മുന്‍ പ്രവാസിയും പൊതുപ്രവര്‍ത്തകനുമായ പെരിയ അടുക്കത്തില്‍ പി. രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

കാസര്‍കോട്: പെരിയ, അടുക്കത്തില്‍ പി. രാമചന്ദ്രന്‍ നായര്‍ (70) അന്തരിച്ചു. മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലം പ്രവാസിയായിരുന്ന രാമചന്ദ്രന്‍ നായര്‍ നാട്ടില്‍ അറിയപ്പെടുന്ന പൊതു പ്രവര്‍ത്തകന്‍ കൂടിയാണ്.ഭാര്യ: സുജ. മക്കള്‍: അരുണ്‍ചന്ദ്, വിജയ്ചന്ദ്, അശ്വതി ചന്ദ്. മരുമക്കള്‍: സൗമ്യ, നിതീഷ്. സഹോദരങ്ങള്‍: പരേതനായ പി. നാരായണന്‍ നായര്‍, പി. ബാലകൃഷ്ണന്‍ നായര്‍, പരേതനായ പി. കുഞ്ഞമ്പു നായര്‍, പി. കുഞ്ഞിരാമന്‍ നായര്‍, പി. പത്മാവതി അമ്മ (മുത്തനടുക്കം), പരേതയായ പി. കല്യാണി അമ്മ (പ്ലാവിലക്കയ), പി. …

കരിവെള്ളൂര്‍ പാലക്കുന്നിലെ എംടിപി സൈനബ അന്തരിച്ചു

കരിവെള്ളൂര്‍: പാലക്കുന്നിലെ എം.ടി.പി. സൈനബ(83) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പി.അബ്ദുള്‍ ഖാദര്‍. മക്കള്‍: നബീസ, സൗദത്ത്, സര്‍ഫുനിസ, സുള്‍ഫിക്കര്‍, താഹിറ.മരുമക്കള്‍: എല്‍.പി.അബ്ദുല്ല, പി.കെ. മുഹമ്മദ്, മുഹമ്മദലി കെ., ഹംസ പി.കെ, നസീമ.പി.സഹോദരങ്ങള്‍: എം.ടി.പി. ഹൈദര്‍, എം.ടി.പി. മുസ്തഫ, എം.ടി.പി. മൂസാന്‍, എം.ടി.പി. സാറുമ്മഅന്തരിച്ച മുഹമ്മദ്, അബ്ദുള്ളക്കുഞ്ഞി, ഉസൈനാര്‍.

കൊല്ലത്തു വീട്ടുവളപ്പില്‍ കഞ്ചാവു കൃഷി; 38 ചെടികളും പത്തരകിലോ കഞ്ചാവുമായി 2 പേര്‍ അറസ്റ്റില്‍

കൊല്ലം: വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയ 38 കഞ്ചാവു ചെടികളും വീട്ടിനകത്തു സൂക്ഷിച്ചിരുന്ന പത്തര കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍. ഓച്ചിറ, മേമനയിലെ മനീഷ്, അഖില്‍ കുമാര്‍ എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റു ചെയ്തത്. എക്‌സൈസ് എന്‍ഫോഴ്‌സ് സംഘത്തിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്. അടുക്കളയോട് ചേര്‍ന്നുള്ള ഭാഗത്താണ് പ്രധാനമായും കഞ്ചാവ് ചെടികള്‍ നട്ടിരുന്നതെന്നു എക്‌സൈസ് അധികൃതര്‍ പറഞ്ഞു. കൃഷി ചെയ്തു ലഭിച്ചതെന്നു കരുതുന്ന പത്തര കിലോ കഞ്ചാവ് വീട്ടില്‍ നിന്നു കണ്ടെടുത്തതായി കൂട്ടിച്ചേര്‍ത്തു.

സുബഹ് നിസ്‌കാരത്തിനു ഒരുങ്ങുന്നതിനിടയില്‍ അംഗഡിമുഗര്‍ സ്വദേശി ജിദ്ദയില്‍ കുഴഞ്ഞുവീണു മരിച്ചു

കാസര്‍കോട്: സുബഹ് നിസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ കുമ്പള, അംഗഡിമുഗര്‍ സ്വദേശി ജിദ്ദയിലെ താമസസ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചു. കമ്മന്തളത്തെ കെ.എസ് സൂപ്പി (50)യാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. വിവരം രാത്രിയിലാണ് വീട്ടില്‍ അറിഞ്ഞത്. 30 വര്‍ഷമായി ജിദ്ദയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തു വരികയായിരുന്നു. മൂന്നു വര്‍ഷം മുമ്പാണ് ഒടുവില്‍ നാട്ടിലെത്തി മടങ്ങിയത്. പിതാവിന്റെ മരണവിവരമറിഞ്ഞ് യുകെയിലുള്ള മകന്‍ സുഹൈല്‍ ജിദ്ദയിലെത്തിയിട്ടുണ്ട്. ഖബറടക്കം ജിദ്ദയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ: താഹിറ. മറ്റുമക്കള്‍: സാഹിബ, സൗരത്ത്, സമഹ,സുമൈല്‍. …

നെടുമ്പാശ്ശേരി എയര്പോര്ട്ട്

നെടുമ്പാശ്ശേരിയില്‍ വന്‍ ലഹരിവേട്ട; 15 കിലോ ഹൈബ്രീഡ് കഞ്ചാവുമായി രണ്ടു യുവതികള്‍ അറസ്റ്റില്‍

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട; 15 കിലോ ഹൈബ്രീഡ് കഞ്ചാവുമായി രണ്ടു യുവതികള്‍ അറസ്റ്റില്‍. ബുധനാഴ്ച രാവിലെ ബാങ്കോക്കില്‍ നിന്നുമെത്തിയ വിമാനത്തിലെ യാത്രക്കാരാണ് അറസ്റ്റിലായത്. ഇവരില്‍ ഒരാള്‍ ഡല്‍ഹി സ്വദേശിനിയാണ്. മേക്കപ്പ് സാധനങ്ങള്‍ക്കൊപ്പം ഒളിപ്പിച്ചാണ് കഞ്ചാവ് കടത്തിയത്. അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പിടിയിലായത് അന്താരാഷ്ട്ര മയക്കുമരുന്നു സംഘത്തിലെ പ്രധാനികളാണെന്നാണ് പ്രാഥമിക സംശയം.

അമ്മ മരിച്ചതിന്റെ മനോവിഷമം; ഏക മകന്‍ ജീവനൊടുക്കി

കാസര്‍കോട്: അമ്മ മരിച്ചതിന്റെ മനോവിഷമം മൂലമാണെന്നു പറയുന്നു മകന്‍ ജീവനൊടുക്കി. വെള്ളരിക്കുണ്ട്, പരപ്പ, പയ്യാളം ഉപ്പാട്ടിമൂലയിലെ രാജേഷ് (20) ആണ് വീട്ടിനകത്ത് തൂങ്ങി മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ തൂങ്ങിയ നിലയില്‍ കാണപ്പെട്ട ഇയാളെ ബന്ധുക്കള്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ചെറുപ്പത്തില്‍ തന്നെ അച്ഛന്‍ നഷ്ടപ്പെട്ടതിനാല്‍ അമ്മ കുമ്പ(മീനാക്ഷി)യുടെ തണലിലായിരുന്നു രാജേഷ് വളര്‍ന്നത്. മാതാവ് കുമ്പ ആറു മാസം മുമ്പ് മരണപ്പെട്ടു. സഹോദരങ്ങള്‍ ഇല്ലാതിരുന്ന രാജേഷിനു മാതാവിന്റെ മരണം വലിയ ആഘാതമായി. മാനസിക വിഷമത്തില്‍ കഴിഞ്ഞിരുന്ന രാജേഷ് …

കെ.എസ്.ഇ.ബി ഓഫീസില്‍ കയറി നഗ്നതാ പ്രദര്‍ശനം, ചീത്തവിളി; കരാര്‍ ജീവനക്കാരനെതിരെ കേസെടുത്തു, സംഭവം വൊര്‍ക്കാടി കെ.എസ്.ഇ.ബി ഓഫീസില്‍

കാസര്‍കോട്: കെ.എസ്.ഇ.ബി ഓഫീസില്‍ കയറി നഗ്നതാ പ്രദര്‍ശനം നടത്തുകയും അശ്ലീലഭാഷയില്‍ ചീത്ത വിളിക്കുകയും ചെയ്തതായി പരാതി. വൊര്‍ക്കാടി സെക്ഷന്‍ എഞ്ചിനീയര്‍, എം.പി സന്ദീപിന്റെ പരാതിയില്‍ കരാര്‍ ജീവനക്കാരനായ ജയരാജ് എന്നയാള്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.തിങ്കളാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. മദ്യലഹരിയില്‍ ഓഫീസില്‍ എത്തിയ കരാര്‍ ജീവനക്കാരനായ ജയരാജ് എന്നെയും സ്റ്റാഫുകളെയും അശ്ലീല ഭാഷയില്‍ ചീത്ത വിളിക്കുകയും നഗ്നത പ്രദര്‍ശിപ്പിക്കുകയും അടിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

വേലി തന്നെ വിളവ് തിന്നു; ലഹരി വിരുദ്ധ കൂട്ടായ്മയിലെ സജീവ പ്രവര്‍ത്തകന്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു വച്ച കഞ്ചാവുമായി അറസ്റ്റില്‍

കണ്ണൂര്‍: ലഹരിക്കെതിരെ പോരാട്ടം നടത്തുന്ന കൂട്ടായ്മയിലെ സജീവ പ്രവര്‍ത്തകന്‍ കഞ്ചാവുമായി അറസ്റ്റില്‍. കണ്ണൂര്‍, പാടിക്കല്‍ സ്വദേശി ഫാസിലിനെയാണ് പഴയങ്ങാടി പൊലീസ് അറസ്റ്റു ചെയ്തത്.ഇയാളില്‍ നിന്നു 14 ഗ്രാം കഞ്ചാവ് അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു വച്ച നിലയില്‍ കണ്ടെടുത്തു. മാട്ടൂര്‍, മാടായി ഭാഗങ്ങളില്‍ പൊതുജനത്തിനു ശല്യമായി തീര്‍ന്ന ലഹരി മാഫിയ സംഘങ്ങളെ പിടികൂടാന്‍ ലക്ഷ്യമിട്ട് ഉണ്ടാക്കിയ ‘ധീര’ എന്ന പേരിലുള്ള ലഹരിവിരുദ്ധ കൂട്ടായ്മയിലെ സജീവ പ്രവര്‍ത്തകനാണ് അറസ്റ്റിലായ ഫാസില്‍. നൂറോളം പേരാണ് കൂട്ടായ്മയില്‍ ഉള്ളത്. അതേ സമയം ഫാസിലിനെ മാര്‍ച്ച് …

സോഡയും സിഗരറ്റും കടം നല്‍കാത്ത വിരോധത്തില്‍ കന്യപ്പാടിയില്‍ ഗോഡൗണിനു തീയിട്ട കേസ്; പ്രതി കോടതിയില്‍ കീഴടങ്ങി

കാസര്‍കോട്: സിഗരറ്റും സോഡയും കടം നല്‍കാത്ത വിരോധത്തില്‍ ഗോഡൗണിനു തീവച്ച് നാലു ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്ന കേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കന്യപ്പാടി, തല്‍പനാജെ സ്വദേശി സന്തു എന്ന സന്തോഷ് ആണ് കാസര്‍കോട് കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.മാര്‍ച്ച് 14ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. നീര്‍ച്ചാല്‍, കുണ്ടിക്കാനയിലെ ലാന്‍സര്‍ ഡിസൂസയുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിനാണ് തീവച്ചത്. ഇയാളുടെ ഉടമസ്ഥതയില്‍ കന്യപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന ജെ കെ ബേക്കേഴ്‌സ്, ജെ.കെ …

സ്‌നേഹം കുറയുമെന്ന് സംശയം: നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമെന്നു കണ്ടെത്തി; പിന്നില്‍ ബന്ധുവായ 12 വയസ്സുകാരി

കണ്ണൂര്‍: പാപ്പിനിശ്ശേരിയില്‍ നാല് മാസം പ്രായമായ കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തി. കൊലപാതകത്തിന് പിന്നില്‍ ബന്ധുവായ 12കാരിയാണെന്ന് അധികൃതര്‍ സൂചിപ്പിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു വീടിന് സമീപത്തെ കിണറില്‍ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ മരണത്തില്‍ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 12 വയസ്സുകാരിയാണ് കൊലയ്ക്ക് പിന്നിലെന്ന് കണ്ടെത്തിയത്. നാലുമാസം പ്രായമായ കുട്ടി വളര്‍ന്നാല്‍ തനിക്ക് കിട്ടേണ്ട പരിഗണന ഇല്ലാതാകുമോ എന്ന ഭയത്തിലാണ് പെണ്‍കുട്ടി കൊലപാതകം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. കുട്ടിയെ ഇന്ന് …

നാട്ടുകാരുടെ ചെലവില്‍ കന്നുകാലി കൃഷി; കുമ്പളയില്‍ പൂട്ടുവീഴുന്നു

കാസര്‍കോട്: കയറൂരിവിട്ടുള്ള കന്നുകാലി കൃഷിക്കാര്‍ ശ്രദ്ധിക്കുക. ദേശീയപാത പൂര്‍ത്തിയാവുന്നതോടെ അതില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിച്ചു കൊണ്ടു പോയി പൂട്ടിയിടാന്‍ ഷെല്‍ട്ടര്‍ നിര്‍മ്മിക്കാനൊരുങ്ങുന്നു.കര്‍ഷകരും, ക്ഷീരകര്‍ഷകരും ഏറെയുള്ള പ്രദേശങ്ങളില്‍ കന്നുകാലികള്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ ദേശീയപാതയില്‍ ‘കാറ്റല്‍ റോഡ്”സംവിധാനം ഒരുക്കണമെന്ന് കന്നുകാലി കര്‍ഷകര്‍ മുന്‍കൂട്ടി ആവശ്യമുന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ദേശീയപാതയില്‍ അലഞ്ഞു തിരിയുന്ന കന്നുകാലികളെ പൂട്ടാനുള്ള ‘സംരക്ഷണ കേന്ദ്രം'(ഷെല്‍ട്ടര്‍) ഒരുക്കാന്‍ ദേശീയപാത അതോറിറ്റി നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നറിയുന്നു.ജില്ലയില്‍ വിവിധ ഇടങ്ങളില്‍ കന്നുകാലി റോഡ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും ക്ഷീര കര്‍ഷകരും, സന്നദ്ധസംഘടനകളും, ജനപ്രതിനിധികളും നിവേദനങ്ങള്‍ …

സ്ത്രീകളെ ഉപയോഗിച്ച് കാറില്‍ എംഡിഎംഎ കടത്ത്; മുളിയാര്‍ സ്വദേശി ഒന്നാം പ്രതിയായ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്: സ്ത്രീകളെ ഉപയോഗിച്ച് കാറില്‍ മയക്കുമരുന്നു കടത്തിക്കൊണ്ടുവന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. സംഘത്തിനു എംഡിഎംഎ കൈമാറിയ കര്‍ണ്ണാടക, കുടക്, വീരാജ്‌പേട്ട, ഹാലുഗുണ്ടയിലെ എ.കെ ആബിദിനെയാണ് ആദൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.ഫെബ്രുവരി 25ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. ആദൂര്‍ എസ്.ഐ കെ.പി വിനോദ് കുമാറും സംഘവും നൈറ്റ് പട്രോളിംഗ് നടത്തുന്നതിനിടയിലാണ് കൊട്യാടി ഭാഗത്തു നിന്നു ഒരു കാര്‍ അതിവേഗം ഓടിച്ചു വരുന്നത് കണ്ടത്. സംശയം തോന്നി കാറിനു കൈകാണിച്ചുവെങ്കിലും നിര്‍ത്താന്‍ കൂട്ടാക്കിയില്ല. ഇതോടെ പൊലീസ് സംഘം പിന്‍തുടര്‍ന്നു. …

കളഞ്ഞു കിട്ടിയ എടിഎം കാര്‍ഡ് ഉപയോഗിച്ചു പണം തട്ടി; ബിജെപി നേതാവായ ബ്ലോക്ക് പഞ്ചായത്ത് അംഗവും ഓട്ടോ ഡ്രൈവറും അറസ്റ്റില്‍

ആലപ്പുഴ: കളഞ്ഞു കിട്ടിയ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയെടുത്ത കേസില്‍ ബിജെപി നേതാവായ ബ്ലോക്ക് പഞ്ചായത്ത് അംഗവും സഹായിയും അറസ്റ്റില്‍. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവും മഹിളാ മോര്‍ച്ചാ ഭാരവാഹിയുമായ സുജന്യ ഗോപി (42)യും സഹായി കല്ലിശ്ശേരിയിലെ സലീഷ് മോനു (46) എന്നിവരാണ് അറസ്റ്റിലായത്. ചെങ്ങന്നൂര്‍ സ്വദേശി വിനോദ് എബ്രഹാമിന്റെ പരാതി പ്രകാരമുള്ള കേസിലാണ് അറസ്റ്റ്. മാര്‍ച്ച് 14നാണ് വിനോദിന്റെ എടിഎം കാര്‍ഡ് അടക്കം ഉണ്ടായിരുന്ന പഴ്സ് നഷ്ടപ്പെട്ടത്. സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയായ ഭാര്യയെ വിട്ടതിനു …

15കാരനെ ലൈംഗിക പീഡനത്തിനു ഇരയാക്കിയ 30കാരിയായ അധ്യാപിക അറസ്റ്റില്‍; സംഭവം ക്ലാസ് മുറിയില്‍

വാഷിംഗ്ടണ്‍: പതിനഞ്ചു വയസ്സുള്ള വിദ്യാര്‍ത്ഥിയെ ലൈംഗിക പീഡനത്തിനു ഇരയാക്കിയ 30കാരിയായ അധ്യാപികയെ പൊലീസ് അറസ്റ്റു ചെയ്തു. ക്രിസ്റ്റീന ഫോര്‍മെല (30) എന്ന അധ്യാപികയാണ് അറസ്റ്റിലായത്. സോക്കര്‍ കോച്ച് കൂടിയാണിവര്‍. അധ്യാപികയ്‌ക്കെതിരെ പീഡനത്തിനു ഇരയായ വിദ്യാര്‍ത്ഥിയും മാതാവുമാണ് പൊലീസില്‍ പരാതി നല്‍കിയത്. 2023ല്‍ ആണ് കേസിനാസ്പദമായ സംഭവം. പാഠഭാഗം പറഞ്ഞു കൊടുക്കവെ അധ്യാപികയായ ക്രിസ്റ്റീന ഉപദ്രവിച്ചുവെന്നാണ് കുട്ടിയുടെ പരാതി. ഇതു സംബന്ധിച്ച സന്ദേശം ഫോണില്‍ കണ്ടപ്പോഴാണ് വിവരം മാതാവ് അറിഞ്ഞത്.

ബന്ധുവിനെ യാത്രയാക്കാന്‍ പോയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ ലോറിയിടിച്ച് തകര്‍ന്നു; ബികോം വിദ്യാര്‍ത്ഥി മരിച്ചു, നാലുപേര്‍ക്ക് ഗുരുതരം

തളിപ്പറമ്പ്: ബന്ധുവിനെ യാത്രയാക്കാന്‍ കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജിലെ വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. തളിപ്പറമ്പ്, നാറാത്ത്, മുസ്ലിം ലീഗ് ഓഫീസിനു സമീപത്തെ പുത്തന്‍പുരയില്‍ കെ.പി ഷിഫാസ് (19) ആണ് മരിച്ചത്. ബന്ധുക്കളായ അബ്ദുല്‍ മജീദ് (44), ആയിഷ (30), മുഹമ്മദ് ആഷിഖ് (21), നിമീര്‍ (19) എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി കോഴിക്കോട്, പന്തീരങ്കാവ്, അത്താണിയിലാണ് അപകടം. ഷിഫാസും ബന്ധുക്കളും സഞ്ചരിച്ചിരുന്ന കാറില്‍ ലോറിയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ …

പൈവളിഗെയിലെ 15 കാരിയുടെയും യുവാവിന്റെയും മരണം: കൊലപാതകമാണോയെന്ന് അന്വേഷിക്കണം: ഹൈക്കോടതി

കൊച്ചി: കാസര്‍കോട് ജില്ലയിലെ കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൈവളിഗെയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തൃപ്തികരമാണെന്ന് ഹൈക്കോടതി. പെണ്‍കുട്ടിയെ കാണാതായതു സംബന്ധിച്ച് മാതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. ഇരുവരുടെയും മരണം ആത്മഹത്യയാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ കൊലപാതകമാണോയെന്ന് പരിശോധിക്കണം. ഒരാളുടേത് ആത്മഹത്യയും മറ്റൊരാളുടേത് കൊലപാതകമാണോയെന്നും അന്വേഷിക്കണമെന്നും ഇതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് വ്യാഴാഴ്ച ഹാജരാക്കണമെന്നും …

പോക്‌സോ കേസില്‍ ജയിലില്‍ കഴിയുന്ന ആള്‍ക്കെതിരെ വീണ്ടും പോക്‌സോ കേസ്; പരാതിക്കാരി ആദ്യ കേസിലെ ഇരയുടെ സഹോദരി, സംഭവം മഞ്ചേശ്വരത്ത്

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസില്‍ ജയിലില്‍ കഴിയുന്ന ആള്‍ക്കെതിരെ മറ്റൊരു പോക്‌സോ കേസു കൂടി രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു യുവാവിനെതിരെയാണ് കേസെടുത്തത്. ആദ്യ കേസിലെ പരാതിക്കാരിയായ 16കാരിയുടെ മൂത്ത സഹോദരിയുടെ പരാതി പ്രകാരമാണ് മഞ്ചേശ്വരം പൊലീസ് രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്. 2022ല്‍ തനിക്ക് പ്രായപൂര്‍ത്തിയാകും മുമ്പ് പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി മഞ്ചേശ്വരം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

നാലു ഫോണുകളില്‍ നിന്നു നിരന്തരം വിളിയും അശ്ലീല സന്ദേശവും; വഴങ്ങാതായപ്പോള്‍ വധഭീഷണി, യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

കാസര്‍കോട്: നാലു ഫോണുകളില്‍ നിന്നു വിളിച്ചും അശ്ലീല സന്ദേശങ്ങള്‍ അയച്ചും ശല്യപ്പെടുത്തുന്നുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്ലായിക്കോട് വില്ലേജില്‍ താമസക്കാരിയായ ഭര്‍തൃമതിയുടെ പരാതിയില്‍ ചീമേനി പൊലീസാണ് കേസെടുത്തത്. 2024 ഫെബ്രുവരി ഒന്നു മുതല്‍ 2025 ഫെബ്രുവരി 26 വരെ രണ്ടു നമ്പരുകളില്‍ നിന്നു പരാതിക്കാരിയെ ഫോണില്‍ വിളിക്കുകയും അശ്ലീലം പറയുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ഭര്‍ത്താവിനു സംശയം ഉണ്ടാകുന്ന തരത്തിലുള്ള സന്ദേശങ്ങളും അശ്ലീല വീഡിയോകളുടെ ലിങ്കുകള്‍ അയക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. 2025 ഫെബ്രുവരി …