കാസര്‍കോട് അനന്തപുരം വ്യവസായ എസ്റ്റേറ്റില്‍ വന്‍ തീപിടുത്തം: എട്ടു ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ തീ കെടുത്താനുള്ള ശ്രമത്തില്‍
കാസര്‍കോട്: കുമ്പള അനന്തപുരം വ്യവസായ എസ്റ്റേറ്റില്‍ വന്‍ തീ പിടുത്തം. എസ്റ്റേറ്റിലെ മാര്‍ക്ക് വുഡ് പ്ലൈവുഡ് ഫാക്ടറിക്കാണ് പുലര്‍ച്ചെ നാലുമണിയോടെ തീപിടിത്തമുണ്ടായത്. തീ കെടുത്തുന്നതിന് കാസര്‍കോട്, കാഞ്ഞങ്ങാട്, ഉപ്പള, കുറ്റിക്കോല്‍ ഫയര്‍ സ്റ്റേഷനുകളിലെ എട്ടു യൂണിറ്റുകള്‍ കഠിന ശ്രമം തുടരുകയാണ്. കണ്ണൂരിലെ അബ്ദുറഹിമാന്റെ ഉടമസ്ഥതയിലുള്ള ഫാക്ടറിയാണിതെന്ന് പറയുന്നു. തീപിടിത്തം മൂലമുണ്ടായ നഷ്ടം കണക്കാക്കാനായിട്ടില്ല. വെള്ളിയാഴ്ച രാത്രി 12 മണി വരെ ഇവിടെ ജോലിയുണ്ടായിരുന്നു എന്ന് പറയുന്നു. അതിനുശേഷമാണ് ജോലിക്കാര്‍ പോയത്. നാലുമണിയോടെയാണ് തീപിടിത്തം ഉണ്ടായത്. പ്ലൈവുഡ് നിര്‍മ്മാണത്തിനുണ്ടാക്കിക്കൊണ്ടിരുന്ന …