17 ലധികം കേസുകളിൽ പ്രതി; വാഹനം വിട്ടുകിട്ടാൻ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തലവൻ പിടിയിൽ

കാസർകോട്: നിരവധി കേസുകളിൽ പ്രതിയായ വാഹന തട്ടിപ്പ് വീരൻ അറസ്റ്റിൽ. മധൂർ ഉളിയത്തടുക്ക എസ് പി നഗർ സ്വദേശി അബ്ദുൾ അഷ്ഫാഖ് (31) ആണ് പിടിയിലായത്. മഞ്ചേശ്വരം പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡും ചേർന്നാണ് ഇയാളെ പിടികൂടിയത്. വിവാഹം ഉൾപ്പെടയുള്ള നിരവധി കാരണങ്ങൾ പറഞ്ഞു ലീസിന് വാഹനം ഉടമസ്ഥരിൽ നിന്നും വാങ്ങുകയും, പിന്നീട് വാഹനം കൈമാറ്റം ചെയ്ത് മറ്റ് സംസ്ഥാങ്ങളിലേക്ക് കടത്തുകയും ചെയ്യുകയാണ് രീതി. വാഹനം വിട്ടു നൽകാൻ ഉടമസ്ഥരിൽ നിന്നും പണം തട്ടുകയും ചെയ്യും. …

തൊഴിലുറപ്പ് ജോലിക്കിടെ കളഞ്ഞ് കിട്ടിയ സ്വര്‍ണാഭരണം ഉടമസ്ഥയെ തിരികെ ഏല്‍പ്പിച്ച് ബാരയിലെ തൊഴിലാളികള്‍

കാസര്‍കോട്: തൊഴിലുറപ്പ് ജോലിക്കിടെ കളഞ്ഞ് കിട്ടിയ സ്വര്‍ണാഭരണം ഉടമസ്ഥയെ തിരികെ ഏല്‍പ്പിച്ച് ബാരയിലെ തൊഴിലാളികള്‍. ഉദുമ 15-ാം വാര്‍ഡ് ബാര മുക്കുന്നോത്തെ 15 തൊഴിലുറപ്പു തൊഴിലാളികളാണ് നാടിന് മാതൃകയായത്. ബുധനാഴ്ച വൈകീട്ടാണ് ബാരയില്‍ വച്ച് ഒരുപവന്‍ തൂക്കമുള്ള പാദസരം കളഞ്ഞുകിട്ടിയത്. തൊഴിലാളികള്‍ ജോലി കഴിഞ്ഞ് തിരിച്ചുപോകുമ്പാഴാണ് സംഭവം. ഉടന്‍ വിവരം സ്‌കൂളിലെ ഹെഡ് മിസ്ട്രസിനെ അറിയിച്ചു. അവര്‍ സ്‌കൂളിലെ വാട്ട് സാപ്പ് ഗ്രൂപ്പില്‍ സന്ദേശം അയച്ചതോടെ ഉടമയെ കണ്ടെത്താന്‍ കഴിഞ്ഞു. സ്‌കൂളിലെ പിടിഎ യോഗത്തിന് എത്തിയ ഒരു …

കുണ്ടങ്കേരടുക്കയില്‍ വീട്ടില്‍ നിന്ന് മദ്യവും പണവും പിടികൂടിയ സംഭവം; വീട്ടുടമസ്ഥനെ പൊലീസ് സാഹസീകമായി പിടികൂടി

കാസര്‍കോട്: വീട്ടില്‍ നിന്ന് മദ്യവും പണവും പിടികൂടിയ സംഭവത്തിലെ പ്രതിയായ വീട്ടുടമസ്ഥനെ പൊലീസ് സാഹസീകമായി പിടികൂടി. നിരവധി അബ്കാരി കേസുകളില്‍ പ്രതിയായ കുമ്പള, കുണ്ടങ്കേരടുക്ക ലക്ഷ്മിനിവാസിലെ പ്രഭാകരന്‍ എന്ന അണ്ണി പ്രഭാകര(52)നെയാണ് കുമ്പള പൊലീസ് അറസ്റ്റുചെയ്തത്. മദ്യശേഖരം ഉണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് കുമ്പള പൊലീസ് ഇന്‍സ്പെക്ടര്‍ പി കെ ജിജീഷിന്റെ നിര്‍ദ്ദേശപ്രകാരം എസ് ഐ കെ ശ്രീജേഷും സംഘവും വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെ പ്രഭാകരന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. ചുമരില്‍ രഹസ്യമായി ഉണ്ടാക്കിയ അറയില്‍ സൂക്ഷിച്ചിരുന്ന മദ്യവും …

ബാബ വാംഗയുടെ ‘പ്രവചനം’; 2026 ല്‍ ലോകത്ത് ഇതു സംഭവിക്കാം

നോസ്ട്രഡാമസിനു ശേഷം ലോകം കണ്ട ഏറ്റവും ശക്തയായ പ്രവാചക എന്നാണു ബള്‍ഗേറിയ സ്വദേശിയായ ബാബ വാംഗ. ഇരുകണ്ണുകള്‍ക്കും കാഴ്ചയില്ലാതിരുന്ന ഇവര്‍ പ്രവചിച്ച കാര്യങ്ങളില്‍ പലതും സംഭവിച്ചിരുന്നു. 2021 സംഭവിക്കാനിരിക്കുന്ന കാര്യങ്ങളും നേരത്തെ പ്രവചിരിക്കുന്നു. റഷ്യ ലോകം ഭരിക്കുമെന്നും യൂറോപ്പ് തരിശുഭൂമിയാകുമെന്നും വാന്‍ഗ പ്രവചിച്ചിരുന്നു. 2021 ല്‍ കാന്‍സറിനുള്ള മരുന്ന് കണ്ടുപിടിക്കുമെന്നതാണ് പ്രവചനങ്ങളിലൊന്നായിരുന്നു. 1996 ല്‍ മരണപ്പെട്ട അവര്‍2026 ല്‍ നടക്കാന്‍ പോകുന്ന കുറച്ചു കാര്യങ്ങളെ കുറിച്ചും പ്രവചനം നടത്തിയിരുന്നതായാണ് വിവരം. ഭൂകമ്പങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും അഗ്നിപര്‍വത സ്‌ഫോടനങ്ങളും …

കാസര്‍കോട് നഗരത്തിലെ ഗതാഗതകുരുക്ക്; ട്രാഫിക് പരിഷ്‌കരണം ഏര്‍പ്പെടുത്തി; പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് ബസുകള്‍ പ്രവേശിക്കേണ്ടത് ഇതുവഴി

കാസര്‍കോട്: നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ അധികൃതര്‍ നടപടി ആരംഭിച്ചു. ട്രാഫിക് പരിഷ്‌കരണത്തിന്റെ ഭാഗമായി പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് ബസുകള്‍ കയറുന്നതിനും ഇറങ്ങുന്നതിനും പൊലീസ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിത്തുടങ്ങി. ഇനി മുതല്‍ എല്ലാ ഭാഗത്തുനിന്നും വരുന്ന ബസുകളും പഴയ ഇന്ത്യന്‍ കോഫീ ഹൗസ് വഴി ബസ് സ്റ്റാന്‍ഡിനകത്ത് പ്രവേശിക്കണം. ആളുകളെ കയറ്റിയതിനു ശേഷം പ്രധാന കവാടം വഴി പുറത്തിറങ്ങണം. വ്യാഴാഴ്ച മുതലാണ് പരിഷ്‌കാരം ആരംഭിച്ചത്. ബസ് കയറുന്ന സ്ഥലത്തും പുറത്തിറങ്ങുന്ന പ്രധാന കവാടത്തിലും കുറച്ചുദിവസം നിര്‍ദേശം നല്‍കാന്‍ …

കോണ്‍ഗ്രസ് നേതാവും റിട്ട.പ്രധാനാദ്ധ്യാപകനുമായ എരവിലെ വി.വി അപ്പു അന്തരിച്ചു

കാസര്‍കോട്: പ്രമുഖ കോണ്‍ഗ്രസ് നേതാവും അധ്യാപക സംഘടനയുടെ നേതാവും സഹകാരിയുമായ പിലിക്കോട് എരവിലെ വി.വി അപ്പു(85) അന്തരിച്ചു. റിട്ട.പ്രധാനാദ്ധ്യാപകനായിരുന്നു. പിലിക്കോട് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ സ്ഥാപകരില്‍ ഒരാളായിരുന്നു. ഭാര്യ: പരേതയായ കെ. യശോദ(റിട്ട.ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റ്). മക്കള്‍: വിമല്‍ രാജ്(ലെഫ്.കേണല്‍, ഇന്ത്യന്‍ ആര്‍മി), ചിത്രരാജ്(ഇന്ത്യന്‍ റെയില്‍വേ, പാലക്കാട് ), ധനരാജ്(എസ്.എന്‍.ജി സി.ഇ.ടി, പയ്യന്നൂര്‍). മരുമക്കള്‍: നിഷ വിമല്‍, സീന ചിത്രരാജ്, മനോജ്ഞ ധനരാജ്. സഹോദരി: വി.വി മാധവി എരവില്‍. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി.

‘അച്ഛന്‍ കൂടെയില്ലാത്ത ആദ്യ പിറന്നാള്‍’: 41ാം ജന്മദിനത്തില്‍ വികാരനിര്‍ഭരമായ കുറിപ്പുമായി കാവ്യാ മാധവന്‍

ഇന്ന് മലയാള നടി കാവ്യാമാധവന്റെ 41-ാം പിറന്നാള്‍ ദിനമാണ്. ജന്മദിനത്തില്‍ അച്ഛനെക്കുറിച്ച് ഹൃദ്യമായ കുറിപ്പ് നടി പങ്കുവച്ചു. ‘ഓരോ പിറന്നാളും, ഓരോ ഓര്‍മ്മദിനവുംഅച്ഛന്റെ സാന്നിധ്യം കൊണ്ടാണ് അവിസ്മരണീയമായത്. ഇന്ന്, അച്ഛന്‍ കൂടെയില്ലാത്ത ആദ്യ പിറന്നാള്‍.മനസ്സില്‍ മായാത്ത ഓര്‍മ്മകളും വാത്സല്യവും സമ്മാനിച്ച അച്ഛന്റെ സ്മരണകളാണ് ഈ ജന്മദിനത്തില്‍ എനിക്ക് സാന്ത്വനമാകുന്നത്’- നടി കുറിച്ചു. അച്ഛനൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രങ്ങളും കാവ്യ പങ്കുവച്ചു.പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് കാവ്യാ മാധവന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ജൂണിലാണ് കാവ്യ മാധവന്റെ …

വിലകൂടിയ ഇനത്തില്‍പെട്ട വളര്‍ത്തു നായയെ കൊന്ന് കുഴിച്ചുമൂടി; വീട്ടമ്മയുടെ പരാതിയില്‍ അയല്‍വാസികള്‍ക്കെതിരെ കേസ്

മംഗളൂരു: രണ്ട് ദിവസം മുമ്പ് വീട്ടില്‍ നിന്നും കാണാതായ വളര്‍ത്തു നായയെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ അയല്‍വാസികളായ മൂന്നു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബണ്ട് വാള്‍ കല്ലിഗെ നെട്ടാര്‍ക്കെരെയില്‍ ആണ് ദാരുണ സംഭവം നടന്നത്. പ്രദേശവാസിയായ ഡോള്‍ഫി ഡിസൂസയുടെ നായയെ ഈമാസം 17 മുതല്‍ കാണാതായിരുന്നു. വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ വ്യാഴാഴ്ച അയല്‍വാസികള്‍ നായയെ വടികൊണ്ട് അടിച്ചുകൊന്ന് സമീപത്ത് കുഴിച്ചിട്ടതായി കണ്ടെത്തി. വില കൂടിയ ഇനത്തില്‍പെട്ട നായയെ ആണ് കൊന്നത്. വീട്ടമ്മയുടെ പരാതിയില്‍ അയല്‍ക്കാരായ …

ഇന്‍ഡക്ഷന്‍ കുക്കറില്‍ നിന്ന് ഷോക്കേറ്റ് മരപ്പണിക്കാരന്‍ മരിച്ചു

കണ്ണൂര്‍: ഇന്‍ഡക്ഷന്‍ കുക്കറില്‍ നിന്ന് ഷോക്കേറ്റ് മരപ്പണിക്കാരന്‍ മരിച്ചു. മുണ്ടേരി ഉന്നതി റോഡിലെ പാറക്കണ്ടി ഹൗസില്‍ ഗോപാലന്റെ മകന്‍ കൊളപ്രത്ത് മനോജ് (51) ആണ് മരിച്ചത്.വ്യാഴാഴ്ച രാത്രി 7.45 ഓടെയാണ് സംഭവം. വീടിന്റെ അടുക്കളയില്‍ വെച്ച് ഇന്‍ഡക്ഷന്‍ കുക്കറില്‍ നിന്ന് ഷോക്കേറ്റ് കിടക്കുന്നത് കണ്ട മനോജിനെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

നിയമസഭയ്ക്കുള്ളില്‍ സംസാരിച്ചുകൊണ്ടിരിക്കെ മന്ത്രി വി ശിവന്‍ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: നിയമസഭയ്ക്കുള്ളില്‍ സംസാരിച്ചുകൊണ്ടിരിക്കെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം. രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനമുണ്ടാവുകയായിരുന്നു. ചോദ്യോത്തര വേളയില്‍ സംസാരിക്കുമ്പോഴായിരുന്നു അസ്വാസ്ഥ്യമുണ്ടായത്. ഓണ്‍ലൈന്‍ ഡെലിവറി ജോലിക്കാരുടെ പ്രശ്നങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. പരിശോധനയ്ക്കായി മന്ത്രിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.തുടര്‍ന്ന് സ്പീക്കറുടെ നിര്‍ദേശ പ്രകാരം ശിവന്‍കുട്ടി മറുപടി പറയേണ്ടിയിരുന്ന ചോദ്യങ്ങള്‍ക്ക് മന്ത്രി എം ബി രാജേഷ് മറുപടി പറഞ്ഞു.

പൊലീസ് പിടികൂടിയ വാഹനങ്ങൾ ലേലം ചെയ്യാൻ തീരുമാനമായി: ലേലം ചെയ്യാൻ തുരുമ്പ് പിടിച്ച ഇരുമ്പു കഷണങ്ങളും പ്ലാസ്റ്റിക് ഷീറ്റ്റുകളും ബാക്കി

കാസർകോട്: വിവിധ നിയമലംഘനങ്ങളിൽ പൊലീസ് പിടികൂടിയ വാഹനങ്ങളുടെ ശവപ്പറമ്പായി മാറിയ പൊലീസ് സ്റ്റേഷൻ പരിസരങ്ങളിൽ നിന്ന് തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കുന്ന വാഹനങ്ങൾ ലേലം ചെയ്യാൻ തീരുമാനം. മഞ്ചേശ്വരം,കുമ്പള, ബദിയടുക്ക, കാസർകോട്, മേൽപറമ്പ്, ബേഡകം, നീലേശ്വരം, രാജപുരം, ഹോസ്ദുർഗ്, ചിറ്റാരിക്കൽ, ചന്തേര എന്നീ പൊലീസ് സ്റ്റേഷനുകളിലും, കാഞ്ഞങ്ങാട് നിർമ്മിതി കേന്ദ്രത്തിലും സൂക്ഷിച്ചിട്ടുള്ള വാഹനങ്ങളാണ് ലേലം ചെയ്യുന്നത്. വിവിധ കേസുകളിൽ പെട്ടു പിടിയിലായ പിക്കപ്പ്, ഓട്ടോറിക്ഷ ലോറി,കാർ, ബൈക്കുകൾ വിവിധ ഗുഡ്‌സ് വാഹനങ്ങൾ എന്നിവയാണ് ലേലം ചെയ്യുന്നത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ രണ്ടു …

വാഹന പാർക്കിങ്ങിൽ വീർപ്പുമുട്ടി കാസർകോട് റെയിൽവേ സ്റ്റേഷൻ പരിസരം: റെയിൽവേ സ്റ്റേഷനിൽ പാർക്കിങ്ങ് സൗകര്യ കുറവും കാരണം

കാസർകോട് : കാസർകോട് റെയിൽവേ സ്റ്റേഷൻ പരിസരം വാഹനത്തിരക്കുകൊണ്ട് വീർപ്പുമുട്ടുന്നു. റെയിൽവേസ്റ്റേഷനുള്ളിൽ മാത്രമല്ല റെയിൽവേ സ്റ്റേഷൻ റോഡിലും വാഹനങ്ങളുടെ തിരക്കു വാഹനയാത്രക്കാർക്കും കൽനട യാത്രക്കാർക്കും കടുത്തവിഷമമുണ്ടാക്കുന്നു. ഗതാഗത സൗകര്യം വർധിപ്പിക്കുന്നതിനു വെല്ലുവിളി ഉയർത്തിക്കൊണ്ട് നിമിഷംതോറും നിരത്തിലിറങ്ങിക്കൊണ്ടിരിക്കുന്ന വാഹനങ്ങളാണ് തിരക്കിന് പ്രധാനകരണം. അധികൃതർ ഒരുക്കുന്ന പാർക്കിംഗ് സംവിധാനങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള വാഹനപ്പെരുപ്പവും വാഹനങ്ങൾ നിറുത്തിയിടുന്നതിൽ ഉടമകൾ പ്രകടിപ്പിക്കുന്നു കടുത്ത അവഗണനകളും കാരണങ്ങളാണ്. പൊലീസ് ഇടപെടലുകളും നിർദ്ദേശങ്ങളും പാടെ അവഗണിക്കപ്പെടുന്നതുംതദ്ദേശ സ്ഥാപനങ്ങളുടെ ഇതിലൊന്നും തങ്ങൾക്കു കാര്യമില്ലെന്ന അവഗണനാ മനോഭാവവും ഇതിനുള്ള …

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

ചെന്നൈ: തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു. 46 വയസ്സായിരുന്നു. ഷൂട്ടിങ് സെറ്റില്‍ കുഴഞ്ഞ് വീണ് ഒരാഴ്ചയായി ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 8.30 ഓടെ അന്ത്യം സംഭവിക്കുകയായിരുന്നു. ഭാര്യ പ്രിയങ്കയോടൊപ്പം ഒരു ടെലിവിഷൻ ഷോയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കവേയാണ് താരം കുഴഞ്ഞുവീണത്. ഷോയുടെ അണിയറ പ്രവര്‍ത്തകര്‍ ഉടൻ തന്നെ അദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തമിഴ് സിനിമ മേഖലയിൽ നിന്നും നിരവധി താരങ്ങൾ അനുശോചനം …

മട്ടന്നൂരിൽ കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു, ഒരാൾ ആശുപത്രിയിൽ

കണ്ണൂർ: മട്ടന്നൂർ കോളാരിയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. കീഴ്പ്പള്ളി സ്വദേശി മനീഷ് ആണ് മരിച്ചത്. പരിക്കേറ്റ മറ്റൊരു തൊഴിലാളി ചെറുപുഴ സ്വദേശി തങ്കച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്.പ്രദേശത്തെ റോഡിന് അരികിലായി കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അരികിലുള്ള കുന്ന് ഇടിഞ്ഞ് ഇരുവരുടെയും ദേഹത്ത് പതിക്കുകയായിരുന്നു. മണ്ണിനടിയിൽ കുടുങ്ങിയ ഇരുവരെയും ഉടൻ തന്നെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി പുറത്തെത്തിച്ചു.ഗുരുതരമായി പരിക്കേറ്റ മനീഷിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. …

സൈബര്‍ ആക്രമണം; നിയമനടപടി സ്വീകരിക്കുമെന്ന് സിപിഎം നേതാവ് കെജെ ഷൈന്‍

കൊച്ചി: സമൂഹമാധ്യമങ്ങളിലടക്കം തനിക്കെതിരായി നടക്കുന്ന അധിക്ഷേപ പ്രചരണങ്ങളില്‍പ്രതികരിച്ച് സിപിഎം നേതാവ് കെ ജെ ഷൈന്‍. അധിക്ഷേപ പ്രചരണങ്ങളില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കെജെ ഷൈന്‍ ഫേസ് ബുക്കിലൂടെ അറിയിച്ചു. സ്വന്തം നഗ്‌നത മറച്ചു പിടിക്കാന്‍ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം അവസാനിപ്പിക്കാന്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തയ്യാറാവണം. സ്ത്രീവിരുദ്ധതയുടെ ജീര്‍ണ്ണിച്ച രാഷ്ട്രീയത്തെ കേരള സമൂഹം പരാജയപ്പെടുത്തുക തന്നെ ചെയ്യുമെന്ന് അവര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. തന്നെക്കുറിച്ചും ജീവിത പങ്കാളിയെക്കുറിച്ചും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വ്യാജ-കുപ്രചരണങ്ങള്‍ നടക്കുകയാണ്. …

മകന്‍ മയക്കുമരുന്നിനും സോഷ്യല്‍ മീഡിയയ്ക്കും അടിമ; മാതാവ് വീട്ടിലെ വൈഫൈ കട്ടാക്കി, മാതാവിനെ മരത്തടികൊണ്ട് അടിച്ചു കൊലപ്പെടുത്തി യുവാവ്

ജയ്പൂര്‍: വൈഫൈയുടെ പേരിലുള്ള തര്‍ക്കത്തിനൊടുവില്‍ മകന്‍ മാതാവിനെ മരത്തടികൊണ്ട് അടിച്ചു കൊന്നു. കര്‍ധാനി സ്വദേശി സന്തോഷ് (51) ആണ് കൊല്ലപ്പെട്ടത്. മകന്‍ നവീന്‍ സിംഗ് (31) ആണ് അറസ്റ്റിലായത്. വൈഫൈ ബന്ധം വിച്ഛേദിക്കപ്പെട്ടതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് ക്രൂര കൊലപാതകത്തിലേക്ക് നയിച്ചത്. മയക്കുമരുന്നിനും മൊബൈലിനും അടിമയായ കുറച്ചുകാലമായി ജോലിക്ക് പോകാതെ വീട്ടില്‍ തന്നെ കഴിഞ്ഞുകൂടിയിരുന്നു. പിതാവ് ലക്ഷ്മണ്‍ സിംഗ്, നിലവില്‍ ഡല്‍ഹി പൊലീസില്‍ കോണ്‍സ്റ്റബിളും ആര്‍മിയില്‍ നിന്ന് വിരമിച്ച ആളുമായിരുന്നു. ബിഎ ബിരുദധാരിയായ സിംഗ്, വര്‍ഷങ്ങളായി മദ്യത്തിന് അടിമയായിരുന്നുവെന്നും മാതാവുമായി …

മൊബൈലിലേക്ക് അശ്ലീല സന്ദേശവും വീഡിയോയും അയച്ചു; സ്വകാര്യ ബസ് ഡ്രൈവറെ പിന്തുടര്‍ന്ന് കണ്ടെത്തി യുവതി കൈകാര്യം ചെയ്തു

മുംബൈ: ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് അതിലേക്ക് അശ്ലീല ദൃശ്യങ്ങളും വീഡിയോയും അയച്ച ആളെ പിന്തുടര്‍ന്ന് കണ്ടെത്തി പരസ്യമായി മുഖത്തടിച്ച് യുവതി. സംഭവത്തിന്റെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയിലെ ഒരു യുവതിയാണ് തന്റെ മൊബൈലിലേക്ക് സന്ദേശമയച്ചതിന്റെ പേരില്‍ സ്വകാര്യ ബസ് ഡ്രൈവറെ പരസ്യമായി മര്‍ദ്ദിച്ചത്. ടിക്കറ്റ് ബുക്കിംഗ് റെക്കോര്‍ഡില്‍ നിന്ന് എടുത്ത കോണ്‍ടാക്റ്റ് വിവരങ്ങള്‍ ശേഖരിച്ചാണ് സന്ദേശം അയച്ച ആളെ തിരഞ്ഞ് കണ്ടെത്തിയത്. കങ്കാവ്‌ലിയില്‍ നിന്നുള്ള ഒരു സ്വകാര്യ ട്രാവല്‍ കമ്പനിയുടെ ഓഫീസ് …

വിവാഹിതയാകാന്‍ അമേരിക്കയില്‍ നിന്നു 71 കാരി പഞ്ചാബിലെത്തി; യുകെ സ്വദേശിയായ 75 കാരന്‍ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു

ലുധിയാന: വിവാഹം കഴിക്കാനായി യുഎസില്‍ നിന്ന് പഞ്ചാബിലെത്തിയ 71 കാരിയായ ഇന്ത്യന്‍ വംശജയെ യുകെയില്‍ നിന്നുള്ള 75 കാരന്‍ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. പ്രതി പഞ്ചാബിലെ മല്‍ഹ പാട്ടി സ്വദേശി സുഖ്ജീത് സിങ് സോനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബ്രിട്ടണില്‍ ജീവിക്കുന്ന പഞ്ചാബ് സ്വദേശി രണ്‍ജിത് സിങ് ഗ്രേവാളിനെ വിവാഹം കഴിക്കാനായാണ് യുഎസില്‍ സ്ഥിരതാമസമാക്കിയ രൂപീന്ദര്‍ കൗര്‍ പാന്തെര്‍ സിയാറ്റിലില്‍ നിന്നും ഇന്ത്യയിലെത്തിയത്. എന്നാല്‍ പിന്നീട് രൂപീന്ദര്‍ കൗറിനെ കാണാതാവുകയായിരുന്നു. ജൂലായിലായിരുന്നു കൊലപാതകം. ബുധനാഴ്ചയാണ് കൊലപാതകത്തെ കുറിച്ചുള്ള …