കാസര്‍കോട് സബ് ജയിലില്‍ പോക്‌സോ കേസ് പ്രതിയുടെ മരണം: പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്, ശരീരത്തില്‍ പരിക്കില്ല, ഹൃദയാഘാതവും ഉണ്ടായില്ല, മരണ കാരണം അറിയാന്‍ ‘വിസിറ’ രാസ പരിശോധനയ്ക്ക് അയച്ചു
കാസര്‍കോട്: കാസര്‍കോട് സബ് ജയിലില്‍ പോക്‌സോ കേസിലെ റിമാന്റ് പ്രതി മരിച്ച സംഭവത്തിലെ ദുരൂഹത നീങ്ങിയില്ല. മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹത്തില്‍ നിന്നും എടുത്ത ‘വിസിറ’ രാസപരിശോധനയ്ക്ക് അയച്ചു. ഇതിന്റെ റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണ കാരണം എന്താണെന്നു വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.വിദ്യാനഗര്‍ പൊലീസ് 2016ല്‍ രജിസ്റ്റര്‍ ചെയ്ത പോകോസോ കേസിലെ പ്രതിയായ ദേളി, കുന്നുപാറയിലെ മുബഷീര്‍ (29) ബുധനാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ലെന്നാണ് ജയില്‍ അധികൃതര്‍ …