രണ്ട് പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; കാസര്‍കോട് സ്വദേശിയായ ആറുവയസുകാരനും രോഗബാധ, ആരോഗ്യനില തൃപ്തികരം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് കുട്ടികള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂര്‍ സ്വദേശിയായ മൂന്നരവയസുകാരനും കാസര്‍കോട് സ്വദേശിയായ ആറ് വയസുകാരനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതിനിടെ രോഗം ബാധിച്ച ഒരാള്‍ കൂടി മരിച്ചു. കടയ്ക്കല്‍ സ്വദേശി ബിജുവാണ് മരിച്ചത്. മൂന്നാഴ്ച മുമ്പാണ് അസുഖം ബാധിച്ചത്. വര്‍ക്ക് ഷോപ്പ് ജീവനക്കാരനായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലുള്ള മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വിട്ടുനല്‍കും. ഞായറാഴ്ചയും ഒരുമരണം …

രക്ഷപ്പെടാന്‍ ശ്രമിച്ച ബലാത്സംഗ കേസിലെ പ്രതിയെ പൊലീസ് വെടിവെച്ചുകൊന്നു

ലഖ്‌നൗ: മീററ്റില്‍ ബലാത്സംഗ കേസ് പ്രതിയെ പൊലീസ് വെടിവെച്ചുകൊന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നടന്ന ഏറ്റുമുട്ടലിലാണ് പ്രതി കൊല്ലപ്പെട്ടതെന്നാണ് വിവരം.തിങ്കളാഴ്ച പുലര്‍ച്ചെ 5:30 നാണ് ഉത്തര്‍പ്രദേശ് പൊലീസുമായി നടന്ന ഏറ്റുമുട്ടലിനിടെയാണ് പ്രതി ഷഹസാദിന് വെടിയേറ്റത്. നെഞ്ചില്‍ വെടിയേറ്റ യുവാവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രതി വീട്ടിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് എത്തിയതായിരുന്നു പൊലീസ്.ഷഹ്‌സാദിന്റെ പക്കലും തോക്കുണ്ടായിരുന്നു. ഇയാള്‍ ആദ്യം പൊലീസിന് നേരെ വെടിവെയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് തിരികെ വെടിയുതിര്‍ത്തത്. അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ഇയാള്‍ …

ജനല്‍ തകര്‍ത്ത് വീടിനുള്ളിലേക്ക് കാട്ടാന; വാല്‍പ്പാറയില്‍ 3 വയസുകാരിക്കും മുത്തശ്ശിക്കും ദാരുണാന്ത്യം

പാലക്കാട്: കോയമ്പത്തൂര്‍ ജില്ലയിലെ വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. വാല്‍പ്പാറയ്ക്ക് സമീപമുള്ള തേയിലത്തോട്ട മേഖലയിലാണ് സംഭവം. വാട്ടര്‍ഫാള്‍ എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള ഉമ്മാണ്ടിമുടക്ക് എസ്റ്റേറ്റിന് സമീപം താമസിക്കുന്ന അസാല (54) കൊച്ചുമകള്‍ മൂന്നു വയസുള്ള ഹേമശ്രീ എന്നിവരാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ ആയിരുന്നു ആക്രമണം. കാട്ടാനകള്‍ കൂട്ടത്തോടെ ജനവാസ മേഖലയില്‍ കടക്കുകയായിരുന്നു. വീടിനകത്ത് ഉറങ്ങുകയായിരുന്ന മുത്തശ്ശിയും പേരമകളും സംഭവം അറിഞ്ഞിരുന്നില്ല. സമീപവാസികള്‍ ശബ്ദം കേട്ട് ഉണര്‍ന്ന് വന്നോപ്പോഴാണ് വീട് ആക്രമിക്കുന്നത് കണ്ടത്. ജനല്‍ തകര്‍ത്ത …

വീടിന് മുന്നില്‍ ഇരുന്ന യുവാവ് ഇടിമിന്നലേറ്റ് മരിച്ചു

പുത്തൂര്‍: വീടിന് മുന്നില്‍ ഇരിക്കുകയായിരുന്ന യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. പുത്തൂര്‍ ശാന്തിഗോഡു അനഡ്ക സ്വദേശി വാമന്‍ (40) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആണ് സംഭവം. കൂലിത്തൊഴിലാളിയായ വാമന്‍ ജോലികഴിഞ്ഞ് തിരിച്ചെത്തിയ ശേഷം വീടിന് മുന്നില്‍ വിശ്രമിക്കുകയായിരുന്നു. അപ്പോള്‍ കനത്ത മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലേല്‍ക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

സ്വര്‍ണ്ണമെഡല്‍ ജേതാവ് ഷൈജു മുനമ്പത്തിന് നാടക ഗ്രാമത്തില്‍ ഉജ്വല വരവേല്‍പ്പ്

കാസര്‍കോട്: മൈസൂരുവില്‍ നടന്ന അമ്പതാമത് ദേശീയ യോഗാസന സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ശേഷം നാട്ടില്‍ തിരിച്ചെത്തിയ ഷൈജു മുനമ്പത്തിന് കോറസ് മാണിയാട്ടിന്റെ നേതൃത്വത്തില്‍ നാടക ഗ്രാമം കാലിക്കടവില്‍ വരവേല്‍പ്പ് നല്‍കി. തുടര്‍ന്ന് വാദ്യഘോഷത്തോടെ മാണിയാട്ട് നാടക ഗ്രാമത്തിലേക്ക് ആനയിച്ചു. കര്‍ണ്ണാടക സ്റ്റേറ്റ് അമേച്വര്‍ യോഗ സ്‌പോര്‍ട്‌സ് അസോസിയേഷനും യോഗ ഫെഡറേഷനും സംയുക്തമായാണ് മൈസൂരുവില്‍ ചാമ്പ്യാന്‍ഷിപ്പ് സംഘടിപ്പിച്ചത്. കാലിക്കടവില്‍ നടന്ന സ്വീകരണ യോഗം സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധി ടി.വി ബാലന്‍ ഉദ്ഘാടനം ചെയ്തു. സി. …

പൊലീസ് തിരഞ്ഞത് ഇരുന്നൂറിലേറെ സിസിടിവികൾ; ബൈക്കിൽ എത്തി പീഡനം, പോക്സോ കേസിൽ കണ്ണൂർ സ്വദേശിയായ മദ്രസ അധ്യാപകൻ പിടിയിൽ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈം​ഗിക ചൂഷണത്തിനിരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കണ്ണൂർ സ്വദേശി ഫൈസൽ(50) ആണ് പിടിയിലായത്. കുറ്റ്യാടി പത്തിരിപ്പറ്റ എന്ന സ്ഥലത്ത് നിന്നാണ് അധ്യാപകനെ പിടികൂടിയത്. പോക്സോ ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം കാണിച്ചു എന്നാരോപിച്ച് ബാലുശ്ശേരി സ്റ്റേഷനിൽ ഇയാൾക്കെതിരെ പരാതി ഉണ്ടായിരുന്നു. തുടർന്ന്, കേസ് റജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.പ്രതി തന്റെ മോട്ടോർസൈക്കിളിൽ എത്തിയാണ് കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ …

കള്ള് ഷാപ്പിൽ വച്ച് വിദേശ മദ്യം കഴിക്കാൻ അനുവദിച്ചില്ല, ജീവനക്കാരനെ തല്ലിക്കൊന്നു, യുവാവ് അറസ്റ്റിൽ

പാലക്കാട്: ഷാപ്പിൽ വച്ച് മദ്യം കഴിക്കാൻ അനുവദിക്കാത്ത വിരോധത്തിൽ ജീവനക്കാരനെ യുവാവ് തല്ലിക്കൊന്നു. ശനിയാഴ്ച രാത്രി കൊഴിഞ്ഞമ്പാറയിലാണ് സംഭവം. മുണ്ടൂർ പന്നമല എൻ. രമേഷ് (50) ആണ് മരിച്ചത്. പ്രതി ചള്ളപ്പാത എംഷാഹുൽ ഹമീദി(38)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി പ്രദേശവാസികൾ രമേഷ് റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കൊഴിഞ്ഞാമ്പാറ വിദേശമദ്യ വിൽപനശലയ്ക്ക് സമീപത്തുള്ള കള്ളുഷാപ്പിലെ താൽക്കാലിക തൊഴിലാളിയാണ് രമേഷ്. ഷാഹുൽ ഹമീദ് വിദേശ മദ്യവുമായി ഷാപ്പിലെത്തി മദ്യപിക്കാനൊരുങ്ങുയത് രമേഷ് തടഞ്ഞിരുന്നു. തുടർന്ന് ഇരുവരും …

കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥൻ അടക്കം 3 പേർക്ക് ദാരുണാന്ത്യം

കൊല്ലം: നെടുവത്തൂരിൽ കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ ഫയർഫോഴ്സ് അംഗം ഉൾപ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. കൊട്ടാരക്കര ഫയർ ആന്റ് റസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങൽ സ്വദേശി സോണി എസ്. കുമാർ, കിണറ്റിൽ ചാടിയ നെടുവത്തൂർ സ്വദേശിനി അർച്ചന (33), സുഹൃത്ത് ശിവകൃഷ്ണൻ (22) എന്നിവരാണ് മരിച്ചത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ കിണറിൻ്റെ കൈവരി ഇടിഞ്ഞ് വീണായിരുന്നു അപകടം. ഞായറാഴ്ച അർദ്ധരാത്രി മൂന്ന് കുട്ടികളുടെ മാതാവായ അർച്ചന 80 അടി താഴ്ചയുള്ള കിണറിലേക്ക് ചാടുകയായിരുന്നു. വിവരത്തെ തുടർന്ന് കൊട്ടാരക്കര …

സ്വന്തം അയൽവാസി, പാവമല്ലേ എന്ന് കരുതി പഠനത്തിന് വരെ പണം നൽകി സഹായിച്ചു; ഇരുട്ടിൽ പതുങ്ങി വന്ന 20 കാരൻ 77 കാരിയെ ആക്രമിച്ചു സ്വർണാഭരണം കവർന്നു

തൃശൂർ: അയൽവാസിയായ വയോധികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന 20കാരൻ അറസ്‌റ്റിൽ. പുത്തൻചിറ സ്വദേശി ചോമാട്ടിൽ വീട്ടിൽ ആദിത്തി(20 ) നെയാണ് മാള ഇൻസ്പെക്ട‍ർ സജിൻ ശശിയും സംഘവും അറസ്റ്റ് ചെയ്തത്. അയൽവാസി മാള കൊല്ലംപറമ്പിൽ വീട്ടിൽ ജയശ്രീ (77) യുടെ വീട്ടിൽ കയറി ആക്രമിച്ച് സ്വർണ്ണമാല കവർച്ച ചെയ്ത കേസിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബർ 25 രാത്രി 07.15ന് ആണ് സംഭവം നടന്നത്. പ്രതിയായ ആദിത്ത് അയൽവാസിയായ റിട്ട. അധ്യാപികയായ ജയശ്രീയുടെ വീട്ടിലെ അടുക്കളയിലൂടെ …

രാഷ്ട്രീയ പാർട്ടികൾ കോർപ്പറേറ്റ് സ്ഥാപനങ്ങളായി മാറി: എം എൻ കാരശ്ശേരി

കാസർകോട്: രാഷ്ട്രീയ പാർട്ടികൾ കോർപ്പറേറ്റ് സ്ഥാപനങ്ങളായി മാറിയപ്പോൾ ജനാധിപത്യത്തിന്മേൽ പണത്തിന് കൂടുതൽ ആധിപത്യം നേടുന്നതിനിടയാക്കിയെന്ന് പ്രമുഖ പ്രഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ എം എൻ കാരശ്ശേരി അഭിപ്രായപ്പെട്ടു.പിലിക്കോട് ഫൈൻ ആർട്സ് സൊസൈറ്റി ഗാന്ധി – നെഹ്റു പഠന കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ “ജനാധി പത്യവും ധനാധിപത്യവും ” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഇന്ത്യൻ ജനാധിപത്യം വലിയ മാന്ദ്യം നേരിടുകയാണ്. സ്വാതന്ത്ര്യം പരിമിതപ്പെടുകയും പൗരൻ എന്ന നിലയിൽ ഉള്ള അവകാശങ്ങൾ ചുരുക്കപ്പെടുകയും ചെയ്യുന്നു. ജനാധിപത്യത്തിൻ്റെ താക്കോലായ വോട്ടവകാശം പോലും ഉറപ്പില്ലാത്ത …

കാമുകനുമായി സ്ഥിരം വിഡിയോകോള്‍, വിരോധത്തില്‍ ഭാര്യയുടെ നഗ്‌നചിത്രം പ്രൊഫൈല്‍ ഡിപിയാക്കി; യുവാവ് പിടിയില്‍

കൊച്ചി: ഭാര്യയുടെ നഗ്‌നചിത്രം വാട്സാപ്പ് പ്രൊഫൈല്‍ ഡിപിയിയാക്കി പ്രചരിപ്പിച്ച കേസില്‍ യുവാവ് പിടിയിലായി. തൃക്കാക്കര സ്വദേശിയായ 28-കാരനെയാണ് പെരുമ്പാവൂര്‍ പൊലീസ് വെളളിയാഴ്ച അറസ്റ്റ് ചെയ്തത്. ഭാര്യയോടുളള വൈരാഗ്യമാണ് സംഭവത്തിന് കാരണം. യുവതിയും അകന്നുകഴിയുകയായിരുന്നു ഭര്‍ത്താവ്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും അയാളുമായി വീഡിയോ കോള്‍ ചെയ്യുമ്പോള്‍ ഒളിഞ്ഞുനിന്ന് ചിത്രം പകര്‍ത്തിയതാണെന്നുമാണ് യുവാവ് പൊലീസിന് നല്‍കിയ മൊഴി.ഇന്‍സ്പെക്ടര്‍ ടി എം സൂഫിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മലപ്പുറത്ത് ശൈശവ വിവാഹത്തിന് നീക്കം; 14 വയസുകാരിയുടെ വിവാഹ നിശ്ചയം നടന്നു, ചടങ്ങിനെത്തിയ മുഴുവന്‍ ആളുകള്‍ക്കെതിരെയും കേസ്

മലപ്പുറം: ജില്ലയില്‍ ശൈശവ വിവാഹത്തിന് നീക്കം. 14 വയസുകാരിയുടെ മിഠായി കൊടുക്കല്‍ ചടങ്ങ് നടത്തിയതില്‍ പെണ്‍കുട്ടികളുടെ വീട്ടുകാര്‍ക്കും പ്രതിശ്രുത വരനും വീട്ടുകാര്‍ക്കുമെതിരെ കേസെടുത്തു.മാറാക്കരയിലാണ് ശനിയാഴ്ച 14 വയസുകാരിയുടെ വിവാഹ നിശ്ചയത്തിന് സമാനമായ ചടങ്ങുകള്‍ നടത്തിയത്. പെണ്‍കുട്ടിയുടെ അമ്മാവന്റെ മകനുമായാണ് വിവാഹം ഉറപ്പിച്ചത്. പരിസരവാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഭവം പുറത്തറിഞ്ഞത്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കും നേരത്തെ വിവരം ലഭിച്ചിരുന്നു. വിവാഹനിശ്ചയം നടത്തരുതെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കുടുംബത്തിന് താക്കീത് നല്‍കിയിരുന്നു. എന്നാല്‍ കുടുംബം അത് അവഗണിക്കുകയായിരുന്നു. ഈ …

കാസര്‍കോട് അഗ്‌നിരക്ഷാനിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ കെ ഹര്‍ഷയ്ക്ക് പി.എച്ച്.ഡി

കാസര്‍കോട്: കാസര്‍കോട് അഗ്‌നിരക്ഷാനിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ കെ ഹര്‍ഷയ്ക്ക് പിഎച്ച്ഡി. പെരിയ കേരള കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് ബയോ കെമിസ്ട്രി ആന്റ് മോളികുലാര്‍ ബയോളജി വിഭാഗത്തിലാണ് പി.എച്ച്.ഡി നേടിയത്. നിലവില്‍ കാസര്‍കോട് അഗ്‌നിശമന രക്ഷാനിലയത്തില്‍ സ്റ്റേഷന്‍ ഓഫീസറായി ജോലിചെയ്യുകയാണ്. ബായാര്‍ കനിയാല സ്വദേശിയാണ്. കെ. ജയരാമയുടെയും കെ. സുമതിയുടെയും മകനാണ്. ഭാര്യ അഞ്ജലി.

മരുന്ന് മാറി നല്‍കിയെന്നാരോപണം, ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; സംഭവം കാരക്കോണം മെഡിക്കല്‍ കോളേജില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കാരക്കോണം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കിടെ രോഗി മരിച്ചു. നെയ്യാറിന്‍കര ആറാലു മുട് സ്വദേശി കുമാരി (56) ആണ് മരിച്ചത്. വൃക്കയിലെ കല്ല് നീക്കം ചെയ്യാനുള്ള ഓപ്പറേഷനാണ് മെഡിക്കല്‍ കോളേജില്‍ നടത്തിയത്. മരുന്ന് മാറി നല്‍കിയതാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ച് രംഗത്തെത്തി. എന്നാല്‍ ഓപ്പറേഷനിടെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് വെള്ളറട പൊലീസ് കേസെടുത്തു.

സുഹൃത്തുക്കളായ രണ്ടുയുവതികളെ കാണാതായി

പുത്തൂര്‍: സുഹൃത്തുക്കളായ രണ്ടുയുവതികളെ കാണാതായതായി പരാതി. പുത്തൂര്‍ ഇന്നമോഗ്രു സ്വദേശിനി മോനിഷ (23), മാണ്ഡ്യ പാണ്ഡവപുരയിലെ ദിവ്യ (20) എന്നിവരെയാണ് കാണാതായത്. ഇരുവരും മാണ്ഡ്യയില്‍ ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നവരാണ്. നാല് ദിവസം മുമ്പ് ദിവ്യ, മോനിഷയുടെ വീട്ടില്‍ എത്തിയിരുന്നുവെന്നും അതിനുശേഷം കാണാതായെന്നുമാണ് വിവരം. കാണാതായ പരാതിയെ തുടര്‍ന്ന് പുത്തൂര്‍ റൂറല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ടുപേരും കേള്‍വിശക്തിയും സംസാരശേഷിയും കുറഞ്ഞവരാണെന്നാണ് വിവരം.

സംസ്ഥാനത്ത് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി തുടങ്ങി

തിരുവനന്തപുരം: പോളിയോ വൈറസ് നിര്‍മ്മാര്‍ജനം ലക്ഷ്യമിട്ടു നടത്തുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ആരംഭിച്ചു. 5 വയസിന് താഴെയുളള കുഞ്ഞുങ്ങള്‍ക്കാണ് ഞായറാഴ്ച തുളളിമരുന്ന് നല്‍കുന്നത്. 21,11,010 കുഞ്ഞുങ്ങള്‍ക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍ വഴിയാണ് തുളളിമരുന്ന് നല്‍കുന്നത്. ട്രാന്‍സിറ്റ്, മൊബൈല്‍ ബൂത്തുകള്‍ ഉള്‍പ്പെടെ 22,383 ബൂത്തുകളാണ് പ്രവര്‍ത്തിക്കുന്നത്.44,766 വോളണ്ടിയര്‍മാര്‍ ബൂത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.സംസ്ഥാനത്തെ സ്‌കൂളുകള്‍, അങ്കണവാടികള്‍, വായനശാലകള്‍, സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലെ ബൂത്തുകള്‍ വൈകുന്നേരം 5 മണി വരെ പ്രവര്‍ത്തിക്കും. ബസ് സ്റ്റാന്റുകള്‍, …

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡും പ്രതിപ്പട്ടികയില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിനെയും പ്രതിചേര്‍ത്തു. ദേവസ്വം ബോര്‍ഡിനെ എട്ടാം പ്രതിയാക്കിയാണ് പ്രത്യേക അന്വേഷണ സംഘം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എ പത്മകുമാര്‍ പ്രസിഡന്റായ 2019 ലെ തിരുവിതാംകൂര്‍ ദേവസ്വം ഭരണസമിതിയെയാണ് പ്രതിയാക്കിയത്. ഭരണസമിതിയുടെ അറിവോടെയാണ് കുറ്റകൃത്യം നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സ്വര്‍ണപാളി മോഷണവുമായി ബന്ധപ്പെട്ട കേസിലെ എഫ്ഐആറിലാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാല്‍ ആരുടെയും പേര് എഫ്.ഐ.ആറില്‍ പരാമര്‍ശിക്കുന്നില്ല. 2019 ല്‍ ദേവസ്വം അംഗങ്ങളുടെ അറിവോടുകൂടിയാണ് സ്വര്‍ണ പാളികള്‍ ഇളക്കി എടുത്തെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. …

ഓഹരി വിപണിയില്‍ 50 ലക്ഷം നഷ്ടം; തിരിച്ചുപിടിക്കാന്‍ സ്വര്‍ണാഭരണം മോഷണം, ആശാപ്രവര്‍ത്തകയെ തീവച്ചു കൊല്ലാന്‍ ശ്രമിച്ച സുമയ്യയുടെ പദ്ധതി പാളി

കീഴ്വായ്പൂര്: ഓഹരി ഇടപാടിലെ സാമ്പത്തിക നഷ്ടം നികത്താന്‍ ആശാ പ്രവര്‍ത്തകയായ വീട്ടമ്മയുടെ സ്വര്‍ണാഭരണം മോഷ്ടിച്ചശേഷം വീടിനു തീവച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി പിടിയിലായി. പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കായംകുളം ഓച്ചിറ കൃഷ്ണപുരം സജിന മന്‍സിലില്‍ സുമയ്യ (30) ആണ് അറസ്റ്റില്‍ ആയത്. കീഴ്വായ്പൂര് പുളിമല രാമന്‍കുട്ടിയുടെ ഭാര്യ പി.കെ.ലതാകുമാരി(61)യെയാണ് സുമയ്യ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം ആണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ലതാകുമാരി കോട്ടയം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.കോയിപ്രം പൊലീസ് സ്റ്റേഷനിലെ സിവില്‍ …