‘വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ട്, കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍’; കോണ്‍ഗ്രസിന് വോട്ടുചെയ്യുന്നവരെ ആസൂത്രിതമായി നീക്കിയെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ വീണ്ടും ആരോപണവുമായി രംഗത്തെത്തിയത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വോട്ട് ചോരികളെ സംരക്ഷിക്കുകയാണെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി താന്‍ തെളിവ് കാണിക്കാമെന്നും പറഞ്ഞു. അതേസമയം ഹൈഡ്രജന്‍ ബോംബ് വരുന്നതേയുള്ളൂവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.ഗ്യാനേഷ് കുമാര്‍ വോട്ട് കൊള്ളക്കാരെ സംരക്ഷിക്കുകയാണ്. മഹാരാഷ്ട്രയിലെ രജൗര മണ്ഡലത്തിലും സമാനമായ രീതിയില്‍ വോട്ടുകള്‍ ഒഴിവാക്കി. ഒരാഴ്ചക്കുള്ളില്‍ ഗ്യാനേഷ് കുമാര്‍ വിവരങ്ങള്‍ …

രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചു; കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷനെതിരെ പോസ്റ്ററുകള്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ അധ്യക്ഷന്‍ വിജില്‍ മോഹനനെതിരെ വ്യാപക പോസ്റ്റര്‍. പീഡന വീരനെ താങ്ങുന്നവനെ സൂക്ഷിക്കുക എന്നാണ് പോസ്റ്റര്‍. ശ്രീകണ്ഠപുരം പൊടിക്കളത്താണ് വ്യാഴാഴ്ച രാവിലെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. കോഴിയുടെ ചിത്രങ്ങളാണ് പോസ്റ്ററിലുള്ളത്. ശ്രീകണ്ഠപുരം നഗരസഭ കൗണ്‍സിലര്‍ കൂടിയാണ് വിജില്‍ മോഹനന്‍. വിജില്‍ പ്രതിനിധാനം ചെയ്യുന്ന വാര്‍ഡിലെ എല്ലാ ഇലക്ട്രിക് പോസ്റ്റിലും പോസ്റ്റര്‍ പതിച്ചിട്ടുണ്ട്.സിപിഎമ്മിന്റെ കുത്തക വാര്‍ഡില്‍ ജയിച്ചത് മുതല്‍ തുടങ്ങിയ അക്രമമാണെന്നായിരുന്നു വിജില്‍ മോഹനന്റെ പ്രതികരണം. ഡിവൈഎഫ്‌ഐക്കാരാണ് പോസ്റ്ററിന് പിന്നിലെന്നും വിജില്‍ മോഹനന്‍ ആരോപിച്ചു. …

ഗാന്ധിജയന്തി ദിനത്തില്‍ മോദിയുടെ സിനിമ പ്രദര്‍ശിപ്പിക്കണം, സ്‌കൂളുകള്‍ക്ക് നിര്‍ദേശം

ന്യൂഡല്‍ഹി: ഒക്ടോബര്‍ രണ്ടിന് സ്‌കൂളുകളില്‍ മോദിയെ കുറിച്ചുള്ള സിനിമ പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. മോദിയുടെ കുട്ടിക്കാലത്തെ പറ്റിയുള്ള ചലോ ജീത് ഹേ എന്ന സിനിമയാണ് പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. മോദിയുടെ ബാല്യകാല ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സിനിമ. സേവനം, ഉത്തരവാദിത്തം, കഥാപാത്രങ്ങളുടെ സ്വഭാവം എന്നിവയെ കുറിച്ച് മനസിലാക്കാന്‍ സിനിമ ഉപകരിക്കുമെന്ന് സ്‌കൂളുകള്‍ക്കു നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു. അതേസമയം വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം ഗാന്ധിജിയോടുള്ള അധിക്ഷേപമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പ്രധാനമന്ത്രിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് ബുധനാഴ്ച …

ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്ഫോടനം; 10 പേരെ കാണാതായി, വീടുകള്‍ ഒലിച്ചുപോയി

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ കനത്ത മഴയ്ക്ക് പിന്നാലെ മേഘവിസ്ഫോടനം. 10 പേരെ കാണാതായി. 2 പേരെ രക്ഷപ്പെടുത്തി. 6 വീടുകള്‍ മണ്ണിനടിയിലായതായും റിപ്പോര്‍ട്ടുകളുണ്ട്. കാണാതായ 10 പേരില്‍ ആറ് പേര്‍ കുന്ത്രി ലഗ ഫലി ഗ്രാമത്തിലുള്ളവരും രണ്ട് പേര്‍ സര്‍പാനിയിലും രണ്ട് പേര്‍ ധര്‍മ്മയിലുമുള്ളവരാണ്. പ്രതികൂല കാലാവസ്ഥ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനും തടസമാകുന്നുണ്ട്, ചമോലിയില്‍ കൂടുതല്‍ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു. നിരവധി പേര്‍ ഇപ്പോഴും വീടുകളില്‍ കുടുങ്ങിക്കിടക്കുന്നതായി നാട്ടുകാര്‍ പറയുന്നു. അതേസമയം മഴ നാശംവിതച്ച …

സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി, ജീവനക്കാരന്റെ കണ്ണുവെട്ടിച്ച് 3 ഗ്രാം സ്വര്‍ണം കവര്‍ന്ന യുവതി പിടിയില്‍

മാഹി: ജ്വല്ലറിയില്‍ മോതിരം വാങ്ങാനെത്തി സ്വര്‍ണ്ണ മാലയുമായി കടന്നു കളഞ്ഞ യുവതിയെ മാഹി പൊലീസ് പിടികൂടി. അഴിയൂര്‍ ഹാജിയാര്‍ പള്ളിക്ക് സമീപത്തെ മനാസ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ധര്‍മ്മടം നടുവിലത്തറ എന്‍. ആയിഷ (41)യാണ് പിടിയിലായത്. മാഹി ബസലിക്കയ്ക്ക് സമീപത്തെ ശ്രീലക്ഷ്മി ജ്വല്ലറിയില്‍ കഴിഞ്ഞ 12-ാം തീയതിയാണ് സംഭവം. സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവതി 3 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണ മാല ജീവനക്കാരന്റെ കണ്ണുവെട്ടിച്ച് കൈവശപ്പെടുത്തി കടന്നു കളയുകയായിരുന്നു. ജ്വല്ലറി ഉടമ പിലാക്കണ്ടി ശൈലേഷിന്റെ പരാതിയില്‍ സി.സി.ടി.വി …

ഡല്‍ഹി പൊലീസിലെ എ.എസ്‌.ഐ ഉദിനൂരിലെ ജഗജീവന്‍ അന്തരിച്ചു

കാസര്‍കോട്: ഡല്‍ഹി പൊലീസിലെ അസിസ്റ്റന്റ് സബ്ബ് ഇന്‍സ്‌പെക്ടറും ഉദിനൂര്‍ തടിയന്‍ കൊവ്വല്‍ സ്വദേശിയുമായ ജഗജീവന്‍(48) അന്തരിച്ചു. പനി മൂര്‍ച്ഛിതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. നീലമ്പത്ത് മാധവിയുടേയും പരേതനായ കൃഷ്ണന്റെയും മകനാണ്. ഭാര്യ: രജിഷ(അച്ചാംതുരുത്തി). മകള്‍: ആഗ്‌നേയ. സഹോദരങ്ങള്‍: പ്രേമലത(പിലിക്കോട്), മധുസുദനന്‍, (ഡല്‍ഹി പൊലീസ് ), രമണി(തടിയന്‍ കൊവ്വല്‍). മൃതദേഹം വ്യാഴാഴ്ച രാവിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് പൊലീസ് സേനയുടെ അന്ത്യോപചാരത്തിന് ശേഷം ഉദിനൂര്‍ വാതക ശ്മശാനത്തില്‍ സംസ്‌കാരം നടക്കും.

വഴക്കിനിടെ പിടിച്ചുതള്ളിയപ്പോള്‍ കല്ലുവെട്ടു കുഴിയില്‍ വീണു; യുവതിക്ക് ദാരുണാന്ത്യം, ഭര്‍ത്താവ് കസ്റ്റഡിയില്‍

പാലക്കാട്: മണ്ണാര്‍ക്കാട് എലമ്പുലാശ്ശേരിയില്‍ കുടുംബ വഴക്കിനിടെ കല്ലുവെട്ടു കുഴിയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം. കോട്ടയം സ്വദേശി അഞ്ജുമോളാ(24)ണ് മരിച്ചത്. സംഭവത്തില്‍ വാക്കടപ്പുറം സ്വദേശി ആച്ചിരി വീട്ടില്‍ യോഗേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച്ച രാത്രി 12 മണിയോടെയാണ് സംഭവം. വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയുടെ കഴുത്തില്‍ പിടിച്ചു തള്ളിയിടുകയായിരുന്നുവെന്നാണ് വിവരം. യുവതിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുണ്ട്. അന്വേഷണത്തിനും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം മാത്രമേ മരണകാരണത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്നാണ് മണ്ണാര്‍ക്കാട് പൊലീസ് പറയുന്നത്. ഇവര്‍ക്ക് ഒരു വയസുള്ള ആണ്‍കുട്ടിയുണ്ട്. വാക്കടയില്‍ വാടകയ്ക്കാണ് …

മുതിര്‍ന്ന ബിജെപി നേതാവ്‌ ചേറ്റൂര്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

കോഴിക്കോട്: ബിജെപി ദേശീയ സമിതിയംഗവും മുതിര്‍ന്ന നേതാവുമായ ചേറ്റൂര്‍ ബാലകൃഷ്ണന്‍ അന്തരിച്ചു. കോഴിക്കോട് ഓമശ്ശേരിയിലെ വീട്ടില്‍ വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു.ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍, കോഴിക്കോട് ജില്ലാ അധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മാറാട് കലാപകാലത്ത് ബിജെപിയുടെ ജില്ലാ പ്രസിഡന്റായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: പത്മാവതി ടീച്ചര്‍. മക്കള്‍: സി.ബി. ബിനോജ് (അധ്യാപകന്‍, സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), സി.ബി. അനൂപ്. മരുമകള്‍: ഡോ: സിനി ബിനോജ് …

അഞ്ച് തലയോട്ടി, 100 അസ്ഥികൾ കണ്ടെത്തി; ബംഗളഗുഡ്ഡയിൽ വീണ്ടും പരിശോധന തുടരാന്‍ എസ്ഐടി

ബെംഗളൂരു: ധർമ്മസ്ഥല വെളിപ്പെടുത്തൽ സംഭവത്തിൽ വീണ്ടും പരിശോധന തുടങ്ങി. പ്രത്യേക അന്വേഷണ സംഘം(എസ്ഐടി) ബുധനാഴ്ച നടത്തിയ കുഴിയെടുത്തുള്ള പരിശോധനയിൽ അസ്ഥിഭാഗങ്ങൾ കണ്ടെത്തി. അഞ്ച് തലയോട്ടികളും നൂറ് എല്ലുകളുമാണ് ധർമസ്ഥലയ്ക്കടുത്ത വനമേഖലയിലെ ബംഗളഗുഡെയിൽനിന്നും കണ്ടെത്തിയതെന്നാണ് വിവരം. ഇവ ഫൊറൻസിക് പരിശോധനയ്ക്കായി ബംഗളൂരുവിലേക്ക് അയച്ചു. ക്ഷേത്ര ശുചീകരണ തൊഴിലാളിയായിരുന്ന ചിന്നയ്യ ഈ പ്രദേശത്ത് മൃതദേഹങ്ങൾ കുഴിച്ചട്ടത് കണ്ടുവെന്ന് രണ്ട് പ്രദേശവാസികൾ മൊഴി നൽകിയിരുന്നു. ഇതേ തുടർന്നാണ് ഈ മേഖലയിൽ പരിശോധന നടത്തിയത്. കയർ, വാക്കിങ് സ്റ്റിക്ക്, വിഷക്കുപ്പി, ഐഡന്റിറ്റി കാർഡ് …

മേഘ കമ്പനിയുടെ ലേബർ ക്യാമ്പിലെ സംഘർഷം; തൊഴിലാളികളെ കുത്തിപ്പരിക്കേൽപ്പിച്ച് രക്ഷപ്പെട്ട പിതാവും മകനും രത്നഗിരിയിൽ പിടിയിൽ

കാസർകോട്: ദേശീയപാത നിർമ്മാണ കരാറുകാരായ മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ ലേബർ ക്യാമ്പിൽ രണ്ടു തൊഴിലാളികളെ കുത്തിപ്പരിക്കേൽപ്പിച്ചു രക്ഷപ്പെട്ട പിതാവ് മകനും രത്നഗിരിയിൽ പിടിയിലായി. പഞ്ചാബ് സ്വദേശികളായ രഞ്ജിത്ത് സിംഗ്, മകൻ ഹർസിം രഞ്ജിത്ത് സിംഗ് എന്നിവരെയാണ് മഹാരാഷ്ട്ര രത്നഗിരി ജില്ലയിലെ ചിപ്ലൂൺ റെയിൽവേ സ്റ്റേഷനിൽ വച്ച് പിടികൂടിയത്. ചൊവ്വാഴ്ച വൈകുന്നേരം ആണ് ഇരുവരും മയിലാട്ടിയിലെ ലേബർ ക്യാമ്പിൽ അക്രമം നടത്തിയത്. തൊഴിലാളികൾ തമ്മിലുള്ള വാക്ക് തർക്കം ആക്രമത്തിൽ കലാശിക്കുകയായിരുന്നു. ഉത്തരേന്ത്യൻ സ്വദേശികളായ യതിവീന്ദർ സിംഗ്, ഗുർബാസിംഗ് എന്നിവരെയാണ് …

പഞ്ചായത്ത് ഓഫീസിനു മുന്നിൽ നിന്നു മരങ്ങൾ മുറിച്ചു മാറ്റിയ സംഭവം: പ്രായശ്ചിത്തമായി പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ പരിഹാര വനവൽക്കരണം

കാസർകോട്: വികസന പ്രവർത്തനത്തിൻ്റെ മറവിൽ ഉദുമ പഞ്ചായത്ത്‌ ഓഫീസിനു മുന്നിൽ നിന്നു മരങ്ങൾ വെട്ടിമാറ്റിയതിനു പ്രായശ്ചിത്തമായി ഭരണ സമിതിയുടെ നേതൃത്വത്തിൽ പരിഹാര വനവൽക്കരണം. ബാര, ഞെക്ളി പച്ചത്തുരുത്തിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ മരതൈകൾ നട്ടാണ് പരിഹാര വനവൽക്കരണ പരിപാടി നടത്തിയത്. ഉദുമ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെ സഹകരണത്തോടെ നടന്ന തൈ നടൽ പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് പി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് കെ വി ബാലകൃഷ്ണൻ, ജനപ്രതിനിധികളായ സൈനബ അബൂബക്കർ, സുനിൽ കുമാർ മൂലയിൽ, …

കാടകത്തെ സിപിഐ നേതാവ് അടുക്കം മലയര്‍ വളപ്പിലെ ചോയി അന്തരിച്ചു

മുള്ളേരിയ: സി പി ഐ മുന്‍ കാടകം ബ്രാഞ്ച് സെക്രട്ടറി അടുക്കം മലയര്‍ വളപ്പിലെ ചോയി(74) അന്തരിച്ചു. ബദിയടുക്ക ദിനേശ് ബീഡി സൊസൈറ്റി സ്ഥാപക ഡയറക്ടാണ്.ഭാര്യ: നാരായണി. മക്കള്‍: സുമേഷ് എം(സി പി ഐ കാടകം ബ്രാഞ്ച് സെക്രട്ടറി), നിഷ എം. മരുമക്കള്‍: മഞ്ജുഷ, രാജേഷ് അട്ടേങ്ങാനം. സഹോദരങ്ങള്‍: എം അച്യുതൻ, എം കൃഷ്ണൻ(സി പി ഐ ജില്ലാ കൗണ്‍സിലംഗം), ജാനകി, സരോജിനി, ഭവാനി, പരേതരായ കുഞ്ഞൻ, നാരായണൻ.

ഇടുക്കിയില്‍ റിസോര്‍ട്ടിന് സംരക്ഷണഭിത്തി പണിയുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു; ഒരാള്‍ മണ്ണിനടിയില്‍ കുടുങ്ങി

ഇടുക്കി: ചിത്തിരപുരത്ത് റിസോര്‍ട്ടിന് സംരക്ഷണഭിത്തി പണിയുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം. ഒരാള്‍ മരിച്ചു. ഒരാള്‍ മണ്ണിനടിയില്‍ പെട്ടതിനെ തുടര്‍ന്ന് തിരച്ചില്‍ തുടങ്ങി. ബുധനാഴ്ച വൈകീട്ടാണ് സംഭവം. സംരക്ഷണ ഭിത്തി പണിയുന്നതിനായി മണ്ണ് എടുക്കവേ മണ്‍തിട്ടയിടിയുകയായിരുന്നു. രണ്ട് തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. ഒരാളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. ആനച്ചാല്‍, ബൈസണ്‍വാലി സ്വദേശികള്‍ ആണ് അപകടത്തില്‍ പെട്ടത്. അടിമാലി, മൂന്നാര്‍ അഗ്‌നിശമനസേന യൂണിറ്റുകളെത്തി കാണാതായ ആള്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്.

കണ്ണൂരില്‍ തൊഴിലുറപ്പ് ജോലിക്കിടെ പാമ്പ് കടിയേറ്റ് തൊഴിലാളി മരിച്ചു

കണ്ണൂര്‍: തൊഴിലുറപ്പ് തൊഴിലാളി പാമ്പ് കടിയേറ്റ് മരിച്ചു. വളക്കൈ കൊയ്യം സ്വദേശി മാധവി(69)യാണ് മരിച്ചത്. തിങ്കളാഴ്ചയാണ് മാധവിക്ക് തൊഴിലുറപ്പ് ജോലിക്കിടെ പാമ്പ് കടിയേറ്റത്. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തോട്ടത്തിലെ തൊഴിലുറപ്പ് ജോലിക്കിടെ പാമ്പിന്റെ കടിയേറ്റ ഉടനെ മാധവിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ബുധനാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. അതേസമയം, ഇന്നലെ തിരുവനന്തപുരം പോത്തന്‍കോട് പഞ്ചായത്തിലും തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളിക്ക് പാമ്പു കടിയേറ്റിരുന്നു. പോത്തന്‍കോട് പഞ്ചായത്തിലെ തച്ചപ്പള്ളി വാര്‍ഡിലെ ജോലിക്കിടെ ബിന്ദുകുമാരിക്കാണ് (46) പാമ്പുകടിയേറ്റത്. ഇന്നലെ …

‘വീട്ടില്‍ കുളിച്ചവര്‍ പോലും രോഗം വന്ന് മരിക്കുന്നു; ഈ കപ്പല്‍ പൊങ്ങാന്‍ കഴിയാത്തവിധം മുങ്ങി’; ആരോഗ്യ മന്ത്രി ഇരുട്ടില്‍ തപ്പുന്നെന്ന് പ്രതിപക്ഷം; അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുന്ന അമീബിക് മസ്തിഷ്‌ക ജ്വരം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്നും, യഥാര്‍ത്ഥ മരണസംഖ്യ മറച്ചുവെച്ച് ആരോഗ്യവകുപ്പ് മേനി നടിക്കാന്‍ ശ്രമിക്കുകയാണെന്നും പ്രതിപക്ഷം വിമര്‍ശനമുയര്‍ത്തി. പകര്‍ച്ചവ്യാധിയല്ലെങ്കില്‍ പോലും രോഗം ക്രമാതീതമായി വര്‍ധിക്കുന്നത് എന്തുകൊണ്ടാണെന്ന് ശാസ്ത്രീയമായി വിശദീകരിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചുകൊണ്ട് എന്‍. ഷംസുദ്ദീന്‍ എംഎല്‍എ കുറ്റപ്പെടുത്തി. കുളത്തില്‍ കുളിച്ചവര്‍ക്കാണു രോഗം വരുന്നതെന്നാണ് പറഞ്ഞത്. എന്നാല്‍ വീട്ടില്‍ കുളിച്ചവരും രോഗം വന്നു മരിച്ചു. പിറന്നു നാലു മാസമായ കുഞ്ഞും മരിച്ചു. നമ്പര്‍ …

പ്രധാനമന്ത്രിയുടെ എസ്.പി.ജി അംഗമായ കാസര്‍കോട് സ്വദേശി രാജസ്ഥാനില്‍ വാഹനാപകടത്തില്‍ മരിച്ചു

കാസര്‍കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക സംരക്ഷണ സേനാംഗം ഷിന്‍സ് മോന്‍ തലച്ചിറ (45) രാജസ്ഥാനിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. ചിറ്റാരിക്കാല്‍ മണ്ഡപത്തെ തലച്ചിറയില്‍ മാണിക്കുട്ടിയുടെയും ഗ്രേസിക്കുട്ടിയുടെയും മകനാണ്.ജോലിസ്ഥലത്തു നിന്നും താമസസ്ഥലത്തേക്ക് മടങ്ങുമ്പോള്‍ വാഹനമിടിക്കുകയായിരുന്നുവെന്നാണ് വിവരം.23 വര്‍ഷമായി എസ്.പി.ജിയില്‍ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ഏതാനും വര്‍ഷമായി മണക്കടവില്‍ താമസിച്ചുവരികയായിരുന്നു. മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും. സംസ്‌കാരം പിന്നീട്. ഭാര്യ ജിസ്മി(നഴ്‌സ്). മക്കള്‍: ഫിയോണ, ഫെബിന്‍ (ഇരുവരും മണക്കടവ് ശ്രീപുരം സ്‌കൂള്‍ വിദ്യാര്‍ഥികള്‍).

പ്രണയിച്ച് വിവാഹിതരായതിന് കടുത്ത ശിക്ഷ! തമിഴ്‌നാട്ടില്‍ ദളിത് യുവാവിനെ വെട്ടിക്കൊന്നു, സംഭവത്തില്‍ പ്രതിഷേധം

ചെന്നൈ: മയിലാടുതുറൈയ്ക്ക് സമീപം ദളിത് യുവാവിനെ വെട്ടിക്കൊന്നു. വൈരമുത്തു എന്ന 28 കാരനെയാണ് ആറംഗ സംഘം അരിവാളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം.ചെന്നൈയില്‍ ജോലി ചെയ്യുന്ന എംബിഎ ബിരുദധാരിയായ മാലിനി(26)യെ വൈരമുത്തു വിവാഹം ചെയ്തിരുന്നു. ഇരുവരും ദളിത് വിഭാഗത്തില്‍ പെട്ടവരാണ്. പെണ്‍കുട്ടിയുടെ മാതാവിന്റെ എതിര്‍പ്പ് വകവയക്കാതെയാണ് വിവാഹിതരായത്. ദളിത് ഇതര ജാതിയില്‍പെട്ട ആളായതിനാലാണ് വിവാഹത്തെ എതിര്‍ത്തത്. ആഡിയമംഗലം സ്വദേശിയും ഡിഎംഇയില്‍ ഡിപ്ലോമയുമുള്ള വൈരമുത്തു പ്രദേശത്തെ ഇരുചക്ര വാഹന മെക്കാനിക്കാണ്. യുവാവിനെ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധം പിടിച്ചതോടെ വീട്ടുകാര്‍ …

ആദൂരിലെ മുസ്ലീം ലീഗ് നേതാവ് കെ ബഷീര്‍ ഹാജി അന്തരിച്ചു

കാസര്‍കോട്: ആദൂരിലെ പൗര പ്രമുഖനും മുസ്ലിം ലീഗ് നേതാവും മരംവ്യാപാരിയുമായിരുന്ന കെ ബഷീര്‍ ഹാജി ആദൂര്‍ (76) അന്തരിച്ചു. രോഗബാധിതനായി ഏറെ കാലമായി വിശ്രമത്തിലായിരുന്നു. കാറഡുക്ക പഞ്ചായത്ത് മുസ്ലീംലീഗ് മുന്‍ പ്രസിഡന്റായിരുന്നു. കാസര്‍കോട് നിയോജക മണ്ഡലം പ്രവര്‍ത്തക സമിതി അംഗം, ആദൂര്‍ ജമാഅത്ത് പ്രസിഡണ്ട് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആദൂര്‍ കുക്കങ്കൈ സ്വദേശിയാണ്. കബറടക്കം ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് ആദൂര്‍ ജുമാ മസ്ജിദില്‍. പരേതരായ ഇബ്രാഹിം മുസ്ല്യാരുടെയും മറിയമ്മയുടെയും മകനാണ്. ഭാര്യ: കുഞ്ഞിബി. മക്കള്‍: ഹബീബ് …