കുമ്പളയിലെ യുവ അഭിഭാഷക ഓഫീസ് മുറിയില്‍ ജീവനൊടുക്കിയത് എന്തിന്? ഉത്തരം കണ്ടെത്താനാകാതെ നാട്ടുകാരും സഹപ്രവര്‍ത്തകരും, മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍

കാസര്‍കോട്: യുവ അഭിഭാഷകയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ കുമ്പള ഏരിയാകമ്മറ്റി അംഗവും വില്ലേജ് സെക്രട്ടറിയുമായ ബത്തേരിയിലെ സി രഞ്ജിതകുമാരി (30) സ്വന്തം ഓഫീസ് മുറിയില്‍ ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇതിന്റെ ഭാഗമായി രഞ്ജിതയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫോണ്‍ പരിശോധനയില്‍ ആത്മഹത്യയിലേയ്ക്ക് വിരല്‍ ചൂണ്ടുന്ന എന്തെങ്കിലും സൂചന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.ചൊവ്വാഴ്ച രാത്രിയോടെയാണ് രഞ്ജിതയെ കുമ്പളയിലുള്ള വക്കീല്‍ ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നിരന്തരം ഫോണില്‍ വിളിച്ചിട്ടും എടുക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ …

കാണാതായ ചെമ്പിരിക്ക സ്വദേശിയുടെ മരണത്തിലെ ദുരൂഹത നീങ്ങിയില്ല; മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതം

കാസര്‍കോട്: വീട്ടില്‍ നിന്നു കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മരണപ്പെട്ട ആളുടെ മൊബൈല്‍ ഫോണിലേയ്ക്ക് ഏറ്റവും ഒടുവില്‍ വിളിച്ച നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പുരോഗമിക്കുന്നത്.ഞായറാഴ്ച ഉച്ചയ്ക്കാണ് ചെമ്പിരിക്ക, സിറാജ് മന്‍സിലിലെ എം ഹംസ(41)യെ കാണാതായത്. ഇതു സംബന്ധിച്ച് വീട്ടുകാര്‍ നല്‍കിയ പരാതിയിന്മേല്‍ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം ആറരമണിയോടെ ചന്ദ്രഗിരിപ്പുഴയില്‍ തളങ്കര തീരത്ത് കാണപ്പെട്ടത്.പൊതു പ്രവര്‍ത്തകന്‍ സാലി കീഴൂരിന്റെ നേതൃത്വത്തില്‍ നാട്ടുകാരും …

പോക്‌സോ കേസിലെ വാറന്റ് പ്രതി മുംബൈ വിമാനത്താവളത്തില്‍ അറസ്റ്റില്‍; പിടിയിലായത് നെട്ടണിഗെ, ഐത്തനടുക്കയിലെ 25 കാരന്‍

കാസര്‍കോട്: പോക്‌സോ കേസിലെ വാറന്റ് പ്രതി ഗള്‍ഫില്‍ നിന്നു നാട്ടിലേയ്ക്കുള്ള മടക്കയാത്രയ്ക്കിടയില്‍ മുംബൈ വിമാനതാവളത്തില്‍ അറസ്റ്റില്‍. ആദൂര്‍, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നെട്ടണിഗെ, ഐത്തനടുക്കയിലെ മുഹമ്മദലി ശിഹാബ് (25)ആണ് അറസ്റ്റിലായത്. ഇയാളെ ബുധനാഴ്ച രാവിലെയോടെ ആദൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു മൊഴിയെടുത്ത ശേഷം കോടതിയില്‍ ഹാജരാക്കും.ആദൂര്‍ പൊലീസ് 2022ല്‍ രജിസ്റ്റര്‍ ചെയ്തകേസിലെ പ്രതിയാണ് മുഹമ്മദ് അലി ശിഹാബെന്ന് പൊലീസ് പറഞ്ഞു.

ഹുക്കില്‍ സാരികെട്ടി കഴുത്തില്‍ കുരുക്കിയ ശേഷം യുവതി കെട്ടിടത്തിനു മുകളില്‍ നിന്നു താഴേയ്ക്ക് ചാടി മരിച്ചു; സംഭവം സീതാംഗോളിയില്‍

കാസര്‍കോട്: താമസിക്കുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഹുക്കില്‍ സാരികെട്ടി, കഴുത്തില്‍ കുരുക്കിയ ശേഷം യുവതി താഴേയ്ക്ക് ചാടി മരിച്ചു. സീതാംഗോളി, അപ്‌സര മരമില്ലില്‍ പത്തു ദിവസം മുമ്പ് ജോലിക്ക് എത്തിയ ഉത്തര്‍പ്രദേശ്, മുഹമ്മദാബാദ്, സിറൗളിയിലെ ഖാലികിന്റെ ഭാര്യ തസ്‌ളിമുന്‍നിഷ(40)യാണ് ജീവനൊടുക്കിയത്.ചൊവ്വാഴ്ച രാത്രി എട്ടര മണിയോടെയാണ് സംഭവം. മരമില്ലിനു പിറകുഭാഗത്തു ക്വാര്‍ട്ടേഴ്‌സിലാണ് തസ്‌ളി മുന്‍നിഷയും ഭര്‍ത്താവും കുട്ടിയും താമസിച്ചിരുന്നത്. സംഭവമറിഞ്ഞുടനെ ഇവരെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. കുമ്പള പൊലീസ് അസ്വാഭാവിക …

നീതിപാലകര്‍ വേട്ടക്കാരായി; അമ്മയുടെ മുന്നില്‍ വച്ച് യുവതിയെ ബലാത്സംഗം ചെയ്തു; രണ്ടുപൊലീസുകാര്‍ അറസ്റ്റില്‍

ചെന്നൈ: പൂക്കളുമായി വരികയായിരുന്ന വാഹനം തടഞ്ഞു നിര്‍ത്തി മാതാവിന്റെ മുന്നില്‍ വച്ച് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു. സംഭവത്തില്‍ രണ്ടു പൊലീസുകാര്‍ അറസ്റ്റില്‍. തിരുവണ്ണാമല പൊലീസ് സ്റ്റേഷനിലെ പൊലീസുകാരായ സുരേഷ് (30), സുന്ദരരാജ് (38) എന്നിവരാണ് അറസ്റ്റിലായത്.ബുധനാഴ്ച പുലര്‍ച്ചെ ഉണ്ടായ സംഭവത്തെ കുറിച്ച് പുറത്തു വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത് ഇങ്ങനെ-”തിരുവണ്ണാമല ക്ഷേത്ര പരിസരത്ത് വില്‍പ്പന നടത്തുന്നതിനായി പൂക്കളുമായി വാഹനത്തില്‍ വരികയായിരുന്നു, ആന്ധ്രാപ്രദേശ് സ്വദേശികളായ അമ്മയും മകളും. പുലര്‍ച്ചെ ഒരു മണിക്ക് ഏന്തള്‍ ചെക്ക് പോസ്റ്റില്‍ എത്തിയപ്പോള്‍ പൊലീസുകാര്‍ …

പെരിയ ബസാറിലെ ചോയിച്ചി അമ്മ അന്തരിച്ചു

കാസര്‍കോട്: പെരിയ ബസാറിലെ പരേതനായ കോരന്‍ മീങ്ങോത്തിന്റെ ഭാര്യ ചോയിച്ചി അമ്മ (90) അന്തരിച്ചു. മക്കള്‍: അനന്തന്‍ (സൗദി), ജയചന്ദ്രന്‍. മരുമക്കള്‍: ഷീബ, അംബിക. സഹോദരങ്ങള്‍: നാരായണി(കാഞ്ഞങ്ങാട്), ഭാര്‍ഗവി(പള്ളിക്കര), കൃഷ്ണന്‍ (വടക്കേക്കര), കല്യാണി (പയ്യന്നൂര്‍), കാര്‍ത്യായനി(വില്ലാരംപതി), മാധവി, സുകുരമാരന്‍(ഇരുവരും പെരിയ ബസാര്‍), പരേതയായ ഗൗരി.

കുമ്പള ദേശീയപാതയില്‍ കാറിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു

കാസര്‍കോട്: കുമ്പള ദേശീയപാതയില്‍ ഉണ്ടായ കാറപകടത്തില്‍ ഒരാള്‍ മരിച്ചു. തമിഴ്‌നാട് സ്വദേശിയെന്നു സംശയിക്കുന്ന മധ്യവയസ്‌കന്‍ ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 7.45 മണിയോടെയാണ് അപകടം. കാസര്‍കോട് ഭാഗത്തു നിന്നും മംഗ്‌ളൂരു ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാറാണ് ഇടിച്ചത്. നിയന്ത്രണം തെറ്റിയ കാര്‍ ദേശീയപാതയോരത്ത് നില്‍ക്കുകയായിരുന്ന ആളെ ഇടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ സര്‍വ്വീസ് റോഡിലേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. മൃതദേഹം ജില്ലാ സഹകരണ ആശുപത്രി മോര്‍ച്ചറിയില്‍.

പെണ്‍കുട്ടികളുടെ അടിവസ്ത്രമോഷണം; സൈക്കോ കള്ളന്‍ പോക്‌സോ പ്രകാരം അറസ്റ്റില്‍

ഹുബ്ബള്ളി: പെണ്‍കുട്ടികളുടെ അടിവസ്ത്ര മോഷണം പതിവാക്കിയ സൈക്കോ കള്ളനെ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു. തന്തി സ്വദേശിയായ കാര്‍ത്തിക് ബേജ് വാദാണ് അറസ്റ്റിലായത്. രാത്രികാലങ്ങളിലാണ് മോഷ്ടാവ് അടിവസ്ത്രമോഷണത്തിനു എത്തിയിരുന്നത്. മോഷ്ടിക്കുന്ന വസ്ത്രങ്ങള്‍ ദിവസങ്ങള്‍ക്കു ശേഷം അതേ സ്ഥലത്ത് തിരിച്ചു കൊണ്ടിടുകയും ചെയ്യും. മോഷണം പതിവായതോടെ നാട്ടുകാര്‍ രംഗത്ത് ഇറങ്ങിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് ബെണ്ടിഗേരി പൊലീസില്‍ പരാതി നല്‍കി. ഒടുവില്‍ ചിത്രം സിസിടിവി ക്യാമറയില്‍ പതിഞ്ഞതോടെയാണ് കാര്‍ത്തിക് പൊലീസിന്റെ പിടിയിലായത്.

ദേശീയ പാതയിലെ ബന്തിയോടു കുക്കാറിൽ ബൈക്ക് ഡിവൈഡറിലിടിച്ചു മറിഞ്ഞു യുവാവ് ഗുരുതര നിലയിൽ

കുമ്പള : ദേശീയ പാതയിൽ ബന്തിയോടു കുക്കാറിൽ ബൈക്ക് ഡിവൈഡറിലിടിച്ചു മറിഞ്ഞു ബൈക്കു യാത്രക്കാരനായ യുവാവിനു ഗുരുതരമായി പരിക്കേറ്റു. അപകടത്തിനു ശേഷം രക്തം വാർന്നു കൊണ്ട് അരമണികൂറോളം റോഡിൽക്കിടന്ന യുവാവിനെ വഴിയാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചതെന്നു പറയുന്നു കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവ് അബോധാവസ്ഥയിലാണ്. പരിക്കേറ്റ യുവാവിനെതിരിച്ചറിഞ്ഞിട്ടില്ല. 28 വയസ് പ്രായം വരും. ഉപ്പള സ്വദേശിയാണെന്നു സംശയിക്കുന്നു. പൊലീസ് അന്വേഷിക്കുന്നുണ്ട്.

വടക്കൻ ഹൂസ്റ്റണിൽ വിമാനം തകർന്നു: പൈലറ്റും യാത്രക്കാരനും മരിച്ചു

പി പി ചെറിയാൻ ഹൂസ്റ്റണിന് വടക്ക് സ്പ്രിംഗിലുള്ള ഡേവിഡ് വെയ്ൻ ഹുക്സ് എയർപോർട്ടിൽ ഞായറാഴ്ച ഉച്ചയ്ക്ക് ചെറുവിമാനം തകർന്ന് പൈലറ്റും ഒരു യാത്രക്കാരനും മരിച്ചു. ഇരട്ട എഞ്ചിൻ സെസ്ന 340 വിമാനമാണ് റൺവേയുടെ തെക്കേ അറ്റത്ത് തകർന്നുവീണ് തീപിടിച്ചത്. പറന്നുയർന്ന ഉടൻ എഞ്ചിൻ തകരാർ ശ്രദ്ധയിൽപ്പെട്ട പൈലറ്റ് വിമാനം തിരിച്ചിറക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. അപകടത്തെ തുടർന്ന് സമീപത്തെ കാടുകളിലും മരത്തോട്ടത്തിലും തീ പടർന്നു. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനും നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി …

അമേരിക്കൻ കോൺഗ്രസ് അനുവദിച്ച 4 ബില്യൺ ഡോളർ വിദേശ സഹായം തടഞ്ഞുവെക്കാൻ ട്രംപിന് സുപ്രീം കോടതി അനുമതി

പി പി ചെറിയാൻ വാഷിംഗ്ടൺ : കോൺഗ്രസ് മുൻപ് അനുവദിച്ച 4 ബില്യൺ ഡോളർ വിദേശ സഹായം തടഞ്ഞുവെക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് യു എസ് സുപ്രീം കോടതി അനുമതി നൽകി. ഭരണഘടനാപരമായി ‘ചെലവഴിക്കാനുള്ള അധികാരം’ സംബന്ധിച്ച നിയമപോരാട്ടത്തിൽ ട്രംപിന് മുൻതൂക്കം നൽകുന്നതാണ് ഈ വിധി. ഫണ്ട് ചെലവഴിക്കാതെ തടഞ്ഞുവെക്കുന്ന, വിവാദപരമായ ‘പോക്കറ്റ് റിസിഷൻ’ എന്ന ട്രംപിൻ്റെ നടപടിക്ക് ഈ വിധി താത്കാലികമായി അനുമതി നൽകുന്നു. ഫണ്ടുകൾ റദ്ദാക്കാൻ കോൺഗ്രസ് പ്രത്യേകമായി അംഗീകാരം നൽകിയില്ലെങ്കിലും പണച്ചെലവ് തടയാൻ …

നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസന സന്നദ്ധ സുവിശേഷക സംഘവാരം കൺവെൻഷൻ തുടങ്ങി

പി പി ചെറിയാൻ ഡാളസ്: നോർത്ത് അമേരിക്ക മാർത്തോമ ഭദ്രാസന സന്നദ്ധ സുവിശേഷക സംഘവാര ത്തോടനുബന്ധിച്ചു സൗത്ത് വെസ്റ്റ് ഭദ്രാസന സെന്റർ സംഘവാര കൺവെൻഷൻ 29 -ആരംഭിച്ചു. ഒക്ടോബർ 4 വരെ വൈകുന്നേരം 7 മുതൽ രാത്രി 8.30 വരെ ഡാളസ്, ഒക്കലഹോമ മാർതോമാ ദേവാലയങ്ങളിൽ പരിപാടി നടക്കും. റവ. എബ്രഹാം വി. സാംസൺ ,റവ. റെജിൻ രാജു,ജോയ് പുല്ലാട് എന്നിവർ കൺവെൻഷനിൽ ,വചന ശുശ്രുഷ നിർവഹിക്കും. എല്ലാവരെയും കൺവെൻഷനിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ റവ. എബ്രഹാം …

തൊഴില്‍ രഹിതര്‍ അലയുമ്പോള്‍ ഭരണക്കാര്‍ ജാതി-മത സംഘടനാ നേതാക്കളുടെ കാല്‍ക്കല്‍ വീഴുന്നു: യൂത്ത് കോണ്‍.

കുമ്പള: യുവാക്കള്‍ തൊഴിലില്ലാതെ നട്ടം തിരിയുമ്പോള്‍ ഭരണക്കാര്‍ ാതി-മത നേതാക്കളുടെ കാലില്‍ വീഴുകയാണെന്നു മൊഗ്രാല്‍ മേഖലാ യൂത്ത് കോണ്‍ഗ്രസ് സഹതപിച്ചു. 9 വര്‍ഷം പിന്നിട്ട പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കാനാണു ജാതി-മത നേതാക്കന്മാരുടെ വീടുകള്‍ കയറിയിറങ്ങുന്നതെന്നു കണ്‍വെന്‍ഷന്‍ ആരോപിച്ചു. ജുനൈദ് ഉറുമി ഉദ്ഘാടനം ചെയ്തു. നാസര്‍ മൊഗ്രാല്‍ ആധ്യക്ഷ്യം വഹിച്ചു. റിയാസ് കരീം, യൂസഫ് കോട്ട, അദ്ദു, സജ്ജാദ് പ്രസംഗിച്ചു. ഭാരവാഹികള്‍: ആഷിക് അസീസ് (പ്രസി.), സദ്‌റുദ്ദീന്‍ സദ്ദു, തന്‍സീര്‍, ഫവാസ് (വൈ. പ്രസി.), സത്താര്‍ …

അവകാശികളെ കാത്ത് കപ്പല്‍ ജീവനക്കാരുടെ പി എഫ് കുടിശ്ശിക,അവകാശികളെ കണ്ടെത്താന്‍ കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്ബ്

കാസര്‍കോട്: മര്‍ച്ചന്റ് നേവിയില്‍ നിന്നു വിരമിച്ചവരില്‍ ചിലരുടെ പ്രൊവിഡന്റ് ഫണ്ട് കുടിശ്ശിക മുംബൈ ഓഫീസില്‍ അവകാശികളെത്താത്തതിനാല്‍ വിതരണം ചെയ്യാതെ കെട്ടിക്കിടക്കുകയാണെന്നു കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്ബ് പ്രസിഡന്റ് പാലക്കുന്നില്‍ കുട്ടി, ജന. സെക്രട്ടറി യു കെ ജയപ്രകാശ് അറിയിച്ചു. 1000 രൂപ മുതല്‍ 22 ലക്ഷം രൂപ വരെ കുട്ടിശ്ശിക കിട്ടാനുള്ളവരുടെ പണം ഇക്കൂട്ടത്തിലുണ്ടെന്ന് അറിയിപ്പില്‍ അവര്‍ പറഞ്ഞു. പണം കിട്ടാനുള്ളവരുടെ വിവരങ്ങള്‍ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ നേരത്തെ പുറപ്പെടുവിച്ചിരുന്നു. സര്‍വ്വീസില്‍ നിന്നു വിരമിച്ചവരും മരണപ്പെട്ടവരും കൂട്ടത്തിലുണ്ട്. …

അവകാശികളെ കാത്ത് കപ്പല്‍ ജീവനക്കാരുടെ പി എഫ് കുടിശ്ശികഅര്‍ഹരായവരെ കണ്ടെത്താന്‍ കാംപെയ്ന്‍

പാലക്കുന്ന്: മര്‍ച്ചന്റ് നേവിയില്‍ നിന്ന് വിരമിച്ച ഏതാനും പേരുടെ പ്രോവിഡന്റ് ഫണ്ട് കുടിശ്ശികകള്‍ മുംബൈ ഓഫീസില്‍ അവകാശികളെ കാത്തിരിക്കുകയാണ്. ഇത് സംബന്ധിച്ച അര്‍ഹരായവരുടെ പട്ടിക സഹിതമുള്ള സര്‍ക്കുലര്‍ മുംബൈ സീമെന്‍സ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ നേരത്തേ പുറപ്പെടുവിച്ചിരുന്നു. അര്‍ഹരായവരില്‍ വിരമിച്ചവരും മരണപ്പെട്ടവരും ഉണ്ട്. പട്ടികയില്‍ പേരുള്ളവരെ കണ്ടെത്തി കുടിശ്ശിക തുക അവര്‍ക്ക് ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കപ്പലോട്ടക്കാരുടെ സംഘടന യായ നുസിയുടെ ജില്ലാ ഘടകം കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്ബിന്റെ സഹകരണത്തോടെ പാലക്കുന്നിലെ ക്ലബ് ഓഫീസില്‍ കാംപെയ്ന്‍ …

രാവണേശ്വരം വെല്‍ഫെയര്‍ അസോസിയേഷന്‍ അനുമോദനവും ഉപഹാര വിതരണവും കുടുംബ സംഗമവും നടത്തി

കാഞ്ഞങ്ങാട്: യു.എ.ഇ നിവാസികളായ രാവണേശ്വരത്തുകാരുടെ പൊതു വേദിയായ രാവണേശ്വരം വെല്‍ഫെയര്‍ അസോസിയേഷന്‍ വര്‍ഷങ്ങളായി നടത്തിവരുന്ന അനുമോദനവും ഉപഹാര വിതരണവും കുടുംബ സംഗമവും രാവണേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആഘോഷപൂര്‍വം നടത്തി. 2024-25ല്‍ എസ്.എസ്.എല്‍.സി- പ്ലസ് ടു ക്ലാസുകളില്‍ രാവണേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി വിജയിച്ച കുട്ടികള്‍ക്കും മുക്കൂട് ജി.യു.പി സ്‌കൂളില്‍ നിന്നും നാലാം ക്ലാസില്‍ നിന്നും മികവ് തെളിയിച്ച കുട്ടികള്‍ക്കും ആര്‍. ഡബ്ലിയു.എ മെമ്പര്‍മാരുടെ കുട്ടികള്‍ക്കുള്ള …

ബസ് യാത്രയ്ക്കിടയിൽ 24 കാരിയെ ശല്യം ചെയ്ത 60 കാരൻ അറസ്റ്റിൽ

കാസർകോട്: ബസ് യാത്രയ്ക്കിടയിൽ 24 കാരിയെ ശല്യം ചെയ്ത ആൾ അറസ്റ്റിൽ . തൃശൂർ, വടക്കാഞ്ചേരി സ്വദേശിയും കാസർകോട്ട് താമസിച്ച് വാർപ്പ് പണി ചെയ്തു വരുന്ന ജേക്കബ്ബി (60) നെയാണ് ടൗൺ പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. കാസർകോട് നഗരത്തിലേയ്ക്ക് വരികയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരിയാണ് പരാതിക്കാരി . ശല്യം സഹിക്കാനാവാതെ മാറി നിന്ന യുവതിയെ വീണ്ടും ശല്യപ്പെടുത്തുകയായിരുന്നുവെന്നു പറയുന്നു. ഇതോടെ യുവതി ബഹളം വയ്ക്കുകയും ശല്യക്കാരനെ സഹയാത്രക്കാർ കയ്യോടെ പിടികൂടി പൊലീസിനുകൈമാറുകയായിരുന്നുവത്രെ.

പ്രവൃത്തി പരിചയം ഇങ്ങനെയും മേളിക്കാം

നാരായണന്‍ പേരിയ ”ആരിപ്പയ്യന്‍! ഹിമഗിരി കടന്നേറുവാന്‍പോകുവോനോ? ദൂരത്തെങ്ങാനധികദിവസം തങ്ങുവാനോങ്ങുവോനോ?ആരും ഞെട്ടും വിധമൊരു മഹാ സഞ്ചിപേറുന്ന വീരന്‍ നാലാം ക്ലാസില്‍ പഠനവിഭവക്കെട്ടു താങ്ങുന്ന പയ്യന്‍!”(ഏവൂര്‍ പരമേശ്വരന്‍ രചിച്ച ”മോഡേണ്‍ മുക്തക”ങ്ങളില്‍ ഒന്ന്)തോളില്‍ വലിയൊരു മാറാപ്പും പേറി പോകുന്ന കുട്ടിയെക്കണ്ട് ചോദിക്കുകയാണ്: ആരാണ് ഈ കുട്ടി? ഹിമാലയ പര്‍വ്വതം കയറാന്‍ പോകുന്നവനാണോ? അതല്ല, അകലെയെവിടെയെങ്കിലും കുറേദിവസം താമസിക്കാന്‍ പോകുന്ന ആളോ? അതൊന്നുമല്ല; കേട്ടാല്‍ ഞെട്ടിപ്പോകും: നാലാം ക്ലാസില്‍ പഠിക്കാനുള്ള പുസ്തകങ്ങളാണ് ആ സഞ്ചിയില്‍. ഒരു ചുമട് പുസ്തകങ്ങള്‍. അതും നാലാം …