വടക്കൻ ഹൂസ്റ്റണിൽ വിമാനം തകർന്നു: പൈലറ്റും യാത്രക്കാരനും മരിച്ചു

പി പി ചെറിയാൻ

ഹൂസ്റ്റണിന് വടക്ക് സ്പ്രിംഗിലുള്ള ഡേവിഡ് വെയ്ൻ ഹുക്സ് എയർപോർട്ടിൽ ഞായറാഴ്ച ഉച്ചയ്ക്ക് ചെറുവിമാനം തകർന്ന് പൈലറ്റും ഒരു യാത്രക്കാരനും മരിച്ചു.

ഇരട്ട എഞ്ചിൻ സെസ്ന 340 വിമാനമാണ് റൺവേയുടെ തെക്കേ അറ്റത്ത് തകർന്നുവീണ് തീപിടിച്ചത്. പറന്നുയർന്ന ഉടൻ എഞ്ചിൻ തകരാർ ശ്രദ്ധയിൽപ്പെട്ട പൈലറ്റ് വിമാനം തിരിച്ചിറക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.

ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. അപകടത്തെ തുടർന്ന് സമീപത്തെ കാടുകളിലും മരത്തോട്ടത്തിലും തീ പടർന്നു. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനും നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page