എഴുത്തുകാരൻ എച്ച് കെ ദാമോദരൻ കാഞ്ഞങ്ങാട് വിട വാങ്ങി

കാസർകോട്: എഴുത്തുകാരനും ഗ്രന്ഥശാല പ്രവർത്തകനുംസാമൂഹിക പ്രവർത്തകനു മായ കാഞ്ഞങ്ങാട് കുശാൽനഗറിലെ എച്ച് കെ ദാമോദരൻ (72)അന്തരിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടീവ് അംഗമായിരുന്നു. ജില്ലാ സഹകരണ ബാങ്കിൽ ബിൽ കലക്ടർ ആയി ജോലി ചെയ്തിട്ടുണ്ട്. നാലു നോവലുകൾ രചിച്ചിട്ടുണ്ട്. ഉടഞ്ചൽ പിറന്ന നാടെവിടെ,നഗരസഭയുടെ മക്കൾ,പാളങ്ങൾ, ഇല വെട്ടിയും രാജകുമാരിയും(രണ്ടാം പതിപ്പ്), കാഞ്ഞന്റെ നാട് പഠനംതുടങ്ങിയവ പ്രധാന കൃതികൾ. അടിയന്തിരാവസ്ഥക്കാലത്ത് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. തിക്കോടിയിലെ കെ കേളന്റെയും ചുരിതയുടെയും മകനാണ്. മീനാക്ഷിയാണ് ഭാര്യ. മക്കൾ: എച്ച് കെ …

തത്തയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ തെങ്ങ് ദേഹത്ത് വീണ് ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം

കൊച്ചി: ആലുവയിൽ തത്തയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ തെങ്ങ് വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം. തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് കോൺവെൻറ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി ആലങ്ങാട് വയലക്കാട് വീട്ടിൽ സുധീറിന്റെയും സബിയയുടെയും മകൻ മുഹമ്മദ് സിനാനാണ് (12) മരിച്ചത്.ഉണങ്ങി നിന്നിരുന്ന തെങ്ങിനുള്ളിലെ പൊത്തിൽ നിന്നും തത്തയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തെങ്ങ് മുറിക്കുന്നതിനിടെ സിനാന്റെ ദേഹത്തേക്ക് മറിയുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് …

ബേഡകം തോർക്കുളത്തിൽ നീന്തുന്നതിനിടെ മെഡിക്കൽ ഷോപ്പ് ഉടമ മുങ്ങിമരിച്ചു

കാസർകോട്: ബേഡകത്ത് കുളത്തിൽ നീന്തുന്നതിനിടെ മെഡിക്കൽ ഷോപ്പ് ഉടമ മുങ്ങിമരിച്ചു. കുറ്റിക്കോൽ പള്ളത്തിങ്കാൽ സ്വദേശി പാലക്കുടി ജെയിംസ് (60)ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെ ബേഡഡുക്കതോർക്കുളത്ത് ആണ് സംഭവം.കുടുംബാംഗങ്ങൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു. കുളത്തിൽ ചാടിയ ജെയിംസ് പെട്ടെന്ന് മുങ്ങിത്താഴുക യായിരുന്നു. പൊങ്ങി വരാത്തതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിൽ ആളെ കരക്കെത്തിച്ചു ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നുമൃതദേഹം ബേഡഡുക്ക താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ബേഡഡുക്ക താലൂക്ക് ആശുപത്രിക്ക് സമീപം ദീർഘകാലമായി മെഡിക്കൽ ഷോപ്പ് നടത്തിവരികയായിരുന്നു. ജോസിന്റെയും പെണ്ണമ്മയുടെയും …

തമിഴ് സിനിമാ നടനും ടിവികെ നേതാവുമായ വിജയ് യുടെ റാലി; കരൂര്‍ ദുരന്തത്തില്‍ ഒരാള്‍കൂടി മരിച്ചു, മരണം 40 ആയി

ചെന്നൈ: തമിഴ് സിനിമാ നടനും ടിവികെ(തമിഴക വെട്രി കഴകം)നേതാവുമായ വിജയ് യുടെ പര്യടനത്തോടനുബന്ധിച്ച് ശനിയാഴ്ച കരൂരില്‍ തിക്കിലും തിരക്കിലും പെട്ടു ചികില്‍സയിലായിരുന്ന ഒരാള്‍കൂടി മരിച്ചു. കരൂരിലെ കവിന്‍ ആണ് മരിച്ചത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 40 ആയി. കവിന്‍ അപകടത്തെത്തുടര്‍ന്ന് ശനിയാഴ്ച ആശുപത്രിയില്‍ എത്തി പ്രാഥമിക ചികില്‍സതേടിയിരുന്നു. പരിക്കേറ്റ 111 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലുണ്ട്. ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. പൊലീസ് അന്വേഷണം തുടരുന്നു.അതേസമയം വിജയ് യുടെ സംസ്ഥാനപര്യടനം റദ്ദാക്കണമെന്ന് പരിക്കേറ്റ കണ്ണന്‍ …

സേവാപാക്ഷികം; മഹിളാമോര്‍ച്ച ചിത്രരചനാ മല്‍സരം സംഘടിപ്പിച്ചു

കാസര്‍കോട്: സേവാപാക്ഷികത്തോടനുബന്ധിച്ച് മഹിളാമോര്‍ച്ച ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് കൂഡ്ലു ശ്രീ ഗോപാലകൃഷ്ണ ഹൈസ്‌കൂളില്‍ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. വികസിത ഭാരതം, ഡിജിറ്റല്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് എന്നീ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി പത്ത് വയസിന് മുകളിലുള്ളവര്‍ക്കായാണ് മത്സരം സംഘടിപ്പിച്ചത്. ബിജെപി ജില്ലാ പ്രസിഡന്റ് അശ്വിനി എം.എല്‍ ഉദ്ഘാടനം ചെയ്തു. മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് രമണി കെ.എസ്. അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം സവിത ടീച്ചര്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്‍. സുനില്‍, ജില്ലാ വൈസ് പ്രസിഡന്റ് …

സ്‌കൂട്ടറില്‍ പോവുകയായിരുന്ന യുവതിയെ ഇടിച്ചുവീഴ്ത്തി; ശേഷം പീഡിപ്പിക്കാന്‍ ശ്രമം, പോക്‌സോ കേസിലെ പ്രതികൂടിയായ യുവാവിനെ മണിക്കൂറുകള്‍ക്കകം പിടികൂടി പൊലീസ്

പാലക്കാട്: സ്‌കൂട്ടറില്‍ പോവുകയായിരുന്ന യുവതിയെ ഇടിച്ചുവീഴ്ത്തി പീഡിപ്പിക്കാന്‍ ശ്രമം. രക്ഷപ്പെട്ട യുവാവിനെ മണിക്കൂറുകള്‍ക്കകം പിടികൂടി പൊലീസ്. പട്ടിക്കാട് പൂവന്‍ചിറ സ്വദേശി വിഷ്ണുവിനെ വടക്കഞ്ചേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച അര്‍ധരാത്രി സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി ഷിഫ്റ്റ് കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വടക്കഞ്ചേരിക്ക് സമീപം വച്ച് ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ വിഷ്ണു സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തുകയും പരിക്കേറ്റ് നിലത്തുവീണ യുവതിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. യുവതി ബഹളംവെച്ചതോടെ വിഷ്ണു ബൈക്കെടുത്ത് രക്ഷപ്പെട്ടു. വിവരമറിഞ്ഞ് എത്തിയ വടക്കഞ്ചേരി പൊലീസ് സിസിടിവി …

പുതിയ ഐഫോണ്‍ 17 വാങ്ങാന്‍ കാശില്ല, ഒന്നോ രണ്ടോ രൂപ തന്ന് സഹായിക്കണമെന്ന് ഫോളോവേഴ്‌സിനോട് ഇന്‍ഫ്‌ളുവന്‍സര്‍

ഈമാസം ആദ്യം പുറത്തിറങ്ങിയ ഐഫോണ്‍ 17 വാങ്ങാന്‍ നല്ലതിരക്കാണ്. ഐഫോണ്‍ പ്രേമികള്‍ എങ്ങനെയെങ്കിലും ഇത് സ്വന്തമാക്കണം എന്നുള്ള ആഗ്രഹത്തിലാണ്. ഫോണ്‍വാങ്ങാന്‍ നിര നിന്നവരെ നിയന്ത്രിക്കാന്‍ ലാത്തി ചാര്‍ജ് പ്രയോഗിച്ചതും ഇന്ത്യയിലാണ്. ഏകദേശം 1.49 ലക്ഷം രൂപ ഈ ഫോണിന് വിലയുണ്ട്. എന്നാല്‍, ഒരു യുവതി ഐഫോണ്‍ വാങ്ങാനായി പണം കണ്ടെത്താന്‍ സ്വീകരിച്ച മാര്‍ഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ നിന്നുള്ള ഒരു കണ്ടന്റ് ക്രിയേറ്ററാണ് കക്ഷി. ‘ബ്യൂട്ടി ക്വീന്‍’ എന്ന മഹി സിംഗ് തന്റെ …

ശബരിമലയില്‍ നിന്നും കാണാതായ ദ്വാരപാലക പീഠം സ്പോണ്‍സറുടെ ബന്ധു വീട്ടില്‍; ദേവസ്വം വിജിലന്‍സ് കസ്റ്റഡിയിലെടുത്തു

പത്തനംതിട്ട: ശബരിമലയില്‍ നിന്നും കാണാതായ ദ്വാരപാലക ശില്‍പത്തിന്റെ ഭാഗമായ പീഠം കണ്ടെത്തി. പരാതി നല്‍കിയ സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വെഞ്ഞാറമൂട്ടിലെ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് പീഠം കണ്ടെത്തിയത്. ദേവസ്വം വിജിലന്‍സാണ് പീഠം കണ്ടെടുത്തത്.ശബരിമലയില്‍ രണ്ടാമതൊരു ദ്വാരപാലക പീഠം കൂടി നിര്‍മ്മിച്ചു നല്‍കിയിരുന്നുവെന്നും അതു കാണാനില്ലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതാണ് സ്പോണ്‍സറുടെ കൈവശം സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയത്. സ്പോണ്‍സറുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സ്ട്രോങ് റൂമിലടക്കം പരിശോധന നടത്തിയിരുന്നു.പീഠം കാണാതായി എന്ന വാര്‍ത്ത പുറത്തുവന്ന സമയത്ത്, …

ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; നാളെ സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രമഴയ്ക്ക് തല്‍ക്കാല ശമനം വരുന്നു. നാളെ സംസ്ഥാനത്തെവിടെയും മഴ മുന്നറിയിപ്പില്ല. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. അടുത്ത 3 മണിക്കൂറില്‍(വൈകീട്ട് അഞ്ചുവരെ) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ, ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ …

മംഗളൂരുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ പൊലീസ് റെയ്ഡ്; 12 കിലോ കഞ്ചാവ് പിടികൂടി, മലയാളികളായ 11 ബിബിഎ വിദ്യാര്‍ഥികള്‍ പിടിയില്‍

മംഗളൂരു: വിദ്യാര്‍ഥികള്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ വന്‍ കഞ്ചാവ് വേട്ട. 12 കിലോ കഞ്ചാവ് മംഗളൂരു സൗത്ത് പൊലീസ് പിടികൂടി. മലയാളികളായ 11 ബിബിഎ രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍ പിടിയിലായി. അത്താവാറിലെ കപ്രിഗുഡ്ഡെ പള്ളിക്ക് സമീപമുള്ള കിംഗ് കോര്‍ട്ട് അപ്പാര്‍ട്ട്‌മെന്റിലെ ജി 1 നമ്പര്‍ ഫ്‌ലാറ്റിലാണ് കഞ്ചാവ് കണ്ടെത്തിയത്. ആദ്യത്ത് ശ്രീകാന്ത്, മുഹമ്മദ് അഫ്രിന്‍, മുഹമ്മദ് സ്മാനിദ്, നിബിന്‍ ടി കുര്യന്‍, മുഹമ്മദ് കെ.കെ, മുഹമ്മദ് ഹനാന്‍, മുഹമ്മദ് ഷാമില്‍, അരുണ്‍ തോമസ്, മുഹമ്മദ് നിഹാല്‍ സി, മുഹമ്മദ് ജസീല്‍ …

ഉപ്പളയില്‍ ദേശീയപാതയുടെ കോണ്‍ക്രീറ്റ് ബീമിന്റെ ഒരുഭാഗം അടര്‍ന്നു വീണു; വാഹനയാത്രക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാസര്‍കോട്: ദേശീയപാതയിലെ ഉപ്പള ബസ് സ്റ്റാന്‍ഡിന് സമീപം മേല്‍പാതയുടെ അടിഭാഗത്തെ കോണ്‍ക്രീറ്റു ബീമിന്റെ ഭാഗം ഇളകി വീണു. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ശനിയാഴ്ച രാത്രിയിലാണ് സംഭവം. നാലുമാസം മുമ്പാണ് ഇവിടെ അടിപ്പാതയുടെ നിര്‍മാണം പൂര്‍ത്തിയായത്. നിരവധി വാഹനങ്ങള്‍ മേല്‍പ്പാതയിലൂടെയും അടിപ്പാതയിലൂടെയും കടന്നു പോകുന്നുണ്ട്. കോണ്‍ക്രീറ്റ് അടര്‍ന്നു വീണതോടെ പരിസരത്തെ വ്യാപാരികളും നാട്ടുകാരും ആശങ്കയിലാണ്. 4 മാസം മുന്‍പാണ് ദേശീയപാതയിലെ മേല്‍പാത തുറന്നു കൊടുത്തത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റിവ് സൊസൈറ്റിയാണ് ദേശീയപാതയുടെ ഒന്നാം റീച്ചിന്റെ കരാറുകാര്‍.

‘ഭര്‍ത്താവ് ഉപേക്ഷിച്ച വീട്ടമ്മയ്ക്കും, കൈ കാലില്ലാത്ത കുട്ടി വരച്ച ചിത്രത്തിനും ഫേസ് ബുക്കില്‍ ലൈക്കിട്ട് നിറയ്ക്കുന്ന പ്രിയപ്പെട്ടവരേ, നിങ്ങള്‍ അറിയാനാണ് ‘; ജാഗ്രത വേണമെന്ന് പൊലീസ്

തിരുവനന്തപുരം: എഐ ഉപയോഗിച്ച് നിര്‍മിക്കുന്ന ചിത്രങ്ങളിലും വിഡിയോകളിലും ജാഗ്രത വേണമെന്ന് കേരള പൊലീസ്. ഭര്‍ത്താവ് ഉപേക്ഷിച്ച വീട്ടമ്മയ്ക്കും, കൈ കാലില്ലാത്ത കുട്ടി വരച്ച ചിത്രത്തിനും ലൈക്കും കമന്റും കൊണ്ട് നിറയ്ക്കുന്ന പ്രിയപ്പെട്ടവര്‍ അറിയാനാണ്. നിര്‍മിത ബുദ്ധി (എഐ) ഉപയോഗിച്ച് സൃഷ്ടിക്കപ്പെടുന്ന ചിത്രങ്ങളും വീഡിയോകളുമാണ് ഇക്കാലത്ത് സോഷ്യല്‍ മീഡിയകളിലൂടെ നിങ്ങള്‍ക്ക് മുന്നിലെത്തുന്നതില്‍ ഭൂരിഭാഗവും. നിര്‍മിത ബുദ്ധി ഉപയോഗിച്ച് കൊണ്ടുള്ള തട്ടിപ്പുകളും വ്യാപകമാകുകയാണ്. അതിനാല്‍ തന്നെ കരുതിയിരിക്കണമെന്നാണ് പൊലീസ് പറയുന്നത്. നിങ്ങളുടെ പ്രതികരണം വിശ്വാസ്യതയും ആധികാരികതയും ഉറപ്പ് വരുത്തിയതിന് ശേഷം …

മൂത്രമൊഴിക്കാന്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി; മോഷണ കേസ് പ്രതികള്‍ വിലങ്ങുമായി രക്ഷപ്പെട്ടു

തിരുവനന്തപുരം: കേസന്ന്വേഷണവുമായി ബന്ധപ്പെട്ട് വാഹനത്തില്‍ കൊണ്ടുപോകവേ മോഷണ കേസ് പ്രതികള്‍ വിലങ്ങുമായി രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ കൊല്ലം കടയ്ക്കലിലാണ് സംഭവം. പാലോട് പൊലീസ് പിടികൂടിയ സെയ്തലവി, അയൂബ് ഖാന്‍ എന്നീ പ്രതികളാണ് രക്ഷപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് വിലങ്ങണിയിച്ച് കൊണ്ടുപോകവെ കടയ്ക്കലില്‍ ചുണ്ട ചെറുകുളത്തിന് സമീപം എത്തിയപ്പോള്‍ മൂത്രമൊഴിക്കാനെന്നും പറഞ്ഞു ഇവരുവരും വാഹനത്തില്‍നിന്നും പുറത്തിറങ്ങുകയായിരുന്നു. തുടര്‍ന്നാണ് പൊലിസിനെ വെട്ടിച്ച് രണ്ടുപേരും രക്ഷപ്പെട്ടത്. രക്ഷപ്പെട്ട പ്രതികള്‍ക്കായുള്ള പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

സാമ്പത്തിക തട്ടിപ്പ് കേസില്‍ ജയിലിലായപ്പോള്‍ സഹതടവുകാരുമായി ബന്ധം സ്ഥാപിച്ചു; പുറത്തിക്കാന്‍ ജാമ്യം നിന്നത് മയക്കുമരുന്ന് കേസിലെ പ്രതി; ഡിഎന്‍എ പരിശോധനയില്‍ ശ്രീതുവിന്റെ ഭര്‍ത്താവല്ല കുഞ്ഞിന്റെ പിതാവ്

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസുള്ള സ്വന്തം കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ശ്രീതുവിനെ റിമാന്റുചെയ്തു. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രീതുവിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. തിങ്കളാഴ്ച മൂന്ന് ദിവസത്ത കസ്റ്റഡി അപേക്ഷ നല്‍കും. സഹോദരിയുമായുള്ള വഴിവിട്ട ബന്ധത്തിന് കുട്ടി തടസ്സമായപ്പോള്‍ ഹരികുമാര്‍ കൊലപ്പെടുത്തിയെന്നാണ് നിലവിലുള്ള കേസ്. ഹരികുമാര്‍ തന്നെയാണ് കുട്ടിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതെന്നായിരുന്നു നേരത്തെയുള്ള മൊഴി. അതിനിടെയാണ് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ ഹരികുമാര്‍ താനല്ല കുഞ്ഞിനെ കിണറ്റിലെറിഞ്ഞതെന്ന മൊഴി മാറ്റിയത്. കേസില്‍ കുട്ടിയുടെ …

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവം; ബിജെപി നേതാവിന്റെ മകന്റെ ഡിഎന്‍എ പരിശോധനാഫലം പോസിറ്റീവ്

പുത്തൂര്‍: വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്യുകയും ഗര്‍ഭിണിയായിരിക്കെ വഞ്ചിക്കുകയും ചെയ്ത കേസില്‍ വഴിത്തിരിവ്. ഡിഎന്‍എ റിപ്പോര്‍ട്ട് പ്രകാരം കുഞ്ഞിന്റെ പിതാവ് ബിജെപി നേതാവ് പിജി ജഗന്നിവാസ് റാവുവിന്റെ മകന്‍ ശ്രീ കൃഷ്ണ ജെ റാവു ആണെന്ന് സ്ഥിരീകരിച്ചു. ശനിയാഴ്ച പുത്തൂരില്‍ നടന്ന പത്രസമ്മേളനത്തിലാണ് വിശ്വകര്‍മ മഹാ മണ്ഡലം സംസ്ഥാന പ്രസിഡന്റ് കെപി നഞ്ചുണ്ടി ഡിഎന്‍എ റിപ്പോര്‍ട്ട് വെളിപ്പെടുത്തിയത്. വെള്ളിയാഴ്ച കോടതിയില്‍ സമര്‍പ്പിച്ച ഡിഎന്‍എ റിപ്പോര്‍ട്ടില്‍ കുട്ടിയും പ്രതിയും തമ്മിലുള്ള വ്യക്തമായ പൊരുത്തമുണ്ടെന്നും, പ്രതിയാണ് പിതാവെന്ന് സ്ഥിരീകരിക്കുന്നതായും …

ഹൃദയാഘാതം; പഴയകാല പ്രവാസി യൂസഫ് പേരാല്‍ കണ്ണൂര്‍ അന്തരിച്ചു

കാസര്‍കോട്: കുമ്പള ബദ്‌റിയനഗര്‍ ഹോമിയോ ക്ലിനിക്കിന് പിറകുവശത്തെ താമസക്കാരനായ പഴയകാല പ്രവാസി യൂസഫ് പേരാല്‍ കണ്ണൂര്‍(60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നു ഞായറാഴ്ച പുലര്‍ച്ചയായിരുന്നു അന്ത്യം. ശനിയാഴ്ച ഇഷാ നമസ്‌കാരത്തിന് ബദ്രിയാ നഗര്‍ ജുമാമസ്ജിദില്‍ എത്തിയിരുന്നു. രാത്രി വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു. ഭാര്യ: മൈമൂന. മക്കള്‍: ജാസ്മിന്‍, യസ്‌നാസ്. മരുമക്കള്‍: യാസീര്‍ തളങ്കര, റംഷീദ് എരിയ ബ്ലാര്‍കോഡ്. ഏക സഹോദരി സാജിത. മൃതദേഹം പേരാല്‍ കണ്ണൂര്‍ ജുമാ മസ്ജിദില്‍ ഉച്ചയോടെ ഖബറടക്കും. നിര്യാണത്തില്‍ ബദ്ര്യാനഗര്‍ വെല്‍ഫെയര്‍ …

കുമ്പള ഭാസ്‌കരനഗറില്‍ അപകടങ്ങളൊഴിയുന്നില്ല; നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞു; കാര്‍ ഓടിച്ച ബേള സ്വദേശിക്ക് ഗുരുതരം

കാസര്‍കോട്: അപകടങ്ങള്‍ തുടര്‍ക്കഥയായ കുമ്പള ഭാസ്‌കരനഗറില്‍ വീണ്ടും അപകടം. നിയന്ത്രണം വിട്ട കാര്‍ കള്‍വേര്‍ട്ടിലെ ഡിവൈഡറിലിടിച്ച് മറിഞ്ഞു. കാര്‍ ഓടിച്ച ബേള സ്വദേശിക്ക് ഗുരുതര പരിക്കേറ്റു. 48 കാരനായ അജിത്തിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില അതീവഗുരുതരമാണ്. ശനിയാഴ്ച രാത്രി 9 മണിയോടെയാണ് അപകടം. ചാറ്റല്‍ മഴയില്‍ കാര്‍ തെന്നി നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ കുമ്പള ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സ്ഥിരം അപകടമേഖലയായിരിക്കുകയാണ് കുമ്പള ഭാസ്‌കര …

സി.പി.എം കേന്ദ്രകമ്മറ്റി അംഗം പി കെ.ശ്രീമതിയുടെ ഭര്‍ത്താവ് ഇ. ദാമോദരന്‍ അന്തരിച്ചു

പയ്യന്നൂർ: സി.പി.എം കേന്ദ്രകമ്മറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യാ പ്രസിഡന്റുമായ പി.കെ.ശ്രീമതി ടീച്ചറുടെ ഭര്‍ത്താവ് ഇ. ദാമോദരന്‍ മാസ്റ്റര്‍(83) അന്തരിച്ചു. മാടായി ഗവ. ഹൈസ്‌കൂളിലെ റിട്ട. അധ്യാപകനും പൊതു സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്നു. പി.കെ.സുധീര്‍ ഏക മകനാണ്. മരുമകള്‍: ധന്യ സുധീര്‍. മുന്‍ ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പരേതനായ ഇ. നാരായണന്‍, റിട്ട. റെയില്‍വേ ഉദ്യോഗസ്ഥന്‍ ഇ. ബാലന്‍ നമ്പ്യാര്‍ എന്നിവര്‍ സഹോദരങ്ങളാണ്. പൊതുദര്‍ശനം ഞായറാഴ്ച രാവിലെ 11 മണി മുതല്‍ അതിയടത്തുള്ള വീട്ടില്‍.