തസ്ലീമ നസ്രിന്‍ പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയില്‍ യുവാവ് തോക്കുമായെത്തി, നിരീശ്വരവാദികളുടെ സമ്മേളനം നിര്‍ത്തിവച്ചു
കൊച്ചി: ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുകയായിരുന്ന നിരീശ്വരവാദികളുടെ സമ്മേളനം ‘എസന്‍സ്’ നിര്‍ത്തിവെച്ചു. പങ്കെടുക്കാന്‍ എത്തിയ ഒരാള്‍ തോക്കുമായി എത്തിയതോടെയാണ് പരിപാടി നിര്‍ത്തിയത്. പ്രമുഖ എഴുത്തുകാരിയായ തസ്ലിമ നസ്രീന്‍ പങ്കെടുക്കാനിരുന്ന പരിപാടിക്കാണ് ഭീഷണി. രവിചന്ദ്രനും ശ്രീജിത്ത് പണിക്കരും തമ്മിലുള്ള സംവാദം നടക്കുന്നതിനിടെ പൊലീസ് എത്തി എല്ലാവരോടും പുറത്തിറങ്ങാന്‍ പറയുകയായിരുന്നു. ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.തോക്കുമായി എത്തിയ ഉദയംപേരൂര്‍ സ്വദേശി അജീഷിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ തോക്കിന് ലൈസന്‍സ് ഉണ്ട്. ഒരു കൊലക്കേസില്‍ സാക്ഷിയായതിനാലാണ് തോക്ക് കയ്യില്‍ കൊണ്ടുനടക്കുന്നതെന്നാണ് …