ഫൈബർതോണി മറിഞ്ഞു രണ്ടു യുവാക്കൾ മരിച്ചു; ഒരാളെ കാണാതായി

പത്തനംതിട്ട: കോയിപ്രം നെല്ലിക്കൽ പുഞ്ചയിൽ ഫൈബർതോണി മറിഞ്ഞു രണ്ടു യുവാക്കൾ മുങ്ങി മരിച്ചു. ഒരാളെ കാണാതായി. നെല്ലിക്കൽ സ്റ്റുഡിയിലെ മിഥുൻ (25), രാഹുൽ സി.നാരായണൻ (25) എന്നിവരാണു മരിച്ചത്. മിഥുൻ്റെ ബന്ധുവായ നെല്ലിക്കൽ മാരൂർ പറമ്പിലെ ദേവനെയാണു കാണാതായത് മരിച്ച മിഥുൻ കോയിപ്രം പളളിയോടത്തിലെ തുഴച്ചിൽക്കാരനാണ്. പുഴയിൽ വീണ മറ്റു രണ്ടു പേരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് മിഥുൻ മരിച്ചതെന്നു സംശയിക്കുന്നു. അപകടം കണ്ടു കരക്കു നിന്ന നാട്ടുകാർ സംഭവ സ്ഥലത്ത് നീന്തിയെത്തി രണ്ടു പേരെ കരക്കെത്തിച്ചെങ്കിലും ജീവൻ …

സാങ്കേതിക തകരാര്‍: എയര്‍ലൈന്‍സ് യാത്രക്കാരെ ഒഴിപ്പിച്ചു

-പി പി ചെറിയാന്‍ ഡെന്‍വര്‍: ഡെന്‍വറില്‍ നിന്ന് മിയാമിയിലേക്ക് പോകേണ്ടിയിരുന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിനുണ്ടായ യന്ത്ര തകരാറിനെതുടര്‍ന്നു യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. പറന്നുയരാന്‍ ഒരുങ്ങുന്നതിനിടെ വിമാനത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.ഫ്‌ലൈറ്റ് 3023 പറന്നുയരാന്‍ ഒരുങ്ങുമ്പോള്‍ ഒരു ടയര്‍ പൊട്ടി. തുടര്‍ന്ന് വിമാനം റണ്‍വേയില്‍ പെട്ടെന്ന് വേഗത കുറയ്ക്കുകയും, ബ്രേക്ക് തീ ഉണ്ടാകുകയും ഫയര്‍ സര്‍വീസ് പെട്ടെന്നത് കെടുത്തുകയും ചെയ്തു. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളില്‍, ബോയിംഗ് 737 മാക്‌സ് 8 വിമാനത്തില്‍ നിന്ന് യാത്രക്കാര്‍ …

സൂപ്പര്‍മാര്‍ക്കറ്റിലെ മേശപ്പുറത്തു വച്ച് മൊബൈല്‍ ഫോണുമായി കടന്നു; വീണ്ടും എത്തിയപ്പോള്‍ കെണിഞ്ഞു, ബങ്കരക്കുന്ന് സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: മുളിയാര്‍, കെട്ടുംകല്ലിലെ പമോന സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നു കാല്‍ലക്ഷം രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ കവര്‍ച്ച ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. കാസര്‍കോട്, ബങ്കരക്കുന്നിലെ സി എ സലിമി(41)നെയാണ് ആദൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. മോഷ്ടിച്ച ഫോണ്‍ ചക്കര ബസാറിലെ ഒരു കടയില്‍ വില്‍പ്പന നടത്തിയതായി അറസ്റ്റിലായ പ്രതി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. ജൂലായ് 18ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് കെട്ടുംകല്ലിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ മൊബൈല്‍ ഫോണ്‍ മോഷണം പോയത്. ഷോപ്പില്‍ സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന …

മരണാനന്തര മര്യാദ

‘മരണം പ്രകൃതിശ്ശരീരിണാം’ ശരീരികളുടെ പ്രകൃതിയാണ് മരണം. അതായത്, ജനിച്ചവരെല്ലാം ഒരു നാള്‍ മരിക്കും(രഘുവംശം മഹാകാവ്യം- മഹാകവി കാളിദാസന്‍).എല്ലാവരും ഒരു ദിവസം മരിക്കും എന്ന് ചിന്തിച്ച് വേവലാതിപ്പെടേണ്ടതില്ല. എങ്കിലും പ്രിയപ്പെട്ടവര്‍ എന്നെന്നേയ്ക്കുമായി വേര്‍പെടുമ്പോള്‍ ദുഃഖിക്കും. ‘അയ്യോ; പോയല്ലോ!’ എന്ന് മാറത്തടിച്ച് വിലപിക്കും. അതും മനുഷ്യ സ്വഭാവം.വ്യക്തിപരമായി സ്വന്തക്കാരല്ലെങ്കില്‍പ്പോലും ഒരു വ്യക്തിയുടെ മരണത്തില്‍ ദുഃഖം തോന്നാതിരിക്കില്ല. മരണമടഞ്ഞയാളുടെ പ്രിയപ്പെട്ടവരുടെ ദുഃഖാചരണത്തില്‍ പങ്കുചേരും. പ്രകടമായിട്ടല്ലെങ്കില്‍ മാനസികമായിട്ട്. ഇതിനെയാണ് ‘സഹതാപം’ എന്ന് പറയുന്നത്. ‘കൂടെ തപിക്കുക, ദുഃഖിക്കുക’ എന്നര്‍ത്ഥം. എന്ത് കാരണം കൊണ്ടായാലും, …

കൊല്ലങ്കാനയില്‍ അവശനിലയില്‍ കാണപ്പെട്ട ലോട്ടറി ഏജന്റ് മരിച്ചു

കാസര്‍കോട്: ബദിയഡുക്ക, കൊല്ലങ്കാനയിലെ ക്വാര്‍ട്ടേഴ്‌സില്‍ അവശനിലയില്‍ കാണപ്പെട്ട ലോട്ടറി ഏജന്റ് മരിച്ചു. പാലക്കാട്, പത്തിരിപ്പാലം സ്വദേശിയായ എന്‍ ടി പ്രകാശന്‍ (67)ആണ് മരിച്ചത്. 12 വര്‍ഷമായി കൊല്ലങ്കാനയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് ലോട്ടറി വില്‍പ്പന നടത്തി വരികയായിരുന്ന പ്രകാശന്‍ ഏതാനും മാസമായി പ്രമേഹ സംബന്ധമായി ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് ഇദ്ദേഹത്തെ ക്വാര്‍ട്ടേഴ്‌സില്‍ അവശനിലയില്‍ കാണപ്പെട്ടത്. സുഹൃത്തുക്കള്‍ ചേര്‍ന്നു ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രാത്രിയില്‍ മരണം സംഭവിച്ചു. ബദിയഡുക്ക പൊലീസ് അസ്വാഭാവികമരണത്തിനു കേസെടുത്തു. വിവരമറിഞ്ഞ് ബന്ധുക്കള്‍ കാസര്‍കോട്ടെത്തിയിട്ടുണ്ട്.ഭാര്യ: വത്സല. മകന്‍: …

അവധി ദിവസം 13 കാരിയും യുവാവും സ്‌കൂള്‍ പരിസരത്ത്; നാട്ടുകാരെ കണ്ടപ്പോള്‍ ഓടിപ്പോയ 20കാരനെതിരെ പോക്‌സോ കേസ്

കാസര്‍കോട്: അവധി ദിവസം പതിമൂന്നുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ പോക്‌സോ പ്രകാരം കേസെടുത്ത് പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.ഞായറാഴ്ച മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂള്‍ പരിസരത്താണ് കേസിനാസ്പദമായ സംഭവം. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയും പതിമൂന്നു വയസുമുള്ള പെണ്‍കുട്ടിയെയും 20കാരനായ യുവാവിനെയും പരിസരവാസികള്‍ സ്‌കൂള്‍ പരിസരത്ത് ദുരൂഹസാഹചര്യത്തില്‍ കാണുകയായിരുന്നുവെന്നു പറയുന്നു. നാട്ടുകാര്‍ ഓടികൂടിയപ്പോള്‍ യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നുവത്രെ. തുടര്‍ന്ന് പെണ്‍കുട്ടിയോട് കാര്യങ്ങള്‍ ആരാഞ്ഞപ്പോള്‍ തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്ന …

കടല്‍ പ്രക്ഷുബ്ധം: പെര്‍വാഡ് കടപ്പുറത്ത് കടല്‍ ഭിത്തിയും തീരവും കടലെടുത്തു: തെങ്ങുകളും കടപുഴകല്‍ ഭീഷണിയില്‍

കുമ്പള: കുമ്പള പെര്‍വാഡ് കടലക്രമണം രൂക്ഷമായി തുടരുന്നു. കാറ്റിലും മഴയിലും കടല്‍ ആക്രമണത്തിലും തീരപ്രദേശം പ്രക്ഷുബ്ധമാണ്. കടല്‍ ഭിത്തിയും തീരവും കടലാക്രമണത്തില്‍ തകരുന്നു. തീരപ്രദേശത്തെ തെങ്ങുകള്‍ കടലെടുക്കാന്‍ തുടങ്ങിയതോടെ തീരദേശവാസികള്‍ ആശങ്കയിലായിരിക്കുകയാണ്. പത്തോളം തെങ്ങുകളാണ് ഇന്ന് രാവിലെ മാത്രം കടലെടുത്തത്. കഴിഞ്ഞദിവസം കോയിപ്പാടി കടപ്പുറത്തും തെങ്ങുകള്‍ കടലെടുത്തിരുന്നു. ഉപ്പളയില്‍ കഴിഞ്ഞ ദിവസം നൂറുകണക്കിന് കാറ്റാടിമരങ്ങളും തീരദേശ റോഡും കടലെടുത്തിരുന്നു.തേങ്ങയ്ക്ക് നല്ല വില ലഭിക്കുന്ന സമയത്താണ് നല്ല നിലയില്‍ കായ്ക്കുന്ന തെങ്ങുകള്‍ കടലെടുക്കുന്നത്. ഇത് തീരദേശവാസികളെ സങ്കടപ്പെടുത്തുന്നുണ്ട്. മഴയും …

ബായാറില്‍ മുന്‍പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: മഞ്ചേശ്വരം, ബായാര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ബള്ളൂര്‍, ഒട്ടപ്പടുപ്പുവിലെ പരേതരായ കുഞ്ഞപ്പ- പാര്‍വ്വതി ദമ്പതികളുടെ മകനും ദീര്‍ഘകാലം പ്രവാസിയുമായിരുന്ന വെങ്കപ്പ നായിക് (54) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ വീട്ടില്‍ വച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഭാര്യ: രേവതി. സഹോദരങ്ങള്‍: സദാശിവ നായിക്, ബാലകൃഷ്ണ നായിക്, ഗോപാലകൃഷ്ണ നായിക്, ശശികല, രുക്മണി, ലക്ഷ്മി, ഉമ, സീത.

കുമ്പളയില്‍ വഴിയാത്രക്കാരിയായ 18കാരിയെ കടന്നു പിടിച്ച് രക്ഷപ്പെട്ട യുവാവ് അറസ്റ്റില്‍

കാസര്‍കോട്: വഴിയാത്രക്കാരിയായ പതിനെട്ടുകാരിയെ കയറിപ്പിടിച്ച് ഓടി രക്ഷപ്പെട്ട വിരുതനെ നാട്ടുകാര്‍ കയ്യോടെ പിടികൂടി കൈകാര്യം ചെയ്ത ശേഷം പൊലീസിനു കൈമാറി. കര്‍ണ്ണാടക, സകലേഷ്പുര്‍ സ്വദേശിയും കുമ്പള, ആരിക്കാടി, കടവത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ഷുഹൈബി(25)നെയാണ് നാട്ടുകാര്‍ പിടികൂടി കുമ്പള പൊലീസിനു കൈമാറിയത്.ജുലായ് 24ന് പട്ടാപ്പകല്‍ ആണ് കേസിനാസ്പദമായ സംഭവം. കുമ്പള റെയില്‍വെ സ്റ്റേഷനു സമീപത്തെ റോഡില്‍ കൂടി നടന്നു പോവുകയായിരുന്നു യുവതി. ഇതിനിടയില്‍ എത്തിയ പ്രതി യുവതിയെ കയറിപ്പിടിക്കുകയും ബഹളം വച്ചപ്പോള്‍ ഓടി രക്ഷപ്പെടുകയുമായിരുന്നു. സംഭവത്തില്‍ കുമ്പള പൊലീസ് …

ജാതി സെൻസസിൽ തീയ്യരെ പ്രത്യേക സമുദായമായി രേഖപ്പെടുത്തണം : തിയ്യ മഹാസഭ

കാസർകോട് : ജാതി സെൻസസിൽ മലബാറിലെ 60 ലക്ഷത്തോളം വരുന്ന തീയ്യരെ പ്രത്യേക സമുദായമായി ഉൾപ്പെടുത്തണമെന്ന് തീയ്യ മഹാസഭ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.ഉപജാതിയെന്ന പരിഗണന മാത്രം നൽകി ഈ വിഭാഗത്തിന്റെ അവകാശങ്ങൾ നിഷേധിക്കുന്നത് നീതി നിഷേധമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.2026 ലെ ജാതി സെൻസസിൽ തീയ്യ സമുദായത്തിന്റെആവശ്യം ഗൗരവപൂർവം പരിഗണിക്കാൻ അധികൃതർ തയ്യാറാകണം. സാമൂഹ്യ നീതി നിഷേധിക്കുന്ന നയം തിരുത്താൻ ഭരണകൂടം മുൻകയ്യെടുക്കണം. ഉദയഗിരി ശ്രീ ഹരി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് പി.പി. വിശ്വംഭര പണിക്കർ …

ആരൂഢം-2025′ തീയ്യമഹാസഭ കാസര്‍കോട് ജില്ലാ സമ്മേളനം നാളെ

കാസര്‍കോട്: തീയ്യ മഹാസഭയുടെ കാസര്‍കോട് ജില്ലാ സമ്മേളനം ‘ആരൂഢം-2025’ ഞായറാഴ്ച രാവിലെ 9 മണി മുതല്‍ ഉദയഗിരി ശ്രീഹരി ഓഡിറ്റോറിയത്തില്‍( ആശാലത നഗര്‍ ) നടക്കും. രാവിലെ 10 മണിക്ക് ദീപപ്രോജ്വലനം.സംഘാടക സമിതി കണ്‍വീനര്‍ ഗണേഷ് മാവിനക്കട്ട സ്വാഗതം പറയും. ജില്ലാ സമ്മേളനം എഴുത്തുകാരന്‍ പത്മശ്രീ ബാലന്‍ പൂതേരി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് പി സി വിശ്വംഭരന്‍ പണിക്കര്‍ അധ്യക്ഷത വഹിക്കും. ഉത്തര കേരള തിയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് സി. രാജന്‍ …

രൂക്ഷമായ കടലാക്രമണം: തൃക്കണ്ണാടും, ചെമ്പരിക്കയിലും വീടുകള്‍ കടല്‍ തൊട്ടു, കീഴൂരില്‍ ഇന്ന് പ്രതിഷേധം

കാസര്‍കോട്: മഴയ്ക്ക് രണ്ട് ദിവസമായി നേരിയ ശമനമുണ്ടെങ്കിലും കടലാക്രമണം ശക്തിപ്രാപിച്ചു തുടരുന്നത് തീരമേഖലയില്‍ ദുരിതം വിതക്കുന്നു. ജില്ലയിലെ തീരദേശ മേഖല രൂക്ഷമായ കടലാക്രമണ ഭീഷണിയാണ് നേരിടുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ചെമ്പരിക്കയിലും, തൃക്കണ്ണാടും, ഉദുമയിലും കടല്‍ വീടുകള്‍ തൊട്ടതോടെ തീരവാസികള്‍ ഭയാശങ്കയിലുമായി. ഉപ്പള ബേരിക്കയിലും, പെരിങ്കടിയിലും കടലാക്രമണം രൂക്ഷമാണ്. ഇവിടെ ഒന്നര കിലോമീറ്ററു കളോളം തീരദേശ റോഡും,തീരവും, നൂറുകണക്കിന് കാറ്റാടി മരങ്ങളും കടലെടുത്തുകഴിഞ്ഞു. കഴിഞ്ഞവര്‍ഷത്തെ കടലാക്രമണത്തില്‍ തകര്‍ന്ന റോഡുകള്‍ ‘ജിയോബാഗ്’ ഉപയോഗപ്പെടുത്തി സംരക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും ഈ പ്രാവശ്യം റോഡ് …

മധൂരില്‍ പരിക്കേറ്റ നിലയില്‍ റോഡരുകില്‍ കാണപ്പെട്ടയാള്‍ മരിച്ചു; സംസ്‌കാരത്തിനു പിന്നാലെ പൊലീസ് കേസെടുത്തു, ബൈക്ക് യാത്രക്കാരനെ തെരയുന്നു

കാസര്‍കോട്: മധൂര്‍, പറക്കിലയില്‍ പരിക്കേറ്റ നിലയില്‍ കാണപ്പെട്ടയാള്‍ മരിച്ചു. കോടി മജലിലെ ചെനിയ – ലീല ദമ്പതികളുടെ മകന്‍ ചന്ദ്രഹാസ (52)യാണ് മരിച്ചത്. ജൂലായ് 18 ന് രാത്രി ഏഴര മണിയോടെയാണ് ചന്ദ്രഹാസയെ തലയ്ക്ക് പരിക്കേറ്റ നിലയില്‍ റോഡരുകില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് എത്തിയ വീട്ടുകാര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം മംഗ്‌ളൂരു വെന്‍ ലോക് ആശുപത്രിയിലെത്തിച്ചു. ഐ സി യു സൗകര്യം ഇല്ലെന്നു അറിയിച്ചതോടെ ആളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. സര്‍ജന്‍ ഇല്ലെന്ന കാരണം …

മോഡി: ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായ രണ്ടാമത്തെ വ്യക്തി

ന്യൂഡല്‍ഹി: ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന രണ്ടാമത്തെ വ്യക്തിയായിരുന്ന ഇന്ദിരാഗാന്ധിയെ പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നിലാക്കി.വെള്ളിയാഴ്ച പ്രധാന മന്ത്രി പദത്തില്‍ മോഡി 4078 ദിവസം പൂര്‍ത്തിയാക്കി. 1966 ജനുവരി 24 മുതല്‍ 1977 മാര്‍ച്ച് 24 വരെ തുടര്‍ച്ചയായി 4077 ദിവസമാണ് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നത്. തുടര്‍ച്ചയായി മൂന്നു ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ മോഡിയും ജവഹര്‍ലാല്‍ നെഹ്‌റുവും വിജയിക്കുകയും അവരുടെ പാര്‍ട്ടികളെ അധികാരത്തിലെത്തിക്കുകയും ചെയ്തു. 1947 ആഗസ്റ്റ് 15 മുതല്‍ 1964 മെയ് 27ല്‍ മരിക്കുന്നതുവരെ ജവഹര്‍ലാല്‍ നെഹ്‌റു 6130 ദിവസം …

വയനാട്ടില്‍ ഷോക്കേറ്റ് സഹോദരന്മാര്‍ മരിച്ചു

കല്‍പ്പറ്റ: വയനാട്ടെ വാഴവറ്റ കരിങ്കണിക്കുന്നില്‍ ഷോക്കേറ്റ് സഹോദരന്മാര്‍ മരിച്ചു. കരിങ്കണ്ണിക്കുന്നിലെ വര്‍ക്കിയുടെ മക്കളായ അനൂപ്, ഷിനു എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. ഇവര്‍ വാടകക്കെടുത്തു നടത്തിക്കൊണ്ടിരിക്കുന്ന കോഴി ഫാമിനു ചുറ്റും വന്യമൃഗശല്യം തടയുന്നതിന് സ്ഥാപിച്ചിരുന്ന വൈദ്യുതി വേലിയില്‍ തട്ടിയാണ് ഷോക്കേറ്റതെന്നു കരുതുന്നു.ഷോക്കേറ്റ ഇരുവരെയും ഉടന്‍ ആശുപത്രികളിലെത്തിച്ചെങ്കിലും ഇരുവരും മരിച്ചു. ഷിനുവിന്റെ മൃതദേഹം കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും അനൂപിന്റെ മൃതദേഹം കല്‍പ്പറ്റയിലെ സ്വകാര്യാശുപത്രിയിലുമാണുള്ളത്. സംഭവമറിഞ്ഞു പൊലീസും വൈദ്യുതി ജീവനക്കാരും കോഴി ഫാമിലെത്തി പരിശോധിച്ചു. ഇന്നലെ രാത്രിയാണ് അപകടമുണ്ടായതെന്നു …

സഹോദരന്മാരുടെ ബലാത്സംഗം: ഗര്‍ഭിണിയായ 15 കാരിയെ ജീവനോടെ കുഴിച്ചു മൂടാന്‍ ശ്രമം: സഹോദരന്മാര്‍ അറസ്റ്റില്‍

ഭുവനേശ്വര്‍: നിരന്തരം പീഡിപ്പിച്ചതിനെത്തുടര്‍ന്നു ഗര്‍ഭിണിയായ 15 കാരിയെ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമിച്ച രണ്ടു സഹോദരന്മാരെ പൊലീസ് പിടിച്ചു. ഒഡീഷയിലെ ജഗദ്‌സിംഗ്പുര്‍ ജില്ലയിലെ ബനാഷ് ബാരയിലെ ഭാഗ്യാധര്‍ ദാസ്, പഞ്ചനന്‍ദാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ സഹോദരന്മാരാണ്. ഇവരുടെ സംഘത്തില്‍പ്പെട്ട മറ്റൊരാളായ തുളു പൊലീസ് പിടിയില്‍ നിന്നു രക്ഷപ്പെട്ടു. അയാള്‍ക്കുവേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഒരു മഠത്തിലെ ജീവനക്കാരാണ് ഇവര്‍.പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണെന്നറിഞ്ഞു ഗര്‍ഭസ്ഥ ശിശുവിനെ ഇല്ലാതാക്കാന്‍ ഇവര്‍ നിര്‍ബന്ധിച്ചു. ഒടുവില്‍ അതിനു വഴങ്ങിയ പെണ്‍കുട്ടിയുമായി വിജനമായ സ്ഥലത്തെ വന്‍ …

രാജസ്ഥാനില്‍ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണ് 7 കുട്ടികള്‍ക്ക് ദാരുണാന്ത്യം

ജയ്പുര്‍: രാജസ്ഥാനിലെ ഝലാവറില്‍ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണ് 7 കുട്ടികള്‍ക്ക് ദാരുണാന്ത്യം. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരമാണെന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസ സെക്രട്ടറി കൃഷ്ണ കുനാല്‍ പറഞ്ഞു. എട്ടു വയസ്സിനും 11 വയസ്സിനും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 8:30-ഓടെയായിരുന്നു അപകടം. ഒറ്റനിലക്കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന്, കെട്ടിടം മുഴുവനായും നിലംപൊത്തുകയായിരുന്നു. വലിയ ശബ്ദം കേട്ട് എത്തിയ നാട്ടുകാര്‍ പരിക്കറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. മനോഹര്‍ താന എന്ന സ്ഥലത്തെ പിപ്ലോദി സര്‍ക്കാര്‍ സ്‌കൂളിന്റെ …

കുമ്പള റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ് ഫോമില്‍ യാത്രക്കാര്‍ തെന്നി വീഴുന്നു; കോണ്‍ക്രീറ്റ് മിനുസപ്പെടുത്തി യതാണ് കാരണമെന്നു ആരോപണം

കുമ്പള: തീവണ്ടിയാത്രക്കാര്‍ കുമ്പള റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ് ഫോമില്‍ തെന്നി വീഴുന്നത് പതിവായിരിക്കുന്നു. കഴിഞ്ഞവര്‍ഷം നടന്ന പ്ലാറ്റ് ഫോം അറ്റകുറ്റപണികള്‍ക്കിടയില്‍ കോണ്‍ക്രീറ്റ് മിനുസപ്പെടുത്തിയിട്ടതാണ് പൂപ്പല്‍ കാരണം യാത്രക്കാര്‍ തെന്നി വീഴാന്‍ ഇടയാക്കുന്നതെന്നാണ് ആക്ഷേപം.റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന സ്ത്രീകളും, കുട്ടികളും, പ്രായമായവരുമെല്ലാം പ്ലാറ്റ്‌ഫോമില്‍ തെന്നി വീഴുന്നുണ്ട്. സംഭവം റെയില്‍വേ ജീവനക്കാരുടെ ശ്രദ്ധയിലും പെടുന്നുണ്ട്. ട്രെയിന്‍ കയറുന്ന സമയത്ത് പോലും ഇത്തരത്തില്‍ തെന്നി വീഴുന്നത് യാത്രക്കാര്‍ക്ക് വലിയ അപകടസാധ്യത ഉണ്ടാക്കുന്നു. പ്ലാറ്റ്‌ഫോമിന് മേല്‍ക്കൂര നിര്‍മിക്കണമെന്ന് വര്‍ഷങ്ങളായി നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്. ദുരന്തത്തിന് …