തൃക്കരിപ്പൂരില്‍ 27 കാരി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍; മരിച്ചത് പേക്കടം സ്വദേശിനി

കാസര്‍കോട്: തൃക്കരിപ്പൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം 27കാരി ട്രെയിന്‍ തട്ടി മരിച്ചു. പേക്കടം കുറവാ പള്ളി അറക്ക് സമീപത്തെ പരേതനായ രാജന്റെയും സുജാതയുടെയും മകള്‍ അമൃത രാജ് (27) മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും 200 മീറ്റര്‍ വടക്ക് മാറി ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ട്രാക്കിന് സമീപം കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. ചന്തേര പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പരിയാരം …

ജെറുസലേമില്‍ മലയാളി യുവാവ് ജീവനൊടുക്കിയ നിലയില്‍; ജോലിചെയ്യുന്ന വീട്ടിലെ 80 കാരി കുത്തേറ്റു മരിച്ചു

കല്‍പറ്റ: കെയര്‍ ഗിവറായി ജോലി ചെയ്തിരുന്ന ബത്തേരി സ്വദേശിയെ ഇസ്രയേലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സുല്‍ത്താന്‍ബത്തേരി കോളിയാടി സ്വദേശി ജിനേഷ് പി സുകുമാരന്‍ (38) ആണ് മരിച്ചത്. ജറുസലമിലെ ജോലി ചെയ്യുന്ന വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ജോലിചെയ്യുന്ന വീട്ടിലെ 80 വയസുകാരിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ദേഹം മുഴുവന്‍ പരിക്കുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ ജിനേഷിനെ കണ്ടെത്തിയത്. ഒരു മാസം മുന്‍പ് ഇവരുടെ …

ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; കാഞ്ഞങ്ങാട് ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ചു, നേതാവിന്റെ തലപൊട്ടി

കാസര്‍കോട്: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാജേര്‍ജ് രാജിവക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട് ഡിഎംഒ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കെ.എസ്.യു നേതാവിന് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ കെ.എസ്.യു ബ്ലോക്ക് വൈസ് പ്രസിഡന്റ് വരുണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രകടനമായി എത്തിയ പ്രവര്‍ത്തകരെ ഗേറ്റിന് മുന്നില്‍ ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി. പ്രവര്‍ത്തകര്‍ അക്രമാസക്തരായതോടെ പൊലീസ് …

അസുഖം മൂലം ചികില്‍സയിലായിരുന്ന യുവതി മരിച്ചു

കാസര്‍കോട്: അസുഖം മൂലം ചികില്‍സയിലായിരുന്ന യുവതി മരിച്ചു. കോട്ടച്ചേരി കുന്നുമ്മലെ രാജേന്ദ്രന്റെ ഭാര്യ കെ.ഗീത(34) ആണ് മരിച്ചത്. മുള്ളേരിയ സ്വദേശിനിയാണ്. സംസ്‌കാരം നടത്തി. മുള്ളേരിയ കളരി ഹൗസില്‍ കൃഷ്ണന്‍ മണിയാണിയുടെയും ദേവകിയുടെയും മകളാണ്. മക്കള്‍: ആദി തേജസ്. അഥര്‍വ് തേജസ്. സഹോദരങ്ങള്‍: രാമചന്ദ്രന്‍, പ്രഭാകരന്‍, ദാമോദരന്‍, രവീന്ദ്രന്‍, ശശികല

കഞ്ചാവുമായി പച്ചമ്പളത്തും മജലിലും 2 യുവാക്കള്‍ എക്‌സൈസിന്റെ പിടിയിലായി

കാസര്‍കോട്: കഞ്ചാവുമായി പച്ചമ്പളത്തും മജലിലും രണ്ടു യുവാക്കള്‍ എക്‌സൈസിന്റെ പിടിയിലായി. മഞ്ചേശ്വരം കയ്യാര്‍ പച്ചമ്പളയില്‍ നടന്ന റെയ്ഡില്‍ അബ്ദുല്‍ റഹീമി(35)നെ കുമ്പള എക്‌സൈസ് ഇന്‍സ്പെക്ടര്‍ കെവി ശ്രാവണിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തു. വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് 25 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായത്. പ്രിവന്റീവ് ഓഫീസര്‍ കെ പീതാംബരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ സുര്‍ജിത്ത്, ഡ്രൈവര്‍ പ്രവീണ്‍ കുമാര്‍ പി എന്നിവരും റെയ്ഡില്‍ പങ്കെടുത്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ മംഗല്‍പാടി വില്ലേജില്‍ പത്തോടി മജലില്‍ വച്ച് …

പിക്കപ്പ് വാനിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു; അപകടം ട്യൂഷനു പോകാന്‍ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ

തൃശൂര്‍: നന്തിക്കര സെന്ററില്‍ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് വാനിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു. പുതുക്കാട് വടക്കെ തൊറവ് ചിരുകണ്ടത്ത് മോഹനന്റെ മകള്‍ വൈഷ്ണ(17) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം. ബസ് ഇറങ്ങി സഹപാഠിയോടൊപ്പം ട്യൂഷന്‍ സെന്ററിലേക്ക് പോകാന്‍ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവച്ചുതന്നെ വൈഷ്ണ മരിച്ചു. കൂടെയുണ്ടായിരുന്ന കുട്ടി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കോട്ടയം ഭാഗത്തേക്ക് കള്ള് കൊണ്ടുപോവുകയായിരുന്നു പിക്കപ്പ്. പിക്കപ്പിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. നന്തിക്കര ഗവ. …

നീലേശ്വരം കരുവാച്ചേരിയിലെ പാളിയത്തില്‍ ശാന്ത അന്തരിച്ചു

കാസര്‍കോട്: നീലേശ്വരം കരുവാച്ചേരിയിലെ പാളിയത്തില്‍ ശാന്ത(60) അന്തരിച്ചു. മുന്‍ ദിനേശ് ബീഡി തൊഴിലാളിയായിരുന്നു. ഭര്‍ത്താവ്: പരേതനായ രാഘവന്‍, ഉള്ളാറക്കല്‍ കരിവെള്ളൂര്‍. മക്കള്‍: സതീശന്‍, സവിത, രതീഷ്. സഹോദരങ്ങള്‍: ലക്ഷ്മി, കൃഷ്ണന്‍, നന്ദിനി. മരുമക്കള്‍: ഭാസ്‌ക്കരന്‍(ചര്‍ളടുക്കം), ഉഷ (ബങ്കളം).

ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധം, രാത്രി സംസാരിച്ചു നില്‍ക്കുന്നത് നേരില്‍ കണ്ടു; കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തി യുവാവ്

ചെന്നൈ: മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന് സംശയിച്ച് തമിഴ്നാട്ടിലെ ആവഡി ജില്ലയില്‍ വിടുതലൈ ചിരുതൈഗല്‍ ഗ്രാമത്തിലെ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. കച്ചി (വിസികെ) പ്രവര്‍ത്തകയും വാര്‍ഡ് കൗണ്‍സിലറുമായ ഗോമതി(28) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. കേസില്‍ ഭര്‍ത്താവ് എ. സ്റ്റീഫന്‍ രാജ് (34), അജിത്ത് (25), ജോണ്‍സണ്‍ (25) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ഗോമതിയും ഭര്‍ത്താവും തമ്മില്‍ വര്‍ഷങ്ങളായി പിണക്കത്തിലായിരുന്നു. ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് അടുത്തിടെ ബന്ധുവിന്റെ വീട്ടില്‍ താമസിച്ചുവരികയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. വ്യാഴാഴ്ച രാത്രി …

അമേരിക്കയിലെ ടെക്‌സസില്‍ മിന്നല്‍ പ്രളയം: 13 മരണം, 20 പെൺകുട്ടികളെ കാണാതായി

വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെക്‌സസില്‍ മിന്നല്‍ പ്രളയം. 13 പേര്‍ മരിച്ചു. 20 പെൺകുട്ടികളെ കാണാതായി. ടെക്‌സസില്‍ സമ്മര്‍ ക്യാംപിനെത്തിയ പെണ്‍കുട്ടികളെയാണ് കാണാതായത്. പ്രദേശത്ത് തിരച്ചില്‍ പുരോഗമിക്കുകയാണ്. 14 ഹെലികോപ്റ്ററുകളും 12 ഡ്രോണുകളും ഒന്‍പത് രക്ഷാസേന സംഘവും അഞ്ഞൂറോളം രക്ഷാപ്രവര്‍ത്തകരുമാണ് സ്ഥലത്ത് തിരച്ചില്‍ നടത്തുന്നത്. കാണാതായ പെണ്‍കുട്ടികളെ സംബന്ധിച്ച എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി അവരുടെ രക്ഷിതാക്കള്‍ കുട്ടികളുടെ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ടെക്‌സസിലെ കെര്‍ കൗണ്ടിയിലാണ് മിന്നല്‍ പ്രളയമുണ്ടായത്. ഗ്വാഡലൂപ്പെ നദിയില്‍ 45 മിനിറ്റിനുളളില്‍ ജലനിരപ്പ് …

പേരു വിവാദം: ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള ഇന്ന് ഹൈക്കോടതി കാണും, പ്രത്യേക പ്രദർശനം കൊച്ചിയിൽ

തിരുവനന്തപുരം: സെൻസർബോർഡ് പ്രദർശനാനുമതി നിഷേധിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനായ ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള ഹൈക്കോടതി ജഡ്ജി ഇന്ന് കാണും. രാവിലെ 10ന് എറണാകുളം ലാൽ മീഡിയയിലാണ് ജസ്റ്റിസ് എൻ. നരേഷ് സിനിമ കാണുക. സിനിമ കണ്ടതിനു ശേഷം പ്രദർശനം തടഞ്ഞ നടപടിക്കെതിരെ നിർമാതാക്കൾ നൽകിയ ഹർജിയിൽ ബുധനാഴ്ച കോടതി അന്തിമ തീരുമാനം എടുക്കും.സെൻസർ ബോർഡ് പ്രതിനിധികളും പ്രദർശനത്തിനെത്തും. ജാനകിയെന്ന പേര് തലക്കെട്ടിലും കഥാപാത്രത്തിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് സെൻസർ ബോർഡ് പ്രദർശനാനുമതി …

വിഎസിന്റെ ആരാധകർക്ക് ആശ്വാസ വാർത്ത; ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു, ആരോഗ്യനില മെച്ചപ്പെട്ടതായി മകൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സി പി എം മുതിർന്ന നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മകൻ വി എ അരുൺ കുമാർ. അച്ഛന്‍റെ ആരോഗ്യനില പതുക്കെ മെച്ചപെട്ടുവരുകയാണെന്നും ഹൃദയമിടിപ്പും ശ്വാസവുമൊക്കെ സാധാരണ നിലയിലേക്കെത്തുകയാണെന്നും മകൻ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ഇന്നത്തെ ഡയാലിസിസിലൂടെ ആരോഗ്യം കൂടുതൽ മെച്ചമാവുമെന്ന പ്രതീക്ഷയാണ് ഡോക്ടർമാർ പങ്കുവെച്ചതെന്നും അച്ഛനെ നെഞ്ചേറ്റികാത്തിരിക്കുന്നവർക്കൊപ്പം ഞങ്ങളും വലിയ വിശ്വാസത്തിലാണെന്നും വി എ അരുൺ കുമാർ ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം, മെഡിക്കൽ ഉപകരണങ്ങളുടെ സഹായമില്ലാതെ വി എസ് …

സഞ്ജുവിനെ ആരു സ്വന്തമാക്കും? ആവേശക്കൊടുമുടിയിൽ കെസിഎൽ താരലേലം ഇന്ന്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് ട്വന്റി 20 ചാംപ്യൻഷിപ്പിന്റെ രണ്ടാം സീസണിനു മുന്നോടിയായുള്ള താരലേലം ഇന്ന് നടക്കും. രാവിലെ 10ന് തിരുവനന്തപുരം ഹയാത്ത് റീജൻസി ഹോട്ടലിൽ ലേലം ആരംഭിക്കും. ഐപിഎൽ ലേലം നിയന്ത്രിച്ചിട്ടുള്ള ചാരു ശർമ നേതൃത്വം നൽകും. ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 6 വരെ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. ട്രിവാൻഡ്രം റോയൽസ്, കൊല്ലം സെയിലേഴ്സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്, തൃശൂർ ടൈറ്റൻസ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, ആലപ്പി റിപ്പിൾസ് എന്നീ 6 …

കാര്യങ്കോട് പുഴയിലൂടെ കാട്ടാനക്കുട്ടിയുടെ ജഡം ഒഴുകിവന്നു; കർണാടക വനം വകുപ്പ് അന്വേഷണം തുടങ്ങി

കാസർകോട്: കാര്യങ്കോട് പുഴയിലൂടെ കാട്ടാനക്കുട്ടിയുടെ ജഡം ഒഴുകിയെത്തി. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് ചെറുപുഴ മീൻതുള്ളിക്ക് സമീപത്താണ് പുഴയിൽ കാട്ടാനക്കുട്ടിയുടെ ജഡം ഒഴുകിവന്നത്. അഴുകിയനിലയിലായിരുന്നു. നാട്ടുകാരാണ് ആദ്യം കണ്ടത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കർണാടക വനത്തിൽ കനത്ത മഴയാണ്. അബദ്ധത്തിൽ ഒഴുക്കിൽ പെട്ടതാണെന്ന് കരുതുന്നു. കർണ്ണാടക വനത്തിൽ വെള്ളിയാഴ്ച ഉണ്ടായ കനത്ത മഴയിലാണ് കുട്ടിയാന പുഴയിൽക്കൂടി ഒഴുകിവന്നത്. കർണാടക വനം വകുപ്പും ഇതുസംബന്ധിച്ച് അന്വേഷണം നടത്തിവരികയാണ്.

60 രൂപ വിലയുള്ള പോപ്കോണിനു ഈടാക്കുന്നത് 100 രൂപ; തിയേറ്ററിനെതിരെ അന്വേഷണത്തിനു ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ

തിരുവനന്തപുരം: തിയറ്ററിൽ ഭക്ഷണസാധനങ്ങൾക്കു വിലവിവരപ്പട്ടികയിൽ പ്രദർശിപ്പിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. ചലച്ചിത്ര വികസന കോർപറേഷന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം കലാഭവൻ തിയറ്ററിനെതിരെ കല്ലറ കോട്ടൂർ സ്വദേശി വഹീദ് സമർപ്പിച്ച ഹർജിയിലാണ് നടപടി.പരാതി പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി, സിവിൽ സപ്ലൈസ് വകുപ്പ് സെക്രട്ടറി, നഗരസഭ സെക്രട്ടറി എന്നിവർക്കു കമ്മിഷൻ ചെയർപഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശം നൽകി. 60 രൂപ വില രേഖപ്പെടുത്തിയിരിക്കുന്ന പോപ്കോണിന് 100 …

നിർണായകമായി മരണമൊഴി, ഭാര്യയുടെ കവിളിൽ കുത്തിപ്പിടിച്ച് വിഷം കൊടുത്തു; ഭർത്താവ് അറസ്റ്റിൽ

ഇടുക്കി: തൊടുപുഴയിൽ യുവതി വിഷം ഉള്ളിൽച്ചെന്നു മരിച്ച സംഭവം കൊലപാതകമാണെന്നു പൊലീസ്. ഭർത്താവിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. പുറപ്പുഴ ആനിമൂട്ടിൽ ഷേർലിയെ (34) കൊലപ്പെടുത്തിയതിനാണ് ഭർത്താവ് ടോണി മാത്യു(43) അറസ്റ്റിലായത്.ജൂൺ 26നാണ് വിഷം ഉള്ളിൽചെന്നതോടെ ഷേർലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ടോണി കവിളിൽ കുത്തിപ്പിടിച്ച് കുപ്പിയിലെ വിഷം വായിലേക്ക് ഒഴിച്ചെന്ന് മജിസ്ട്രേട്ടിനും പൊലീസിനും ഷേർലി നൽകിയ മരണമൊഴിയാണ് നിർണായകമായത്. ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് ഷേർലി മരിച്ചത്.ഭർത്താവും ബന്ധുക്കളും ഷേർലിയെ മാനസികമായി പീഡിപ്പിച്ചിരുന്നതായി ചൂണ്ടിക്കാട്ടി ഷേർലിയുടെ പിതാവ് കുന്നക്കാട് ജോൺ …

നിപ രോഗബാധിതരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു; ടവർ ലൊക്കേഷനുകളും ശേഖരിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച പാലക്കാട്, മലപ്പുറം സ്വദേശികളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഫെയ്സ്ബുക്ക് പേജിലൂടെ മാപ്പ് പുറത്തുവിട്ടത്. മാപ്പിൽ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളിൽ ആ സമയങ്ങളിൽ ഉണ്ടായിരുന്നവർ അധികൃതരുമായി ബന്ധപ്പെടണം. പൊലീസിന്റെ നേതൃത്വത്തിൽ രോഗികളുടെ ടവർ ലോക്കേഷനുകൾ ശേഖരിക്കുകയാണ്. ഇതിലെ വിവരങ്ങൾ കൂടി പിന്നീട് റൂട്ട് മാപ്പിൽ കൂട്ടിച്ചേർക്കും.കേരളത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിലും തുടർന്ന് പൂണെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലുമാണ് പാലക്കാട്, മലപ്പുറം സ്വദേശികൾക്കു നിപ സ്ഥിരീകരിച്ചത്. മലപ്പുറം മങ്കടയിൽ മരണമടഞ്ഞ …

യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു വധം; മുഖ്യപ്രതി കണ്ണൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റിൽ

കണ്ണൂര്‍: കര്‍ണാടകയിലെ ബിജെപി യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കണ്ണൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) പ്രവര്‍ത്തകന്‍ അബ്ദുൽ റഹ്‌മാന്‍ ആണ് എന്‍ഐഎയുടെ പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ട് 3.10 ന് ദോഹയിൽ നിന്നുള്ള വിമാനത്തിൽ എത്തിയപ്പോഴാണ് പിടിയിലായത്. രണ്ട് വര്‍ഷത്തോളമായി ഇയാള്‍ ഖത്തറില്‍ ഒളിവില്‍ കഴിയുകയായിരുന്നു. അബ്ദുൽ റഹ്‌മാനുള്‍പ്പെടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആറുപേരെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് എന്‍ഐഎ നാലുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പിഎഫ്ഐ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം …

സംസ്ഥാനത്ത് വീണ്ടും നിപ മരണം; മരണപ്പെട്ട മലപ്പുറം മങ്കട സ്വദേശിയായ 18 കാരിക്ക് രോഗ സ്ഥിരീകരണം, കൺട്രോൾ റൂം തുറന്നു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ മരണം. മരണപ്പെട്ട മലപ്പുറം മങ്കട സ്വദേശിയായ 18കാരിക്ക് നിപ്പ ബാധിച്ചതായി സ്ഥിരീകരണം. കേരളത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിലും പുണെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലും രോഗബാധ സ്ഥിരീകരിച്ചു. ഈ മാസം ഒന്നിനാണ് 18 വയസുകാരി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽവച്ച് മരിച്ചത്. കോഴിക്കോട്ട് എത്തുമ്പോൾ മസ്തിഷ്കമരണം സംഭവിച്ച നിലയിലായിരുന്നു. നിപ്പ രോഗം സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. രോഗിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന 43 പേരാണ് കോഴിക്കോട് ജില്ലയിലുള്ളത്. ഇവരെല്ലാം ആരോഗ്യപ്രവർത്തകരാണ്. ഇവർക്ക് …