നിയന്ത്രണം വിട്ട കാർ കനാലിലേക്ക് മറിഞ്ഞ് അപകടം; യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

കോട്ടയം: വൈക്കം തോട്ടുവക്കം പാലത്തിന് സമീപം നിയന്ത്രണം വിട്ട കാർ കനാലിലേക്ക് മറിഞ്ഞ് യുവ ഡോക്ടർ മരിച്ചു. ഒറ്റപ്പാലം സ്വദേശിയായ ഡോ. അമൽ സൂരജ് (33) ആണ് മരിച്ചത്. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് അമൽ സൂരജ്. എറണാകുളത്തുള്ള സുഹൃത്തിനെ കാണാൻ പോകുന്നതിനിടെയാണ് അപകടം. വെള്ളിയാഴ്ച രാവിലെ നാട്ടുകാരാണ് കാർ കനാലിൽ പൊങ്ങികിടക്കുന്നത് കണ്ടത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. വ്യാഴാഴ്ച രാത്രി വീണതാകാം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം വൈക്കം …

മൂന്ന് കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം; ചെന്നൈ സ്വദേശിനിക്ക് ഒരു ലക്ഷം രൂപ പിഴയും കോടതി പിരിയും വരെ തടവും

കാസർകോട്: മൂന്ന് കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയെന്ന കേസിൽ ചെന്നൈ സ്വദേശിനിക്ക് ഒരു ലക്ഷം രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ. തമിഴ്നാട് കള്ളകുറിച്ചി കച്ചറപാളയം സ്വദേശിനി മല്ലിക(55)യെയാണ് കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി(1) ജഡ്ജി ടി എച്ച് രജിത ശിക്ഷിച്ചത്. 2017 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ട്, 10, 12 വയസ്സുകാരായ കുട്ടികളെ ഉപയോഗിച്ച് ഇവർ കാസർകോട് ടൗണിൽ ഭിക്ഷാടനം നടത്തിയെയാണ് പൊലീസിന്റെ പിടിയിലായത്. ഇൻസ്പെക്ടർ പി അജിത് കുമാറാണ് …

വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ ഹൃദയാഘാതം; നവവധു വിവാഹത്തലേന്ന് മരിച്ചു

ചിക്കമഗളൂരു: വിവാഹത്തലേന്ന് യുവതി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. കര്‍ണാടകയിലെ ചിക്കമഗളൂരു അജ്ജംപുര സൊല്ലാപുര സ്വദേശിനിയായ ശ്രുതി(24)യാണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. തരിക്കേരേ സ്വദേശിയായ ദിലീപാണ് പ്രതിശ്രുതവരന്‍. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ശ്രുതിയുടെ അപ്രതീക്ഷിത മരണം. വ്യാഴാഴ്ച യുവതിയുടെ രക്തസമ്മര്‍ദം താഴ്‌ന്നെന്നും ഇതിനുപിന്നാലെ ഹൃദയാഘാതമുണ്ടായി മരണം സംഭവിച്ചെന്നുമാണ് റിപ്പോര്‍ട്ട്. വീട്ടിൽ കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തില്‍ അജ്ജംപര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

‘തനിക്ക് ഗർഭംധരിക്കാൻ പുരുഷനെ വേണം, 25 ലക്ഷം തരാം’; പരസ്യം കണ്ട് വിളിച്ച യുവാവിന്റെ 11 ലക്ഷം പോയി

പൂനെ: യുവതിയെ ഗർഭം ധരിപ്പിച്ചാൽ പണം ലഭിക്കുമെന്ന പരസ്യത്തിൽ വീണുപോയ 44കാരന് 11 ലക്ഷം രൂപ നഷ്ടമായി. പൂനെയിലെ കോൺട്രാക്ടറായ യുവാവ് ആണ് തട്ടിപ്പിനിരായായത്. ഇക്കഴിഞ്ഞ സെപ്തംബറിൽ ആണ് സംഭവം. സമൂഹമാധ്യമത്തിൽ കണ്ട ഒരു വീഡിയോ പരസ്യമാണ് തട്ടിപ്പിന് ആധാരം. ‘തനിക്ക് ഗർഭം ധരിക്കാനായി ഒരു പുരുഷനെ വേണം. മാതൃത്വം ആസ്വദിക്കാൻ താൻ ആഗ്രഹിക്കുന്നു. അയാൾക്ക് 25 ലക്ഷം രൂപ നൽകും. പുരുഷന്റെ വിദ്യാഭ്യാസമോ ജാതിയൊ മതമോ രൂപമോ പ്രശ്‌നമല്ല’ എന്നായിരുന്നു പരസ്യം. പരസ്യത്തിനൊപ്പം ബന്ധപ്പെടുന്നതിനായി മൊബൈൽ …

പട്ടാപകൽ 17 കുട്ടികളെ ബന്ദികളാക്കി; കുട്ടികളെ സാഹസികമായി രക്ഷിച്ച് പൊലീസ്, യുവാവ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

മുംബൈ: പവൈ നഗരത്തില്‍ പട്ടാപ്പകല്‍ 17 കുട്ടികളെയും രണ്ട് മുതിര്‍ന്നവരെയും ബന്ദികളാക്കിയ അക്രമി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പൊലീസ് വെടിവെപ്പില്‍ ഗുരുതര പരിക്കേറ്റ രോഹിത് ആര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ആര്‍ഡി സ്റ്റുഡിയോയിലായിരുന്നു സംഭവം. ജോലി ചെയ്ത പണം കിട്ടാന്‍ മുന്‍ വിദ്യാഭ്യാസ മന്ത്രിയോട് സംസാരിക്കണമെന്നാവശ്യപെട്ടാണ് കുട്ടികളെ ബന്ദികൾ ആക്കിയത്. ഓഡീഷന്‍ നടത്താനെന്ന പേരിലാണ് ഇയാള്‍ കുട്ടികളെ സ്റ്റുഡിയോയില്‍ എത്തിച്ചത്. സാധാരണയായി ഇത്തരത്തിലുള്ള ഓഡീഷനുകള്‍ നടക്കുന്ന സ്ഥലമായതിനാല്‍ ആര്‍ക്കും സംശയവുമുണ്ടായിരുന്നില്ല. 100 കുട്ടികളാണ് ഓഡിഷനെത്തിയത്. ഇതില്‍ …

അബോര്‍ഷന് ഗുളിക കഴിച്ചിട്ടും പ്രസവിച്ചു; നവജാത ശിശുവിനെ ക്വാറിയില്‍ ഉപേക്ഷിച്ചു

തൃശൂര്‍: നവജാത ശിശുവിനെ ബാഗിലിട്ട് ക്വാറിയില്‍ ഉപേക്ഷിച്ചു. ആറ്റൂര്‍ സ്വദേശിനി സ്വപ്നയാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. സ്വപ്ന ഗര്‍ഭിണിയായത് വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. എട്ടാം മാസം അബോര്‍ഷന് വേണ്ടിയുള്ള ഗുളിക കഴിച്ചിട്ടും പ്രസവിക്കുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ പ്ലാസ്റ്റിക് ബാഗിലാക്കി ക്വാറിയില്‍ ഉപേക്ഷിച്ചു. യുവതി ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. രണ്ടാഴ്ച മുമ്പാണ് സംഭവം. പാലക്കാട് കൂനത്തറ ത്രാങ്ങാലിയിലെ ക്വാറിയില്‍ നിന്നും കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. യുവതിയുടെ സഹോദരനാണ് ക്വാറിയില്‍ ബാഗ് ഉപേക്ഷിച്ചത്. എന്നാല്‍ ബാഗില്‍ കുട്ടി ഉണ്ടെന്ന് അറിയില്ലായിരുന്നു …

പയ്യന്നൂരില്‍ വീടിന്റെ ടെറസില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

പയ്യന്നുര്‍: വീടിന്റെ ടെറസില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ തെരുവിലെ കരുണം വീട്ടില്‍ ജിതേഷ് കരുണാകരന്‍(45)ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് മരിച്ച നിലയില്‍ കണ്ടത്. ടെറസിന് മുകളില്‍ ഷീറ്റിടുന്നതിനായി സ്ഥാപിച്ച കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു കണ്ടെത്തിയത്. സംസ്‌കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് നടക്കും. സി.കരുണാകരന്റെയും കെ.വി പത്മിനിയുടെയും മകനാണ്. ഭാര്യ: വിന്യ. മകള്‍: ഭാവിക. സഹോദരങ്ങള്‍: ജിഷ അജിത്ത് (ഡല്‍ഹി), ജീജ കരുണാകരന്‍ (ഡല്‍ഹി).

നടന്‍ മമ്മൂട്ടിയുടെ ആയുരാരോഗ്യസൗഖ്യത്തിന് വേണ്ടി രാജരാജേശ്വര ക്ഷേത്രത്തില്‍ പൊന്നിന്‍കുടം വഴിപാട്

തളിപ്പറമ്പ്: സൂപ്പര്‍ താരം മമ്മൂട്ടിക്ക് വേണ്ടി രാജരാജേശ്വര ക്ഷേത്രത്തില്‍ പൊന്നിന്‍കുടം വഴിപാട്. തിരുവനന്തപുരം സ്വദേശി എ ജയകുമാറാണ് നടന്റെ ആയുരാരോഗ്യത്തിന് വേണ്ടി ഉത്രം നക്ഷത്രത്തില്‍ പൊന്നിന്‍കുടം വഴിപാട് നടത്തിയത്. രാജരാജേശ്വര ക്ഷേത്രത്തിലെ പ്രധാന വഴിപാടാണിത്. ജയകുമാറിനെ ക്ഷേത്രം ഭാരവാഹികള്‍ ക്ഷേത്രത്തിലെ ആരാധാനാ മൂര്‍ത്തിയായ രാജരാജേശ്വരന്റെ ഫോട്ടോ നല്‍കി സ്വീകരിച്ചു. നെയ്യ് നിറച്ച വെള്ളിക്കുടവും പൊന്നിന്‍കുടവും സമര്‍പ്പിക്കുന്നതാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് അഭിനയത്തില്‍ നിന്നും മാസങ്ങളുടെ ഇടവേളയെടുത്തിരിക്കുകയായിരുന്നു മമ്മൂട്ടി. രോഗാവസ്ഥയെ മറികടന്ന് അദ്ദേഹം ഈയ്യടുത്താണ് …

എംഡിഎംഎയുമായി രണ്ടുയുവാക്കള്‍ പിടിയില്‍; പിടിയിലായത് ‘മെറി ബോയ്സ്’ എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍

കൊച്ചി: എംഡിഎംഎയുമായി കൊച്ചിയില്‍ സിനിമാ പ്രവര്‍ത്തകര്‍ എക്സൈസിന്റെ പിടിയിലായി. കണ്ണൂര്‍ സ്വദേശികളായ രതീഷ്, നിഖില്‍ എന്നിവരാണ് പിടിയിലായത്. മെറി ബോയ്സ് എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് പിടിയിലായത്. സിനിമയിലെ ആര്‍ട്ട് വര്‍ക്കര്‍മാരാണ് പിടിയിലായവരെന്ന് എക്സൈസ് അറിയിച്ചു. രഹസ്യ വിവരത്തെത്തുടര്‍ന്ന് കുന്നത്തുനാടിന് സമീപം ലോഡ്ജില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. ഇവരില്‍ നിന്നും രണ്ടു ഗ്രാമിലധികം എംഡിഎംഎ കണ്ടെടുത്തു. ആറു ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. ഇവര്‍ ലഹരി ഉപയോഗിക്കുന്നവരാണോയെന്ന് വ്യക്തമായിട്ടില്ല. അതേസമയം ആരാണ് ഇവര്‍ക്ക് ലഹരി …

കാറില്‍ സ്‌കൂട്ടര്‍ ഉരസിയ വിരോധത്തില്‍ ഡെലിവറി ബോയിയെ കാറിടിപ്പിച്ച് കൊന്നു; മലയാളി യുവാവും ഭാര്യയും അറസ്റ്റില്‍

ബംഗളൂരു: കാറില്‍ സ്‌കൂട്ടര്‍ ഉരസിയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഡെലിവറി ബോയിയെ പിന്തുടര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ മലയാളി യുവാവും ഭാര്യയും ബംഗളൂരുവില്‍ അറസ്റ്റിലായി. കളരിപ്പയറ്റ് പരിശീലകനും മലയാളിയുമായ മനോജ് കുമാര്‍ (32) ഭാര്യ ജമ്മു കശ്മീര്‍ സ്വദേശിനി ആരതി ശര്‍മ്മ (30) എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഈമാസം 25 നായിരുന്നു ഡെലിവറി ബോയിയായ ഉത്തരഹള്ളി സ്വദേശി ദര്‍ശന്‍ കൊല്ലപ്പെട്ടത്. പുട്ടേനഹള്ളിയിലെ ജെപി നഗറിലായിരുന്നു സംഭവം. രാത്രി 9 മണിയോടെ നടരാജ …

ഗവേഷക വിദ്യാര്‍ത്ഥിനിയെ അപമാനിച്ച കേസ്: റാപ്പര്‍ വേടന്റെ വിദേശയാത്രയ്ക്ക് അനുമതി, ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കി

കൊച്ചി: റാപ്പര്‍ വേടന്റെ മുന്‍കൂര്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കി ഹൈക്കോടതി. ഗവേഷക വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കി. വേടന് വിദേശയാത്രയ്ക്ക് അനുമതി നല്‍കിയ ഹൈക്കോടതി, കേരളം വിടരുതെന്ന വ്യവസ്ഥ റദ്ദാക്കി.സംസ്ഥാനം വിട്ടുപോകരുത്, എല്ലാ ഞായറാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം തുടങ്ങിയ ജാമ്യ വ്യവസ്ഥകളിലാണ് ഹൈക്കോടതി ഇളവ് അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും ജാമ്യ വ്യവസ്ഥയിലെ ഇളവില്‍ പറയുന്നു. രാജ്യം വിടുന്നുവെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. …

ചെറുവത്തൂര്‍ കുടുംബശ്രീയെ കാനറാ ബാങ്ക് ആദരിച്ചു

ചെറുവത്തൂര്‍: മികച്ച കുടുംബശ്രീ സി.ഡി.എസിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ചെറുവത്തൂര്‍ കുടുംബശ്രീ സി.ഡി.എസിനെ കാനറാ ബാങ്ക് ചെറുവത്തൂര്‍ ബ്രാഞ്ച് ആദരിച്ചു. സി.എസ് ആര്‍ ഫണ്ടും ആദരവും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുള്ള സംരംഭകത്വ പരിശീലന ക്ലാസും ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് സി.വി പ്രമീള ഉദ്ഘാടനം ചെയ്തു. കനറാ ബേങ്ക് റീജണല്‍ ഹെഡ് ആര്‍.പി ശ്രീനാഥ് അദ്ധ്യക്ഷത വഹിച്ചു. സി.എസ്. ആര്‍എഫ് ഫണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി. പ്രമീളയും, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശ്രീജ ദിലീപും ചേര്‍ന്ന് കനറാ …

ലൈംഗിക ബന്ധത്തിന് തയ്യാറായില്ല; യുവതിക്ക് ക്രൂരമര്‍ദ്ദനം, പിന്നാലെ രണ്ടുനില കെട്ടിടത്തിന് മുകളില്‍ നിന്നും തള്ളിയിട്ട് ഭര്‍ത്താവ്

ലഖ്‌നൗ: ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് രണ്ടുനില കെട്ടിടത്തില്‍ നിന്നും തള്ളിയിട്ടു കൊല്ലാന്‍ ശ്രമം. മൗ റാണിപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 26 കാരിയായ തീജ എന്ന യുവതിയെയാണ് ഭര്‍ത്താവ് മുകേഷ് അഹിര്‍വാര്‍ കൊല്ലാന്‍ ശ്രമിച്ചത്. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് സംഭവം. യുവതി ഗുരുതര പരിക്കുകളോടെ ഝാന്‍സി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.ക്ഷേത്രത്തില്‍ വച്ചാണ് മുകേഷും തീജയും ആദ്യമായി പരിചയപ്പെട്ടത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തോളം …

2026 ലെ പൊതു അവധികള്‍ പ്രഖ്യാപിച്ചു; അവധി ദിനങ്ങള്‍ അറിയാം…

തിരുവനന്തപുരം: 2026-ലെ പൊതു അവധിദിനങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളുടെ പട്ടികയില്‍ മന്നം ജയന്തിയും പെസഹാ വ്യാഴവും ഉള്‍പ്പെടുത്തി. ഈ ദിവസം ബാങ്കുകള്‍ക്കും ധനകാര്യസ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും അവധി ദിനങ്ങള്‍ ജനുവരി രണ്ട് -മന്നം ജയന്തി.ജനുവരി 26 റിപ്ലബ്ലിക് ദിനം.മാര്‍ച്ച് 20 റംസാന്‍.ഏപ്രില്‍ രണ്ട് പെസഹാ വ്യാഴം.ഏപ്രില്‍ മൂന്ന് ദുഃഖ വെള്ളി.ഏപ്രില്‍ 14 അംബേദ്കര്‍ ജയന്തി.ഏപ്രില്‍ 15 വിഷു.മേയ് 1 മേയ്ദിനം.മേയ് 27 ബക്രീദ്.ജൂണ്‍ 25 മുഹറം.ആഗസ്റ്റ് 12 കര്‍ക്കടകവാവ്.ആഗസ്റ്റ്15 സ്വാതന്ത്ര്യദിനം.ആഗസ്റ്റ് 25 ഒന്നാം …

കാര്‍ നിയന്ത്രണം വിട്ട് നദിയില്‍ വീണു; വാഹനത്തില്‍ നിന്നും കാണാതായ 45 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ മുങ്ങിയെടുത്ത് ഈശ്വര്‍ മാല്‍പെ

മംഗളൂരു: വാഹനാപകടത്തെ തുടര്‍ന്ന് നദിയില്‍ കാണാതായ 45 ലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ മുങ്ങിയെടുത്ത് ഉഡുപ്പിയിലെ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ. കഴിഞ്ഞ ദിവസം ചിക്കമഗളൂരു ജില്ലയിലെ ബേലൂര്‍ റോഡില്‍ കാര്‍ നിയന്ത്രണം വിട്ട് നദിയിലേക്ക് മറിഞ്ഞിരുന്നു. കാര്‍ മുങ്ങിത്താണെങ്കിലും വാഹനം ഓടിച്ച സദാനന്ദ രക്ഷപ്പെട്ടിരുന്നു. ഭാര്യയുടെ ബേലൂരിലുള്ള മാതാപിതാക്കളുടെ വീട്ടിലേക്ക് പോവുകയായിരുന്ന സദാനന്ദന്‍. മുങ്ങിത്താണ കാറിനുള്ളില്‍ ചുവന്ന തുണി സഞ്ചിയില്‍ പൊതിഞ്ഞു വെച്ച 45 ലക്ഷത്തോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ ഉണ്ടായിരുന്നു. ക്രെയിന്‍ ഉപയോഗിച്ച് കാര്‍ പുറത്തെടുത്തെങ്കിലും സ്വര്‍ണാഭരണം …

‘ശബരിമലയിൽ ക്യൂവൊന്നും നിൽക്കാതെ ദർശനം തരമാക്കാം’, കാസര്‍കോട് സ്വദേശികളായ ഭക്തരെ വാവര് നടവരെ എത്തിച്ചു മുങ്ങി, പണം തട്ടിയവര്‍ അറസ്റ്റിൽ

പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ അയ്യപ്പഭക്തരെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ രണ്ട് ഡോളി തൊഴിലാളികളെ പമ്പ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പീരുമേട് റാണിക്കോവിൽ എസ്റ്റേറ്റ് സ്വദേശികളായ കണ്ണൻ (31), രഘു. ആർ (27) എന്നിവരാണ് അറസ്റ്റിലായത്. ഒക്ടോബർ 18നാണ് സംഭവം. തുലാമാസ പൂജയ്ക്കിടെ ശബരിമലയിൽ ദർശനത്തിനെത്തിയ കാസർകോട് സ്വദേശികളുടെ സംഘത്തെയാണ് പ്രതികൾ കബളിപ്പിച്ച് പണം തട്ടിയത്. ഉച്ചയ്ക്ക് 12 മണിയോടെ നല്ല തിരക്കുള്ള സമയത്ത് നടന്നുവന്ന കാസർകോട് സ്വദേശികളെ ഡോളി തൊഴിലാളികളായ പ്രതികൾ സമീപിച്ചു. കൂടുതൽ …

മദ്യക്കുപ്പി നിലത്തുവീണ് പൊട്ടി, മദ്യപാനം ചോദ്യം ചെയ്ത മാതാവിനെ മകൻ കഴുത്തറുത്ത് കൊന്നു, സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: കല്ലിയൂർ മന്നം മെമ്മോറിയൽ റോഡിൽ മാതാവിനെ മകന്‍ കഴുത്തറുത്ത് കൊന്നു. മാതാവ് വിജയകുമാരി(74)യെയാണ് മകൻ അജയകുമാര്‍ കഴുത്തറത്ത് കൊന്നത്. ബുധനാഴ്ച രാത്രി 11.45 ഓടുകൂടിയാണ് കൊലപാതകം നടന്നത്. അജയകുമാര്‍ മദ്യപിച്ചുകൊണ്ടിരിക്കെ കുപ്പി നിലത്ത് വീണ് പൊട്ടിയിരുന്നു. ഇത് മാതാവ് ചോദ്യം ചെയ്തപ്പോഴാണ് കുപ്പിചില്ല് കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. നിലവില്‍ ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. മുൻ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനാണ് അജയകുമാര്‍. വിജയകുമാരിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വ്യാഴാഴ്ച രാവിലെ പ്രതിയുമായി സ്ഥലത്തെത്തി പൊലീസ് …

യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

മംഗളൂരു: സ്ത്രീയെ ലൈംഗികമായി ഉപദ്രവിക്കുകയും എഡിറ്റ് ചെയ്ത ചിത്രങ്ങള്‍ മോർഫ് ചെയ്തു പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ചിക്കമംഗളൂരുവിലെ അല്‍ധൂര്‍ ഹോബ്ലിയിലെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായ ആദിത്യ(30)യാണ് അറസ്റ്റിലായത്. സുഹൃത്തുക്കളുടെ ഭാര്യമാര്‍ക്കടക്കം ഇയാള്‍ അശ്ലീല മെസേജ് അയച്ചിട്ടുണ്ടെന്നാണ് വിവരം. ജയനഗറില്‍ നിന്നുള്ള യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഫോണ്‍ കോളിലൂടെയാണ് ആദിത്യയുമായി യുവതി പരിചയത്തിലായത്. പിന്നീട് ലൈംഗികാതിക്രമം തുടങ്ങിയെന്നും യുവതിയുടെ പരാതിയിലുണ്ട്. സമൂഹ മാധ്യമ പ്രൊഫൈലില്‍ നിന്നും ചിത്രങ്ങളെടുത്ത് എഡിറ്റ് ചെയ്ത് …