സ്‌കൂളിലേക്ക് പോയ 15 കാരന്‍ തിരിച്ചെത്തിയില്ല; ഒരു രാത്രി മുഴുവന്‍ നീണ്ട തെരച്ചിലിനൊടുവില്‍ തിരിച്ചെത്തിയത് രാവിലെ, സംഭവത്തെക്കുറിച്ച് വിദ്യാര്‍ത്ഥി പറഞ്ഞതിങ്ങനെ

കാസര്‍കോട്: സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥി തിരിച്ചെത്താതിരുന്നത് പരിഭ്രാന്തി പരത്തി. വിവരമറിഞ്ഞ് പൊലീസും നാട്ടുകാരും രാത്രി മുഴുവന്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടയില്‍ പല തരത്തിലുള്ള കിംവദന്തികള്‍ പരന്നത് പരിഭ്രാന്തി ഇരട്ടിപ്പിച്ചു. ഒടുവില്‍ ശനിയാഴ്ച രാവിലെ ഏഴു മണിയോടെ കാണാതായ വിദ്യാര്‍ത്ഥിയുടെ ഫോണ്‍ വിളി എത്തിയതോടെയാണ് വീട്ടുകാര്‍ക്കു ആശ്വാസമായത്. കൊടിയമ്മ സ്വദേശിയായ 15കാരനെയാണ് കാണാതായത്.ഇതേ കുറിച്ച് നാട്ടുകാരും പൊലീസും പറയുന്നത് ഇങ്ങനെ- ”പതിവ് പോലെ സ്‌കൂളിലേക്ക് പോയതായിരുന്നു പതിനഞ്ചുകാരന്‍. പതിവ് സമയമായിട്ടും വീട്ടില്‍ തിരിച്ചെത്തിയില്ല. ഫോണില്‍ വിളിച്ചുവെങ്കിലും കിട്ടിയില്ല. …

ഡങ്കിപ്പനി: ടാപ്പിംഗ് തൊഴിലാളി കാസര്‍കോട്ടെ ആശുപത്രിയിലേക്കുള്ള വഴി മധ്യേ മരിച്ചു

കാസര്‍കോട്: ഡങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ടാപ്പിംഗ് തൊഴിലാളി ആശുപത്രിയിലേക്കുള്ള വഴി മധ്യേ ആംബുലന്‍സില്‍ മരിച്ചു. വിവരമറിഞ്ഞു പത്തനംതിട്ടയില്‍ നിന്നുള്ള ബന്ധുക്കള്‍ കാസര്‍കോട്ടെത്തി. പത്തനംതിട്ട, തട്ടാക്കുടി, വലിയക്കല്‍ വീട്ടില്‍ മോഹനന്‍-ഗോമതി ദമ്പതികളുടെ മകന്‍ ഒ.എം ഷിബു (44)വാണ് മരണപ്പെട്ടത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.ആറുവര്‍ഷമായി കര്‍ണ്ണാടക, വിട്ലയിലെ ഒരു റബ്ബര്‍ തോട്ടത്തില്‍ ടാപ്പിംഗ് തൊഴിലാളിയായിരുന്നു. പനി ബാധിച്ചതിനെത്തുടര്‍ന്ന് വിട്ലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നില ഗുരുതരമായതിനെത്തുടര്‍ന്നാണ് ഷിബുവിന്റെ താല്‍പര്യപ്രകാരം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതെന്ന് പറയുന്നു. എന്നാല്‍ …

മാട്രിമോണി സൈറ്റ് വഴി വിവാഹാന്വേഷണം; യുവാവിന്റെ 8,32,150 രൂപ നഷ്ടമായി; പണം സ്വാഹയാക്കിയത് ദേവിയും കല്‍പനയും

കാസര്‍കോട്: മാട്രിമോണിയല്‍ സൈറ്റ് വഴി വിവാഹാന്വേഷണം നടത്തിയ യുവാവിന്റെ 8,32,150രൂപ നഷ്ടമായി. ചീമേനിയിലെ എം ബിജു(40)വിന്റെ പണമാണ് മാട്രിമോണിയല്‍ തട്ടിപ്പിലൂടെ നഷ്ടമായത്. ഷാദി കോം മാട്രിമോണിയല്‍ സൈറ്റ് മുഖേന ബിജു വിവാഹാന്വേഷണം നടത്തിയിരുന്നു. അതുവഴി പരിചയപ്പെട്ട ദേവി, കല്‍പന എന്നീ പേരുകളില്‍ രണ്ടുപേരാണ് ബിജുവിനെ തട്ടിപ്പിനിരയാക്കിയത്. ഒന്നാം പ്രതിയായ ദേവി ഗിഫ്റ്റ് അയച്ചിട്ടുണ്ടെന്ന് ബിജുവിനെ വിശ്വസിപ്പിക്കുകയും രണ്ടാം പ്രതിയായ കല്‍പ്പന വാട്സ്ആപ്പ് വഴി സര്‍വീസ് ചാര്‍ജ് ആണെന്നും പറഞ്ഞ് മാര്‍ച്ച് 29 മുതല്‍ മെയ് 8 വരെയുള്ള …

യുവ എഞ്ചിനീയറെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി; കാര്‍ കാഞ്ഞങ്ങാട്ട് ഉപേക്ഷിച്ച നിലയില്‍

കാസര്‍കോട്: വിദ്യാഭ്യാസ വകുപ്പില്‍ പ്രോജക്ട് എഞ്ചിനീയറായ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുറ്റിക്കോല്‍ സ്വദേശിയും അബങ്ങാട്ട് താമസക്കാരനുമായ കെവി സജിത്തി(35)നെയാണ് ബുധനാഴ്ച വൈകുന്നേരം മുതല്‍ കാണാതായത്. രാവിലെ വീട്ടില്‍ നിന്ന് കാസര്‍കോട് ജേലിക്ക് പോയ യുവാവിനെ വൈകുന്നേരത്തോടെ കാണാതായെന്നാണ് പിതാവ് കുഞ്ഞിരാമന്‍ ബേക്കല്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. മൂന്നുമണിക്ക് ഭാര്യയെ വിളിച്ച് സംസാരിച്ചിരുന്നതായും പറയുന്നു. അതിനിടെ രാത്രിയില്‍ സജിത്തിന്റെ കാര്‍ ആലാമിപ്പള്ളി ബസ് സ്റ്റാന്‍ഡിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഹൊസ്ദുര്‍ഗ് പൊലീസും ബേക്കല്‍ പൊലീസും ഊര്‍ജിതമായ …

പാറ ശ്രീ ഭഗവതി ആലിചാമുണ്ഡി ക്ഷേത്ര ജീര്‍ണ്ണോദ്ധാരണ ബ്രഹ്മകലശ സമിതി നറുക്കെടുപ്പ് ഫലം

പാറ ശ്രീ ഭഗവതി ആലിചാമുണ്ഡി ക്ഷേത്ര ജീര്‍ണ്ണോദ്ധാരണ ബ്രഹ്മകലശ സമിതി| പാറസ്ഥാന, ആരിക്കാടി ലക്കി ഡ്രോ നറുക്കെടുപ്പ് ഫലം

ഇന്ദിരാഗാന്ധി ഭാരതമാതാവ്; കരുണാകരനോട് ആരാധന, സുരേഷ്ഗോപി ലൂര്‍ദ് മാതാവിന്റെ പള്ളിയില്‍ സ്വര്‍ണ്ണക്കൊന്ത സമര്‍പ്പിച്ചു

തൃശൂര്‍: ഇന്ദിരാഗാന്ധി ഭാരതത്തിന്റെ മാതാവാണെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. കെ. കരുണാകരന്റെ സ്മൃതി കുടീരത്തില്‍ ശനിയാഴ്ച രാവിലെയെത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് കേന്ദ്രമന്ത്രി ഇങ്ങനെ പറഞ്ഞത്. ഭാരതത്തിന്റെ മാതാവായ ഇന്ദിരാ ഗാന്ധി ദീപസ്തംഭം ആണ്. ആ സ്തംഭത്തിലുള്ള കരുണാകരന്റെ സ്വാധീനം കേരളത്തിന് നന്മയായി ഭവിച്ചിട്ടുണ്ട്. ധീരനായ ഭരണകര്‍ത്താവ് എന്ന നിലയില്‍ കരുണാകരനോട് ആരാധനയുണ്ട്. കേന്ദ്രമന്ത്രിയെന്ന പദവിയില്‍ ഇരുന്ന് കൊണ്ട് ഗുരുത്വം നിര്‍വ്വഹിക്കാനാണ് മുരളിമന്ദിരത്തില്‍ എത്തിയത്. മുരളി മന്ദിരം സന്ദര്‍ശിച്ചതില്‍ രാഷ്ട്രീയമില്ല. കേരളത്തിലെ കോണ്‍ഗ്രസിന്റെ പിതാവാണ് കെ. …

പാലക്കാട്ടും തൃശൂരിലും നേരിയ ഭൂചലനം; ജനം പരിഭ്രാന്തരായി

തൃശൂര്‍: പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നേരിയ ഭൂചലനം. കുന്ദംകുളം, ഗുരുവായൂര്‍, വടക്കാഞ്ചേരി, എരുമപ്പെട്ടി പ്രദേശങ്ങളിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്.4 സെക്കന്‍ഡ് നീണ്ടുനിന്ന ഭൂചലനം ആണ് ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 3 തീവ്രത രേഖപ്പെടുത്തി. ശനിയാഴ്ച രാവിലെ 8.15 മണിയോടെയാണ് ഭൂചലനം ഉണ്ടായത്.വീടുകളുടെ ജനച്ചില്ലുകള്‍ക്ക് കുലുക്കം അനുഭവപ്പെട്ടു. ആളുകള്‍ വീട്ടിനുള്ളില്‍ നിന്ന് ഇറങ്ങിയോടി.നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലനം അനുഭവപ്പെട്ടത് പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കി. എന്നാല്‍ ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടങ്ങള്‍ അറിയിച്ചു.

സ്വപ്നങ്ങള്‍ ബാക്കിയാക്കി രഞ്ജിത്തും കേളു പൊന്മലേരിയും മണ്ണിലേക്ക് മടങ്ങി; കുണ്ടടുക്കവും തൃക്കരിപ്പൂരും കണ്ണീര്‍ക്കടലായി

കാസര്‍കോട്: സ്വപ്നങ്ങള്‍ ബാക്കിയാക്കി കെ. രഞ്ജിത്ത് കുണ്ടടുക്കവും കേളു പൊന്മലേരിയും മണ്ണിലേക്ക് മടങ്ങി. ഇരുവരുടെയും ചേതനയറ്റ മൃതദേഹങ്ങള്‍ അവസാനമായി ഒരു നോക്കു കാണാന്‍ എത്തിയവരെ കൊണ്ട് കുണ്ടടുക്കവും തൃക്കരിപ്പൂരും ജനസാഗരമായി തീര്‍ന്നപ്പോള്‍ ആര്‍ക്കും ആരെയും പരസ്പരം ആശ്വസിപ്പിക്കാനാകാതെ കണ്ണീരണിഞ്ഞു. കുവൈത്തില്‍ ഉണ്ടായ ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞ ഇരുവരുടെയും മൃതദേഹങ്ങള്‍ മറ്റു മൃതദേഹങ്ങള്‍ക്കൊപ്പം വെള്ളിയാഴ്ച രാവിലെയാണ് വ്യോമസേനാ വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ എത്തിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആദരവ് നല്‍കിയ ശേഷം വെവ്വേറെ ആംബുലന്‍സുകളിലാണ് മൃതദേഹങ്ങള്‍ സ്വദേശങ്ങളിലേക്ക് എത്തിച്ചത്.ഇന്നലെ രാത്രിയോടെയാണ് …

ഗര്‍ഭിണിയായ ഭാര്യയെ കാണാനെത്തിയ യുവാവിനെ അയല്‍വാസി കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി

കട്ടപ്പന: ഗര്‍ഭിണിയായ ഭാര്യയെ കാണാനെത്തിയ യുവാവിനെ അയല്‍വാസി കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി. കാഞ്ചിയാര്‍ കക്കാട്ട് കടവിലെ കളപ്പുരയ്ക്കല്‍ സുബിന്‍ ഫ്രാന്‍സിസ് (35) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് കട്ടപ്പന സുവര്‍ണഗിരിയിലുള്ള ഭാര്യയെ കാണാന്‍ എത്തിയതായിരുന്നു സുബിന്‍. ഭാര്യ ലിബിയയുടെ വീട്ടിലെത്തിയ സുബിനും അയല്‍വാസി ബാബുവും തമ്മില്‍ സംസാരത്തിനിടയില്‍ വാക്കേറ്റമുണ്ടാവുകയും അത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. ഇതിനിടയില്‍ ബാബു സുബിനെ കോടാലി കൊണ്ട് വെട്ടി. ഗുരുതരമായി പരിക്കേറ്റ സുബിനെ ഉടന്‍ കട്ടപ്പന ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിന് ശേഷം സ്വന്തം വീട്ടില്‍ …

അയോധ്യ രാമക്ഷേത്രത്തിന് നേരെ ഭീകരാക്രമണ ഭീഷണി; പിന്നില്‍ ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ്

ലക്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന് നേരെ ഭീകരാക്രമണ ഭീഷണി. ശബ്ദസന്ദേശത്തിലൂടെ ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ആണ് ഭീഷണി മുഴക്കിയത്. ഭീഷണിയെ അധികൃതര്‍ വലിയ ഗൗരവത്തോടെയാണ് കാണുന്നത്. ഭീഷണി കണക്കിലെടുത്ത് രാമക്ഷേത്രത്തിനും പരിസരങ്ങളിലും സുരക്ഷ കര്‍ശനമാക്കി. അയോധ്യയിലെത്തുന്ന വാഹനങ്ങളെയെല്ലാം വിശദമായ പരിശോധനക്കു വിധേയമാക്കാന്‍ നിര്‍ദ്ദേശം നല്‍കി. ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ അയോധ്യയിലെ വാല്‍മീകി വിമാനത്താവളത്തിനും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. അതേ സമയം ഭീഷണി സന്ദേശത്തിന്റെ ഉറവിടത്തിന്റെ നിജസ്ഥിതി കണ്ടെത്താനുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.