തത്. വെള്ളിക്കോത്ത്, വീണച്ചേരിയിലെ വിശാഖ്, സുഹൃത്ത് ദീപക് എന്നിവരെ ആക്രമിച്ച കേസിലാണ് അറസ്റ്റ് . ജൂലായ് 28 ന് പുലർച്ചെ 1.45 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കാറിലും ബൈക്കിലും എത്തിയ പ്രതികൾ മാരകായുധങ്ങളുമായി വെള്ളിക്കോത്ത് വച്ച് ആക്രമിച്ചുവെന്നാണ് കേസ്. രണ്ടു മാസം മുമ്പ് ഉണ്ടായ …

25 അനധികൃത കടവുകൾ തകർത്തു; 10 തോണികൾ ഇടിച്ചുപൊളിച്ചു; കുമ്പളയിൽ മണലൂറ്റു മാഫിയ ആശങ്കയിൽ

കുമ്പള : മണലൂറ്റിനെതിരെ കുമ്പള പൊലീസ് നടപടി കൂടുതൽ കർശനമാക്കി.കുമ്പള പോലീസ് ഇൻസ്പെക്ടർ ജിജീഷ് പി കെ , എസ്ഐ കെ ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിൽ കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലെ 25 അനധികൃത കടവുകൾ ഞായറാഴ്ച രാത്രി ജെസിബി ഉപയോഗിച്ച് തകർത്തു .പത്തു തോണികൾ ഇടിച്ചു പൊളിച്ചു .പൂഴി മാഫിയ സംഘം കടവിലും കാട്ടിലും ഒളിപ്പിച്ചിരുന്ന 25 ലോഡ് മണൽ പിടിച്ചെടുത്തു. ഇതിൽ പകുതിയോളം സ്റ്റേഷൻ പരിസരത്ത് എത്തിച്ചു. ബാക്കിയായതു പുഴയിൽ തിരിച്ചു തള്ളി. സ്റ്റേഷൻ …