ഖത്തര്‍ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി പ്രൊഫഷണല്‍ വിദ്യാഭാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ദോഹ: ഖത്തര്‍ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി എം.എസ്.എഫ് കാസര്‍കോട് മണ്ഡലം കമ്മിറ്റിയുമായി സഹകരിച്ചു 24 വര്‍ഷമായി നല്‍കി വരുന്ന പ്രൊഫഷണല്‍ വിദ്യര്‍ഥികള്‍ക്കുള്ള സ്‌ക്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മണ്ഡലത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള മുഹമ്മദ് മൊഹിയുദ്ധീന്‍ പെരുമ്പള സ്മാരക വിദ്യാഭാസ സ്‌കോളര്‍ഷിപ്പിനാണു അപേക്ഷ കാണിച്ചത്. അപേക്ഷ ഓണ്‍ലൈനായി നല്‍കണം.അപേക്ഷ നല്‍കാനുള്ള അവസാന തീയ്യതി ഓഗസ്റ്റ് 10 ആണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് ഖത്തര്‍ കെഎംസിസി കാസര്‍കോട് മണ്ഡലം ഭാരവാഹികള്‍, എം.എസ്.എഫ് കാസര്‍കോട് മണ്ഡലം ഭാരവാഹികള്‍ എന്നിവരെ ബന്ധപ്പെടണം.ആദം …

പറമ്പില്‍ അതിക്രമിച്ചു കയറി റബ്ബര്‍ മരങ്ങള്‍ മുറിച്ചു കടത്തി; സ്പ്രിംഗ്‌ളറുകളും നശിപ്പിച്ചു, 40 ലക്ഷത്തിന്റെ നഷ്ടമെന്നു പരാതി

കാസര്‍കോട്: ഭാര്യാ-ഭര്‍ത്താക്കന്മാരുടെ ഉടമസ്ഥതയിലുള്ള പറമ്പില്‍ അതിക്രമിച്ചു കയറി റബ്ബര്‍ മരങ്ങള്‍ മുറിച്ചു കടത്തുകയും സ്പ്രിംഗ്‌ളറുകള്‍ നശിപ്പിക്കുകയും ചെയ്തതായി പരാതി. വെള്ളരിക്കുണ്ട്, മാലോത്ത് വള്ളിക്കടവിലെ വിലാസിനിയുടെ പരാതി പ്രകാരം അഞ്ചു പേര്‍ക്കെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു.കണ്ണൂര്‍, വെള്ളൂരിലെ സജിത്ത്, മാലോത്തെ അനൂപ്, രാജേഷ്, ജോഷി, ബിജു തോമസ് എന്നിവര്‍ക്കെതിരെയാണ് കേസ്.ജുലായ് 17നും 19നും ഇടയിലാണ് കേസിനാസ്പദമായ സംഭവം. വള്ളിക്കടവില്‍ പരാതിക്കാരിയുടെയും ഭര്‍ത്താവിന്റെയും ഉടമസ്ഥതയിലുള്ള തോട്ടത്തിലാണ് അതിക്രമം നടന്നത്. സജിത്തിന്റെ നിര്‍ദ്ദേശ പ്രകാരം മറ്റു പ്രതികള്‍ അതിക്രമിച്ചു കയറി അറുപത്തിരണ്ടോളം …

കാഞ്ഞങ്ങാട്, അനന്തന്‍പള്ളയില്‍ നിന്നു കാണാതായ സുമയും സല്‍മാനും ബംഗ്‌ളൂരുവില്‍ ഉള്ളതായി സൂചന; മാവുങ്കാലില്‍ നിന്നു കോളേജിലേക്ക് പോയ യുവതിയെയും കാണാതായി

കാസര്‍കോട്: കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്, അനന്തംപള്ളയില്‍ നിന്നു കാണാതായ തൊട്ടിയില്‍ ഹൗസില്‍ സുമ(22) ബംഗ്‌ളൂരുവില്‍ ഉള്ളതായി പൊലീസിനു സൂചന ലഭിച്ചു. സല്‍മാന്‍ എന്ന യുവാവും സുമയുടെ കൂടെ ഉള്ളതായും സൂചനയുണ്ട്.ഉറങ്ങാന്‍ കിടന്ന സുമയെ പുലര്‍ച്ചെ മൂന്നു മണിയോടെയാണ് കാണാതായതെന്നും സല്‍മാന്‍ എന്ന ആള്‍ക്കൊപ്പം പോയതായി സംശയിക്കുന്നുവെന്നും പിതാവ് ഹൊസ്ദുര്‍ഗ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.യുവതിയെ തേടി പൊലീസ് ഉടന്‍ ബംഗ്‌ളൂരുവിലേക്ക് പോകും. ഇതിനിടയില്‍ മാവുങ്കാലില്‍ നിന്നു കോളേജിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയ മറ്റൊരു യുവതിയെയും കാണാതായി. മാവുങ്കാല്‍, …

ആറ്റിങ്ങലില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു: യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

തിരുവനന്തപുരം: ശനിയാഴ്ച രാവിലെ ആറ്റിങ്ങല്‍ മാമം ചന്തയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന മാരുതി കാറിനു തീ പിടിച്ചു. കാറിലുണ്ടായിരുന്ന റോമിന്‍, റോലാന്റ്, ഇന്ദിര എന്നിവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ ആറ്റിങ്ങല്‍ ഫയര്‍ ഫോഴ്‌സ് തീയണച്ചു. സ്റ്റേഷന്‍ ഓഫീസര്‍ ജെ. രാജേന്ദ്രന്‍ നായര്‍, അനീഷ്.ആര്‍, ഷിജിമോന്‍.എന്‍, പ്രദീപ് കുമാര്‍.വി, നിധീഷ്.ആര്‍, മുഹമ്മദ് സാഗര്‍, ജയരാജ്, അരുണ്‍ എസ് കുറുപ്പ്, പ്രജീവ് എന്നിവര്‍ ഫയര്‍ ഫോഴ്‌സ് സംഘത്തിലുണ്ടായിരുന്നു.

റഷ്യക്ക് സമീപം ആണവ അന്തര്‍വാഹിനികള്‍ വിന്യസിക്കാന്‍ ട്രംപിന്റെ ഉത്തരവ്

പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി: മുന്‍ റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്വദേവിന്റെ ഭീഷണിക്ക് മറുപടിയായി റഷ്യയ്ക്ക് സമീപം രണ്ട് ആണവ അന്തര്‍വാഹിനികള്‍ സ്ഥാപിക്കാന്‍ ഉത്തരവിട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെളിപ്പെടുത്തി. മെദ്വദേവിന്റെ പ്രസ്താവനകള്‍ മണ്ടത്തരവും പ്രകോപനപരവുമാണെന്ന് ട്രംപ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു.‘ഈ മണ്ടത്തരവും പ്രകോപനപരവുമായ പ്രസ്താവനകളും അതിര് കടന്നാല്‍, ഉചിതമായ പ്രദേശങ്ങളില്‍ രണ്ട് ആണവ അന്തര്‍വാഹിനികള്‍ സ്ഥാപിക്കാന്‍ ഞാന്‍ ഉത്തരവിട്ടിട്ടുണ്ട്,’ ട്രംപ് ഭീഷണി മുഴക്കി. വാക്കുകള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നും അപ്രതീക്ഷിത പ്രത്യാഘാതങ്ങള്‍ …

കേന്ദ്ര സര്‍ക്കാര്‍ ഹെല്‍ത്ത് സ്‌കീം മലബാര്‍ കാന്‍സര്‍ സെന്ററിലും

കാസര്‍കോട്: കേന്ദ്ര സര്‍ക്കാര്‍ ഹെല്‍ത്ത് സ്‌കീം തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റ (പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ്സ് ആന്റ് റിസേര്‍ച്) റിലും.കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വിരമിച്ച ജീവനക്കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായുള്ള ചികിത്സാ സഹായ പദ്ധതിയായ സെന്‍ട്രല്‍ ഗവണ്മെന്റ് ഹെല്‍ത്ത് സ്‌കീം 2025 ആഗസ്ത് ഒന്നു മുതല്‍ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ ആരംഭിച്ചു. ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ര്‍ ഡോ: സതീശന്‍ ബിയും സി ജി എച് എസ് …

തൃക്കരിപ്പൂരില്‍ മുക്കുപണ്ടം പണയംവച്ച് തട്ടിപ്പു ശ്രമം; 2 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: തൃക്കരിപ്പൂരില്‍ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടാന്‍ ശ്രമം; രണ്ടുപേര്‍ അറസ്റ്റില്‍. തൃക്കരിപ്പൂര്‍, ആയിറ്റിയിലെ ജാഫര്‍ ഖാന്‍, ആയിറ്റി ഹൗസിലെ മുനീറുദ്ദീന്‍ എന്നിവരെയാണ് ചന്തേര എസ് ഐ വി ജിയോസദാനന്ദന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.വെള്ളിയാഴ്ച വൈകുന്നേരം തൃക്കരിപ്പൂര്‍ ഫാര്‍മേഴ്‌സ് ബാങ്കിലാണ് സംഭവം. ബാങ്കിന്റെ ഇടപാട് സമയം അവസാനിപ്പിക്കുന്നതിനു തൊട്ടുമുമ്പ് എത്തിയ പ്രതികള്‍ 24.900ഗ്രാം തൂക്കമുള്ള മുക്കുപണ്ടം പണയപ്പെടുത്താനാണ് ശ്രമിച്ചത്.ബാങ്ക് എം ഡി നോര്‍ത്ത് തൃക്കരിപ്പൂര്‍, കൊയോങ്കരയിലെ ചെറിയാക്കര വീട്ടില്‍ സി സേതുമാധവന്റെ പരാതിപ്രകാരമാണ് കേസെടുത്തത്.അറസ്റ്റിലായ പ്രതികള്‍ക്ക് മറ്റേതെങ്കിലും …

വൊര്‍ക്കാടി പഞ്ചായത്ത് സി ഡി എസ് ഓഫീസ് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനും സി ഡി എസ് ചെയര്‍പേഴ്‌സണും തമ്മില്‍ കൊലവിളി; മഞ്ചേശ്വരം പൊലീസ് കേസെടുത്തു

കാസര്‍കോട്: കുടുംബശ്രീ വായ്പയുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ വൊര്‍ക്കാടി പഞ്ചായത്ത് സി ഡി എസ് ഓഫീസില്‍ സി ഡി എസ് ചെയര്‍പേഴ്‌സണും പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനും തമ്മില്‍ തെറിവിളിയും കൊലവിളിയും. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വൊര്‍ക്കാടി ഗ്രാമപഞ്ചായത്ത് സി ഡി എസ് ഓഫീസില്‍ കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്.സി ഡി എസ് ചെയര്‍പേഴ്‌സണ്‍ വിജയ ലക്ഷ്മിയുടെ പരാതി പ്രകാരം ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പാവൂരിലെ രാജ്കുമാര്‍ഷെട്ടി, …

ഉദുമ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയും ഞെക്ലിയും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡിലേക്ക്

കാസര്‍കോട്: ഉദുമ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയുടെയും ഞെക്ലി നാട്ടുകാരുടെയും സഹകരണത്തോടെ ഞെക്ലിയില്‍ നടത്തിയ സുമ്പ ഡാന്‍സ് പ്രാക്ടീസും കൈകൊട്ടിക്കളിയും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ചു.ഒരു സംസ്ഥാനത്തെ ഒരു ഗ്രാമപഞ്ചായത്ത് സി.ഡി.എസ് നടത്തിയ ഏറ്റവും വലിയ മഴപ്പൊലിമ പ്രോഗ്രാമിനുള്ള ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ അംഗീകാരമാണ് ഉദുമ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീക്ക് ലഭിച്ചത്.ഉദുമ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ബാര ഞെക്ലിയില്‍ നടത്തിയ സുമ്പ ഡാന്‍സ് പ്രാക്റ്റീസ്, കൈകൊട്ടിക്കളി പരിപാടികള്‍ക്ക് പി.പി. മണികണ്ഠന്‍, പ്രഭ ഫ്രാന്‍സിസ്, പ്രസീത …

കൊല്ലത്ത് ഭര്‍ത്താവിന്റെ കുത്തേറ്റ് മരിച്ച യുവതിയുടെ മൃതദേഹം ബന്തടുക്കയിലെ വീട്ടില്‍ എത്തിച്ചു; രേവതി ഒടുവില്‍ വീട്ടിലെത്തി മടങ്ങിയത് ഒരു മാസം മുമ്പ്

കാസര്‍കോട്: കൊല്ലം, കല്ലുവാതുക്കലില്‍ ഭര്‍ത്താവിന്റെ കുത്തേറ്റു മരിച്ച യുവതിയുടെ മൃതദേഹം ബന്തടുക്കയിലെ വീട്ടില്‍ എത്തിച്ചു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം രതി എന്ന രേവതി(39)യുടെ മൃതദേഹം ശനിയാഴ്ച രാവിലെയാണ് ബന്തടുക്ക ടൗണിനു സമീപത്തെ വീട്ടിലെത്തിച്ചത്. മൃതദേഹം ആംബുലന്‍സില്‍ നിന്നു പുറത്തിറക്കിയപ്പോള്‍ വീട്ടില്‍ കൂട്ട നിലവിളി ഉയര്‍ന്നു. മൃതദേഹത്തോടൊപ്പം രതിയുടെ മക്കളായ ജെ ബിജിന്‍, ആര്‍ എജിന്‍ എന്നിവരുമുണ്ടായിരുന്നു.വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് രതി കല്ലുവാതുക്കല്‍, താന്നിമുക്കിനു സമീപത്തെ ഷാനവാസ് മന്‍സിലില്‍ കൊല്ലപ്പെട്ടത്. ഗൃഹനാഥനെ ശുശ്രൂഷിക്കുന്നതിനാണ് രതി പ്രസ്തുത വീട്ടില്‍ കഴിഞ്ഞിരുന്നത്. …

രവീന്ദ്രന്‍ നായര്‍ കോടോത്ത് അന്തരിച്ചു

കാസര്‍കോട്: രവീന്ദ്രന്‍ നായര്‍ കോടോത്ത്(78)അന്തരിച്ചു.രാവണീശ്വരം ചന്തംവീട്ടില്‍ നാരന്തട്ട കുഞ്ഞിക്കണ്ണന്‍ നായരുടേയും കോടോത്ത് രമണിയമ്മയുടേയും മൂത്ത മകനും ഡോ. കെ.കെ നായരുടെ മരുമകനുമാണ്.ഭാര്യ: ഹൈമവതി, മക്കള്‍: പരേതനായ ജയറാം കോടോത്ത്, ശ്രീജിത്ത് കോടോത്ത്, ഗോപകുമാര്‍ കോടോത്ത്. മരുമക്കള്‍: ഉഷ, മാളവിക, ശരണ്യ.സഹോദരങ്ങള്‍: ചാത്തുകുട്ടി നമ്പ്യാര്‍ (വടകര), ഭാരതി (ബോംബെ), മധുസൂദനന്‍ നമ്പ്യാര്‍(രാവണീശ്വരം), വിജയകുമാര്‍ കോടോത്ത്(എറണാകുളം).

രണ്ട് കാറുകളിൽ കടത്തുകയായിരുന്ന 123 കിലോ കഞ്ചാവുമായി ദേലംപാടി ഉർഡൂർ സ്വദേശികൾ അറസ്റ്റിൽ

കാസർകോട്: ആന്ധ്രപ്രദേശിൽ നിന്ന് കാറുകളിൽ കേരളത്തിലേക്ക് കടത്തുകയായിരുന്ന 123 കിലോ കഞ്ചാവുമായി മൂന്നു ദേലമ്പാടി സ്വദേശികൾ അറസ്റ്റിൽവ്യാഴാഴ്ച വൈകീട്ട് മൂടു ബിദ്രയിലെ കന്താവരയിൽ മംഗ്ളൂരു സിറ്റി ക്രൈംബ്രാഞ്ച് നടത്തിയ വാഹന പരിശോധനയിലാണ് 42 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ് പിടികൂടിയത്.കാസർകോട് ദേലമ്പാടി അഡൂർ ഉർ ഡൂരിലെ എം കെ മസൂദ്(45) ദേലമ്പാടി ചന്ദമൂലയിലെ മുഹമ്മദ് ആഷിഖ് (24) ദേലമ്പാടിയിലെ സുബൈർ (30) എന്നിവരാണ് അറസ്റ്റിലായത്. കാറുകളും അഞ്ച് മൊബൈൽ ഫോണുകളും സംഘത്തിൽ നിന്ന് പിടികൂടി. അന്വേഷണത്തിൻ്റെ ഭാഗമായി …

സപ്ലൈക്കോ ഓണം ഫെയർ ആഗസ്റ്റ് 25 മുതൽ

തിരുവനന്തപുരം: സപ്ലൈക്കോ ഓണം ഫെയർ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ആഗസ്റ്റ് 25 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും 10 ദിവസം നീണ്ടുനിൽക്കുന്ന മെഗാ ഓണം ഫെയറുകളും, 140 നിയമസഭാ മണ്ഡലങ്ങളിലായി അഞ്ചുദിവസം നീളുന്ന ഫെയറുകളും നടത്തും. നിയമസഭാ മണ്ഡലങ്ങളിൽ സപ്ലൈക്കോ പ്രധാന ഔട്ട് ലെറ്റിനോടനുബന്ധമായി ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെയാണ് ഫെയർ സംഘടിപ്പിക്കുന്നത്. ജില്ലാ ഫെയറുകൾ ഉത്രാടം നാളായ …

കേരളത്തിലെ മോട്ടോർ തൊഴിലാളി ക്ഷേമനിധി ഓഫീസുകളിൽ റിസപ്ഷനിസ്റ്റ് എ. ഐ.

തിരു:സംസ്ഥാന തൊഴിൽവകുപ്പിൻ്റെ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസുകളിൽ ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇനി റിസപ്ഷനിസ്റ്റ് സ്വ ജോലി ചെയ്യും. നിർമിത ബുദ്ധി സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള റിസപ്ഷൻ പ്ലാറ്റ്‌ഫോമിലൂടെ ഓഫീസുകളുടെ പ്രാഥമിക വിവരങ്ങളും നിർദ്ദേശങ്ങളും സംശയ നിവാരണവും ലഭ്യമാവും.മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലാ ഓഫീസിലാണ് ആദ്യമായി എഐ റിസപ്ഷനിസ്റ്റ് കിയോസ്‌ക് – ‘കെല്ലി’ സ്ഥാപിച്ചത്. ഇതിന്റെ തുടർച്ചയായി കൊല്ലത്തുള്ള ചീഫ് എക്‌സികുട്ടീവ് ഓഫീസിലും മറ്റു ജില്ലാ ഓഫീസുകളിലും കെല്ലി എഐ റിസപ്ഷനിസ്റ്റ് സേവനം വ്യാപിപ്പിക്കും. …

വേടന്‍ ചില്ലറക്കാരനല്ലെന്ന് പീഡിതരായ യുവതികള്‍; വിവാദത്തില്‍പ്പെട്ട വേടന്റെ മാര്‍ക്കറ്റില്‍ 10 ഇരട്ടിയിലധികം വര്‍ധന

കൊച്ചി: ക്ഷുഭിതമായ യുവത്വത്തിന്റെ പ്രതീകമായി ഒരു വിഭാഗം ഉയര്‍ത്തിക്കാട്ടുന്ന റാപ്പര്‍ വേടന്‍ ചില്ലറക്കാരനല്ലെന്നു വേടന്റെ പീഡനത്തിനിരയായ യുവതികള്‍ വിലപിക്കുന്നു. സമൂഹം തെറ്റെന്നു പറയുന്ന കാര്യങ്ങള്‍ വേടന്‍ ആവേശത്തോടെ അവഗണിക്കുകയും അതിനെ ധീരതയും സാഹസികവുമായി ഒരു വിഭാഗം എടുത്തുകാട്ടുകയും ചെയ്യുമ്പോള്‍ വേടന്റെ മാര്‍ക്കറ്റ് പത്തും പതിനഞ്ചും ഇരട്ടിയായി അതിവേഗം മാറുകയാണെന്ന് വേടനെ വീക്ഷിക്കുന്ന സഹൃദയര്‍ സംശയിക്കുന്നു. ഒപ്പം കൗമാരകേരളം വേടനെ തങ്ങളുടെ പ്രതീകമായി കെട്ടിപ്പുണരുന്നു.വേടനെതിരെ പീഡനക്കേസ് കൂടി ഉയര്‍ന്നതോടെ വേടന്‍ അനുകൂലികള്‍ ഒരു വിഭാഗത്തും പീഡിതരായ യുവതികള്‍ മറുഭാഗത്തും …

സ്‌കൂള്‍ ഗേറ്റ് മറികടന്നു വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ നഗ്നതാ പ്രദര്‍ശനം: പുനലൂരില്‍ ഓട്ടോ ഡ്രൈവര്‍ പിടിയില്‍

കൊല്ലം: കൊല്ലം ജില്ലയിലെ പുനലൂരില്‍ സ്‌കൂള്‍ മതില്‍ ചാടി സ്‌കൂള്‍ ഗ്രൗണ്ടില്‍ കടന്നു വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റു ചെയ്തു. പുനലൂര്‍ ഇളമ്പല്‍ ശ്രീകൃഷ്ണ വിലാസത്തില്‍ ശിവപ്രസാദിനെ (39)യാണ് പൊലീസ് അറസ്റ്റു ചെയ്തത്. പുനലൂര്‍ ഓട്ടോ സ്റ്റാന്റിലെ ഡ്രൈവറാണ് ഇയാള്‍. കഴിഞ്ഞ ദിവസം ഉച്ചഭക്ഷണ സമയത്ത് ഇയാള്‍ സ്‌കൂളിന്റെ ഇരുമ്പുഗേറ്റ് ചാടി സ്‌കൂള്‍ കോമ്പൗണ്ടില്‍ കടക്കുകയും അവിടെ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയുമായിരുന്നു. അധ്യാപകര്‍ ഇതു …

സ്‌കൂള്‍ മധ്യവേനലവധി ജൂണ്‍- ജുലൈ മാസങ്ങള്‍ ആക്കിയാലെന്ത്? : മന്ത്രി ശിവന്‍കുട്ടി

തിരു: സംസ്ഥാനത്തെ സ്‌കൂളുകളിലെ മധ്യവേനലവധിക്കാലം ജൂണ്‍ -ജുലൈ മാസങ്ങളാക്കിയാലെന്തേ എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആരായുന്നു.സ്‌കൂള്‍ മധ്യവേനല്‍ അവധിക്കാലം ഈ മാസങ്ങളിലാക്കുന്നതിനെക്കുറിച്ചു പൊതു ചര്‍ച്ചകള്‍ക്കു മന്ത്രി ഫേസ് ബുക്കില്‍ പോസ്റ്റിട്ടു. നിലവില്‍ ഏപ്രില്‍ -മേയ് മാസങ്ങളിലാണ് സംസ്ഥാനത്തു മധ്യവേനലവധി. ഈ മാസങ്ങളില്‍ കടുത്ത വേനലുമാണ്. അതേസമയം സ്‌കൂള്‍ തുറക്കുന്ന ജൂണ്‍ മാസത്തിലാരംഭിക്കുന്ന മഴ ജുലൈയിലും തുടരുന്നു. അതുമൂലം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കേണ്ടിവരുന്നു. രണ്ടുമാസത്തെ വിദ്യാഭ്യാസം കുട്ടികള്‍ക്കു നഷ്ടപ്പെടുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തില്‍ കാലവര്‍ഷക്കാലത്ത് …