ഉറങ്ങാനുള്ള തയ്യാറെടുപ്പിനിടയില്‍ യുവാവ് കുഴഞ്ഞുവീണു മരിച്ചു

കാസര്‍കോട്: ഉറങ്ങാന്‍ കിടക്കാനുള്ള തയ്യാറെടുപ്പിനിടയില്‍ യുവാവ് കുഴഞ്ഞുവീണു മരിച്ചു. ബദിയഡുക്ക, പെര്‍ഡാല, കെടഞ്ചി ഹൗസിലെ ഗുരുവ-കുമ്പ ദമ്പതികളുടെ മകന്‍ കെ.രവി (42)യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഉടന്‍ കുമ്പള സഹകരണാശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭാര്യ: സീമ. ഏകമകള്‍: ദേവാജ്ജന. സഹോദരങ്ങള്‍: ബാബു, ആനന്ദ, വനജ.

പത്തനംതിട്ടയില്‍ കായികതാരത്തെ പീഡിപ്പിച്ച 10 പേര്‍ കൂടി അറസ്റ്റില്‍; 40 പേരെ തിരിച്ചറിഞ്ഞു, പ്രതികളുടെ പേരുകള്‍ പെണ്‍കുട്ടിയുടെ ഡയറിയില്‍, അന്വേഷണം മറ്റു ജില്ലകളിലേക്കും

പത്തനംതിട്ട: പത്തനംതിട്ടയില്‍ 18 വയസ്സുകാരിയായ കായികതാരത്തെ പീഡിപ്പിച്ച 10 പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 15 ആയി. 13 വയസ്സുമുതല്‍ 18 വയസ്സു വരെയുള്ള കാലയളവിലായി 62 പേരാണ് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. ഇവരില്‍ 40 പേരെ തിരിച്ചറിഞ്ഞു. ഇവരുടെയെല്ലാം പേരുകളും മറ്റു വിവരങ്ങളും പെണ്‍കുട്ടി തന്റെ ഡയറിയില്‍ കൃത്യമായി എഴുതി വച്ചിട്ടുള്ളതായും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. സി.ഡബ്ല്യു.സിക്ക് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പെണ്‍കുട്ടിയില്‍ നിന്നു വിശദമായ മൊഴിയെടുത്തത്. പരാതി നല്‍കിയതിനെ തുടര്‍ന്ന് …

തൊഴിലുറപ്പ് ജോലിക്കിടയില്‍ മൂര്‍ഖന്‍ പാമ്പ് കഴുത്തില്‍ ചുറ്റി; പിന്നീട് സംഭവിച്ചത് ഇങ്ങനെ

തിരുവനന്തപുരം: തൊഴിലുറപ്പ് ജോലിക്കിടയില്‍ വിശ്രമിക്കുകയായിരുന്ന തൊഴിലാളിയുടെ കഴുത്തില്‍ മൂര്‍ഖന്‍ പാമ്പ് ചുറ്റി. അപകടം മണത്തറിഞ്ഞതോടെ മൂര്‍ഖനെ വലിച്ചെറിഞ്ഞതിനാല്‍ അപകടം ഒഴിവായി. നെടുമങ്ങാട്, വെള്ളനാട്, കടിയൂര്‍കോണം സ്വദേശി സി.എന്‍ ഭവനില്‍ സി. ഷാജി (51)യാണ് പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം ജോലി സ്ഥലത്ത് കിടന്ന് വിശ്രമിക്കുകയായിരുന്നു ഷാജി. ഈ സമയത്താണ് ഇഴഞ്ഞെത്തിയ മൂര്‍ഖന്‍ പാമ്പ് ഷാജിയുടെ കഴുത്തില്‍ ചുറ്റിയത്. ഉടന്‍ പാമ്പിനെ കൈ കൊണ്ട് വലിച്ചെറിയുകയായിരുന്നുവെന്നു അപകടത്തില്‍ നിന്നു രക്ഷപ്പെട്ട ഷാജി പറഞ്ഞു.

യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നെട്ടാറു കൊലക്കേസ്; 21-ാം പ്രതിയുടെ ജാമ്യാപേക്ഷ സുപ്രിം കോടതിയും തള്ളി

പുത്തൂര്‍: യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നെട്ടാരുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 21-ാം പ്രതിയുടെ ജാമ്യാപേക്ഷ സുപ്രിം കോടതിയും തള്ളി. പുത്തൂര്‍, ഒളമുഗര്‍ സ്വദേശി മുഹമ്മദ് ജാബിറിന്റെ അപേക്ഷയാണ് തള്ളിയത്. ഇയാള്‍ നല്‍കിയ ജാമ്യാപേക്ഷ എന്‍.ഐ.എ കോടതിയും കര്‍ണ്ണാടക ഹൈക്കോടതിയും തള്ളിയതോടെയാണ് സുപ്രിംകോടതിയെ സമീപിച്ചത്. എന്നാല്‍ കീഴ് കോടതികളുടെ നിലപാട് സുപ്രിംകോടതിയും ശരി വയ്ക്കുകയായിരുന്നു. 2022 ജുലായ് 26ന് രാത്രിയിലാണ് യുവമോര്‍ച്ചാ നേതാവായ പ്രവീണ്‍ നെട്ടാരുവിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കടയടച്ച് വീട്ടിലേക്ക് പോകാനായി ഒരുങ്ങുന്നതിനിടയില്‍ ബൈക്കുകളില്‍ എത്തിയ ഒരു …

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍: തളിപ്പറമ്പ്, കൊളച്ചേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.നീലേശ്വരത്തെ ഇ.വി മനോജ് കുമാറിന്റെയും കമ്പില്‍ പാട്ടയം, ചേര്‍ക്കുന്ന്, ഷൈജുപുരം വീട്ടില്‍ എം.പി ഷീബയുടെയും മകന്‍ ഇ.വി ഭവത് മാനവ് എന്ന അമ്പാടി (17)യാണ് മരിച്ചത്. കമ്പില്‍ മാപ്പിള ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. സഹോദരന്‍: ഭവന്‍ കാര്‍ത്തിക്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

26ാം വിവാഹവാര്‍ഷികം ആഘോഷിച്ചതിന് പിന്നാലെ ദമ്പതികളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

മുംബൈ: 26-ാം വിവാഹ വാര്‍ഷികം കുടുംബാംഗങ്ങളോടൊപ്പം ആഘോഷിച്ചതിനു പിന്നാലെ ദമ്പതികള്‍ കല്യാണ വേഷം അണിഞ്ഞ് ജീവനൊടുക്കി. കുറിപ്പ് എഴുതി വച്ച ശേഷമാണ് ഇരുവരും ജീവനൊടുക്കിയത്. നാഗ്പൂരിലെ ജറില്‍ രാംസണ്‍ ഓസ്‌കാര്‍(57), ഭാര്യ ആന്‍ (46) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഇരുവരുടെയും 26-ാം വിവാഹവാര്‍ഷികമായിരുന്നു. ബന്ധുക്കള്‍ക്കൊപ്പം വാര്‍ഷിക പരിപാടികള്‍ കെങ്കേമമായി നടത്തിയിരുന്നു. അതിനു തൊട്ടു പിന്നാലെയാണ് ഇരുവരെയും കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആനിന്റെ മൃതദേഹം കട്ടിലില്‍ കിടന്ന നിലയിലാണ് കാണപ്പെട്ടത്. മൃതദേഹത്തിനു മുകളില്‍ പുഷ്പങ്ങള്‍ വിതറിയ …

നിന്നെ കൊന്ന് ഞാനും ചാകുമെന്ന് പറഞ്ഞ് ഭാര്യയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍; പ്രതി പിടിയിലായത് ചെര്‍ക്കളയില്‍ വച്ച്

കാസര്‍കോട്: ഭാര്യയെ കുത്തിക്കൊല്ലാനും തടയാനെത്തിയ ഭാര്യാമാതാവിനെയും സഹോദരിയെയും അക്രമിക്കുകയും ചെയ്ത കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചെര്‍ക്കള, ഇന്ദിരാ നഗറിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ മനോജി(47)നെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് ചെര്‍ക്കളയിലെത്തി അറസ്റ്റു ചെയ്തത്. പുതുക്കൈ, ഭൂദാനത്തെ എ.എം ശാരിക (39)യെയും മാതാവിനെയും സഹോദരിയെയും അക്രമിച്ച കേസിലാണ് അറസ്റ്റ്. ഭര്‍ത്താവിനൊപ്പം ചെര്‍ക്കള, ഇന്ദിരാ നഗറിലെ ക്വാര്‍ട്ടേഴ്‌സിലേക്ക് പോകാത്ത വിരോധത്തില്‍ കുത്തിക്കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് ഹൊസ്ദുര്‍ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നത്.

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പോക്‌സോ പ്രകാരം അറസ്റ്റില്‍

കാസര്‍കോട്: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പൊലീസ് പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ 18കാരനാണ് അറസ്റ്റിലായത്. ഈ വിദ്യാര്‍ത്ഥി പഠിക്കുന്ന സ്‌കൂളിലെ 14കാരിയാണ് പീഡനത്തിനു ഇരയായത്.ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. പിന്നീട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഈ ബന്ധത്തില്‍ നിന്നു പിന്മാറിയതോടെയാണ് പീഡന പരാതി നല്‍കിയതെന്നും വ്യക്തമായിട്ടുണ്ടെന്നു പൊലീസ് സൂചിപ്പിച്ചു. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നു വ്യക്തമായതായും സൂചനയുണ്ട്.

പ്രമുഖ വാസ്തു ശില്‍പി തുക്കാറാമ ആചാര്യ അന്തരിച്ചു

കാസര്‍കോട്: പ്രമുഖ വസ്തുശില്‍പി മധൂര്‍, മായിപ്പാടിയിലെ തുക്കാറാമ ആചാര്യ (86) അന്തരിച്ചു.ഭാര്യ: സരോജിനി. മക്കള്‍: ലോകേഷ് ആചാര്യ, ഹരീഷ് ആചാര്യ, ഉദയകുമാര്‍ ആചാര്യ, ഭുവനേശ്വരി. മരുമക്കള്‍: സുമതി, ശോഭിത, ഇന്ദു, രവി മായിപ്പാടി

പള്ളിയിലേക്കു പോവുകയായിരുന്ന കരാറുകാരനെ ഇരുമ്പു വടി കൊണ്ട് അടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസ്; മൂന്നാം പ്രതി കീഴടങ്ങി

കാസര്‍കോട്: പള്ളിയിലേക്ക് ജുമാനമസ്‌കാരത്തിനു പോവുകയായിരുന്ന യുവ കരാറുകാരനെ തടഞ്ഞു നിര്‍ത്തി ഇരുമ്പു വടി കൊണ്ട് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസിലെ മൂന്നാം പ്രതി കോടതിയില്‍ കീഴടങ്ങി. ചെര്‍ക്കള, ബേര്‍ക്കയിലെ പാറ ഇസ്മയില്‍ (45) ആണ് കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ കോടതി റിമാന്റു ചെയ്തു. 2024 ജുലായ് 19ന് ഉച്ചയ്ക്ക് 12.55ന് ആണ് കേസിനാസ്പദമായ സംഭവം.ചെര്‍ക്കള, ബേര്‍ക്കയിലെ യുവ കരാറുകാരനായ അബൂബക്കര്‍ സിദ്ദിഖ് (28) ആണ് വധശ്രമത്തിനു ഇരയായത്. കാര്‍ തടഞ്ഞു നിര്‍ത്തി …

കാസര്‍കോട് ജി വി എച്ച് എസ് എസ് ഫോര്‍ ഗേള്‍സ് സുവര്‍ണ ജൂബിലി സമാപനം 9, 10, 11ന്

കാസര്‍കോട്: നെല്ലിക്കുന്നിലെ കാസര്‍കോട് ജി വി എച്ച് എസ് എസ് ഫോര്‍ ഗേള്‍സിലെ ഒരു വര്‍ഷം നീണ്ടു നിന്ന സുവര്‍ണ ജൂബിലി ആഘോഷം 9, 10, 11 തിയതികളില്‍ നടക്കുന്ന വിവിധ പരിപാടികളോടെ സമാപിക്കുമെന്നു സംഘാടക സമിതി അറിയിച്ചു. പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്തിരുന്ന ജൂബിലി ആഘോഷത്തില്‍ വിവിധ എക്‌സിബിഷനുകള്‍, മെഹന്തി മല്‍സരങ്ങള്‍ എന്നിവ ഉണ്ടായിരുന്നു. വൃദ്ധ സദനങ്ങള്‍ സന്ദര്‍ശിച്ച് അന്തേവാസികള്‍ക്ക് വിദ്യാര്‍ത്ഥിനികള്‍ സ്‌നേഹ സമ്മാനങ്ങള്‍ നല്‍കി. ഒമ്പതിന് വൈകീട്ട് …

ജൂനിയര്‍ ഡോക്ടറെ ബലാത്സംഗം ചെയ്തു; സഹപാഠി അറസ്റ്റില്‍, സംഭവം ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍

ഗ്വാളിയോര്‍: മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ ഡോക്ടറെ സഹപാഠി ബലാത്സംഗം ചെയ്തു. പ്രതി അറസ്റ്റില്‍. ജനുവരി അഞ്ചിനു മധ്യപ്രദേശിലെ ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലാണ് സംഭവം. ഇരയും പ്രതിയും ജൂനിയര്‍ ഡോക്ടര്‍മാരും സഹപാഠികളാണ്. സംഭവദിവസം വനിതാ ഡോക്ടര്‍, സഹപാഠിയുടെ ഹോസ്റ്റല്‍ മുറിയില്‍ എത്തിയപ്പോഴാണ് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തത്. വനിതാ ഡോക്ടര്‍ നല്‍കിയ പരാതി പ്രകാരം കാമ്പ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തു. ഇരയെ തിരിച്ചറിയാന്‍ സാധ്യതയുള്ളതിനാല്‍ പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നു സിറ്റി പൊലീസ് സൂപ്രണ്ട് …

റിട്ട. വില്ലേജ് ഓഫീസര്‍ ആനന്ദ ദര്‍ബത്തടുക്ക അന്തരിച്ചു

കാസര്‍കോട്: റിട്ട. വില്ലേജ് ഓഫീസര്‍ ബേള ദര്‍ബത്തടുക്കയിലെ ആനന്ദ (83) അന്തരിച്ചു. ഭാര്യ: പരേതയായ പാര്‍വ്വതി. മക്കള്‍: പ്രമീള, ശിവപ്രസാദ്, ശിവശങ്കര്‍. മരുമക്കള്‍: പ്രദീപ്, സാവിത്രി, ചന്ദ്രിക.

മൂടല്‍മഞ്ഞ്: ഡല്‍ഹിയില്‍ ട്രെയിന്‍-വിമാനസര്‍വ്വീസുകള്‍ താറുമാറായി; 100 വിമാന സര്‍വ്വീസുകള്‍ വൈകി

ന്യൂഡല്‍ഹി: അതിരൂക്ഷമായ മൂടല്‍മഞ്ഞിനെത്തുടര്‍ന്നു ഞായറാഴ്ച രാവിലെ ഡല്‍ഹിയില്‍ ട്രെയിന്‍-വിമാനസര്‍വ്വീസുകള്‍ താറുമാറായി.ഞായറാഴ്ച രാവിലെ ശീതക്കാറ്റും അനുഭവപ്പെട്ടു. താപനില താണു. എന്നാല്‍ വിമാനങ്ങള്‍ വഴിമാറ്റി വിടുകയോ റദ്ദാക്കുകയോ ചെയ്തിട്ടില്ലെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. അതിരൂക്ഷമായ മൂടല്‍ മഞ്ഞ് മൂന്നു ദിവസമായി വിമാനസര്‍വ്വീസുകളെ പ്രതികൂലമായി ബാധിച്ചു.ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍ ലിമറ്റഡിന്റെ നിയന്ത്രണത്തിലാണ് രാജ്യ തലസ്ഥാനത്തെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രവര്‍ത്തിക്കുന്നത്. ശനിയാഴ്ച രാവിലെ ആറു മണി മുതല്‍ രാത്രി എട്ടുമണി വരെ 303 വിമാനങ്ങള്‍ 45 മിനിറ്റിലധികം വൈകിയാണ് സര്‍വ്വീസ് നടത്തിയത്.

4.14 കോടി രൂപയുടെ മരിജുവാനയുമായി കാസര്‍കോട് സ്വദേശിയടക്കം രണ്ടുപേര്‍ മുംബൈയില്‍ അറസ്റ്റില്‍

മുംബൈ: നാലുകോടി 14 ലക്ഷം രൂപയുടെ മാരക മയക്കുമരുന്നായ മരിജുവാനയുമായി കാസര്‍കോടു സ്വദേശിയുള്‍പ്പെടെ രണ്ടു പേരെ മുംബൈയില്‍ അറസ്റ്റു ചെയ്തു.ബാങ്കോക്കില്‍ നിന്നു മുംബൈ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദ് പറമ്പി(26)ല്‍ നിന്നാണ് 4.14 കോടി രൂപ വില വരുന്ന മരിജുവാന പിടിച്ചെടുത്തത്. അവിടെ നിന്നു മരിജുവാന കൊണ്ടുപോകാന്‍ വിമാനത്താവളത്തില്‍ കാത്തു നിന്ന കാസര്‍കോട്ടെ കെ.പി അഹമ്മദിനെയും കസ്റ്റംസ് അറസ്റ്റു ചെയ്തു. മുഹമ്മദ് പറമ്പിന്റെ ട്രോളി ബാഗില്‍ സംശയം തോന്നിയ കസ്റ്റംസ് നടത്തിയ …

മംഗലംകളിയുടെ നാടിനു മംഗലം കളിയില്‍ സംസ്ഥാനതല മികവ്: ബാനം ഗവ.ഹൈസ്‌കൂളിനു കലോത്സവത്തില്‍ എ ഗ്രേഡ്

തിരുവനന്തപുരം: മംഗലംകളിയുടെ നാടു സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അഭിമാനകരമായ നേട്ടം കൊയ്തു. 17 സ്‌കൂള്‍ ടീമുകളോട് മത്സരിച്ച ബാനം ഗവ.ഹൈസ്‌കൂള്‍ സംസ്ഥാനതലത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കി. 17 ടീമുകളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയാണ് ബാനം സ്‌കൂള്‍ മികവ് പുലര്‍ത്തിയത്. കാസര്‍കോട് ജില്ലയിലെ മാവില-മലവേട്ടുവ സമുദായത്തിന്റെ തനതുകലാരൂപമായ മംഗലംകളി ഇത്തവണയാണ് കലോത്സവ മാന്വലില്‍ ഉള്‍പ്പെടുത്തിയത്. തുടി താളത്തിനും പാട്ടിനുമൊത്ത് ചുവടുവച്ച് മത്സരാര്‍ത്ഥികള്‍ കാണികളുടെ മനം കവര്‍ന്നു. ഇരു സമുദായങ്ങളുടേയും ചുവടുകളും പാട്ടുകളും ചേര്‍ത്തായിരുന്നു അവതരണം. സുനില്‍ ബാനം, …

കാസര്‍കോട്ടും പരിസരങ്ങളിലും മീനും ഇറച്ചിക്കും പലവില; വില ഏകീകരണം വേണം: താലൂക്കുസഭ

കാസര്‍കോട്: കാസര്‍കോട്ടും പരിസരങ്ങളിലും ഹോട്ടലുകള്‍ മത്സ്യത്തിനും ഇറച്ചിക്കും തോന്നിയപോലെ വില ഈടാക്കുന്നതു തടയണമെന്നു താലൂക്കുസഭ ആവശ്യപ്പെട്ടു. ഹോട്ടലുകളിലും മറ്റും വിലവിവരപ്പട്ടിക പ്രസിദ്ധീകരിക്കണമെന്നും ഇല്ലെങ്കില്‍ അനുഭവിക്കുമെന്നുമൊക്കെ വീമ്പു പറയുന്ന സര്‍ക്കാര്‍ അതു നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ എന്തു ചെയ്യുന്നെന്നു നിരീക്ഷിക്കാന്‍ പോലും തയ്യാറാവാത്തതു പരിതാപകരമാണെന്ന് അഭിപ്രായപ്പെട്ടു.മത്സ്യ-മാംസങ്ങള്‍ക്കു വില ഏകീകരണം ഉറപ്പാക്കണമെന്നു സഭ ആവശ്യപ്പെട്ടു.കാസര്‍കോട്ടെ പ്രധാന കേന്ദ്രങ്ങളിലും കളി സ്ഥലങ്ങളിലും പൊതുസ്ഥലങ്ങളിലും കൈയേറ്റം വര്‍ധിച്ചിരിക്കുകയാണെന്നും അതിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആധ്യക്ഷം വഹിച്ചു. ചെമനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ, …

ജയിലില്‍ നിന്നു ഇറങ്ങി മൂന്നു മാസത്തിനുള്ളില്‍ നിരവധി കവര്‍ച്ച; കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ അറസ്റ്റില്‍

കണ്ണൂര്‍: ജയിലില്‍ നിന്നു ഇറങ്ങി മൂന്നു മാസത്തിനുള്ളില്‍ നിരവധി കവര്‍ച്ചകള്‍ നടത്തിയ കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ അറസ്റ്റില്‍. കോഴിക്കോട്, താമരശ്ശേരി, കക്കാട് സ്വദേശിയും പനമരത്ത് താമസക്കാരനുമായ ചാമ്പപ്പുരയില്‍ സക്കറിയ (39)യെ ആണ് കൂത്തുപറമ്പ് എ.സി.പി എം. കൃഷ്ണന്റെ മേല്‍നോട്ടത്തില്‍ മട്ടന്നൂര്‍ ഇന്‍സ്‌പെക്ടര്‍ എം. അനില്‍ കുമാറും സംഘവും അറസ്റ്റു ചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെ പനമരത്തു വച്ചാണ് അറസ്റ്റ്. ഡിസംബര്‍ 21ന് രാത്രി മട്ടന്നൂരിലെ മാനു സ്റ്റോര്‍ കുത്തിത്തുറന്ന് 67,000 രൂപ കവര്‍ച്ച ചെയ്ത കേസിന്റെ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. …