ബെളിഞ്ചയില്‍ കോഴിക്കെട്ട്; രണ്ടു അങ്കക്കോഴികളുമായി മൂന്നു പേര്‍ അറസ്റ്റില്‍

കാസര്‍കോട്: കുംബഡാജെ, ബെളിഞ്ചയില്‍ കോഴി അങ്കം നടത്തുകയായിരുന്ന മൂന്നു പേര്‍ അറസ്റ്റില്‍. ബെളിഞ്ച സ്വദേശികളായ ബി. കിഷോര്‍ (34), രഘുനാഥ ഷെട്ടി (35), പ്രശാന്ത് ഷെട്ടി (40) എന്നിവരെയാണ് ബദിയഡുക്ക പൊലീസ് അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്നു രണ്ടു അങ്കക്കോഴികളെ പിടികൂടി. ബെളിഞ്ചത്തെ ബസ് വെയ്റ്റിംഗ് ഷെഡിനു പിന്‍ഭാഗത്തു കോഴി അങ്കം നടത്തുന്നതായുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഞായറാഴ്ച വൈകിട്ട് പൊലീസെത്തി റെയ്ഡ് നടത്തിയത്.

മുന്‍ സിപിഎം നേതാവ് എല്‍ക്കാനയിലെ നാരായണഷെട്ടി അന്തരിച്ചു

കാസര്‍കോട്: സിപിഎം മുന്‍ ഏരിയാ കമ്മിറ്റി അംഗം ബദിയഡുക്ക, നീര്‍ച്ചാല്‍, എല്‍ക്കാന, ചെമ്പല്‍ത്തിമാറിലെ നാരായണഷെട്ടി (87) അന്തരിച്ചു. കര്‍ഷകനും ടൈലറുമായിരുന്നു. നിലവില്‍ സിപിഎം എല്‍ക്കാന ബ്രാഞ്ച് കമ്മിറ്റി അംഗമാണ്.ഭാര്യ: ജയന്തി. മക്കള്‍: ദിവാകര, വസന്ത, പ്രേമാവതി, സുനിത, ചന്ദ്രിക, ഹരീഷ്. മരുമക്കള്‍: ഹരിണാക്ഷി, മുക്ത, വിജയകുമാര്‍, നാഗേശ്വ, മാധവ (അഡൂര്‍), ദീപ (ദേര്‍ളക്കട്ട). സഹോദരങ്ങള്‍: കമല, പരേതരായ ബാബുറൈ, ദേരണ്ണ റൈ.

പുല്ലൂര്‍ പെരിയയില്‍ വീണ്ടും പുലി; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി വനപാലകര്‍, മാളത്തിനു സമീപത്ത് ക്യാമറ സ്ഥാപിച്ചു

കാസര്‍കോട്: ആഴ്ചകളുടെ ഇടവേളയ്ക്കു ശേഷം പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ പുലിയിറങ്ങി. തൊടുപ്പനം, കല്ലുമാളം പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് പുലിയെ കണ്ടത്. തൊടുപ്പനത്തെ ടി.വി കുഞ്ഞമ്പു കൃഷിയിടത്തില്‍ വെള്ളം തളിക്കുന്നതിനിടയിലാണ് പുലി നടന്നു പോകുന്നത് കണ്ടത്. ഉടന്‍ വീട്ടില്‍ പോയി മൊബൈല്‍ ഫോണുമായി എത്തി ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും പുലി സമീപത്തെ കുന്നിന്‍ ചെരുവിലേക്ക് ഓടിപ്പോവുകയായിരുന്നു. വിവരമറിഞ്ഞ് പനത്തടി സെക്ഷന്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ശേഷപ്പയുടെ നേതൃത്വത്തില്‍ വനപാലകരെത്തി പരിശോധന നടത്തി. പുലിയുടേതെന്നു സംശയിക്കുന്ന നിരവധി കാല്‍പ്പാടുകള്‍ കണ്ടെത്തി. …

നവജാത ശിശുവിനെ തലയ്ക്കടിച്ചു കൊന്നു; പ്ലാസ്റ്റിക് കവറിലാക്കിയ മൃതദേഹം ക്ഷേത്രപരിസരത്ത് ഉപേക്ഷിച്ചു, യുവതീയുവാക്കള്‍ അറസ്റ്റില്‍

ബംഗ്‌ളൂരു: നവജാത ശിശുവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി ക്ഷേത്ര പരിസരത്ത് ഉപേക്ഷിച്ച സംഭവത്തില്‍ കമിതാക്കള്‍ അറസ്റ്റില്‍. ചന്നമ്മനകിട്ടൂര്‍ താലൂക്കിലെ അംബഡഗട്ടി ഗ്രാമത്തിലാണ് സംഭവം. സിമ്രാന്‍ മൗലസാബ് മണിക്ക് ഭായ് (22), കാമുകന്‍ മഹാബലേഷ് രുദ്രപ്പ കമോജി (31) എന്നിവരെയാണ് കാത്തൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. കൊലപാതകം, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇരുവരെയും അറസ്റ്റു ചെയ്തത്.ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇതിനിടയില്‍ സിമ്രാന്‍ ഗര്‍ഭിണിയായി. അവിഹിതബന്ധം മറച്ചു വയ്ക്കുന്നതിനാണ് നവജാത ശിശുവിനെ കൊലപ്പെടുത്തി …

വൊര്‍ക്കാടി, പാത്തൂരില്‍ യുവാവ് പുഴയില്‍ മരിച്ച നിലയില്‍

കാസര്‍കോട്: വൊര്‍ക്കാടി, പാത്തൂരില്‍ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണ്ണാടക, മലാര്‍കോടി സ്വദേശിയും കൂലിപ്പണിക്കാരനുമായ ശിവപ്പ നായിക് (45)ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെ പാത്തൂര്‍, മലാര്‍ പുഴയിലാണ് മൃതദേഹം കാണപ്പെട്ടത്. ശിവപ്പ നായിക് കടത്തിണ്ണകളിലും മറ്റുമാണ് കിടന്നുറങ്ങാറെന്ന് ബന്ധുക്കള്‍ പറഞ്ഞു. അപസ്മാര രോഗിയായ ഇയാള്‍ സ്ഥിരം മദ്യപാനിയുമായിരുന്നുവത്രെ.പരേതനായ തിമ്മപ്പനായിക്-ലക്ഷ്മി ദമ്പതികളുടെ മകനാണ്. സഹോദരന്‍ നാരായണ നായികും മാതാവ് ലക്ഷ്മിയും പൈവളിഗെ, ചന്ദ്രഗിരി ഗുഡ്ഡയിലാണ് താമസം. ഈ വീട്ടിലേക്ക് അപൂര്‍വ്വമായേ ശിവപ്പ നായിക് പോയിരുന്നുവുള്ളുവെന്നും പറയുന്നു. …

അറിയാന്‍ പണി നീതി സംഗ്രഹം!

നാരായണന്‍ പേരിയ എള്ളെണ്ണ ഉണ്ടോ എന്നോ? ഉണ്ട്; മായം ചേര്‍ത്ത എള്ളെണ്ണ.ഇയാള്‍ എന്താണ് ഇങ്ങനെ പറയുന്നത്? മായം ചേര്‍ക്കാത്ത, ശുദ്ധമായ…എന്നല്ലേ പറയേണ്ടത്. കാരണം കേട്ടോളു. നമ്മുടെ മുനിസിപ്പല്‍ ഫുഡ് ഇന്‍സ്‌പെക്ടര്‍ ഇവിടെ വില്‍ക്കുന്ന എള്ളെണ്ണയില്‍ മായം ചേര്‍ത്തിട്ടുണ്ട് എന്ന് കണ്ടെത്തി കേസെടുത്തു. കോടതി ശിക്ഷ വിധിച്ചു. ആയിരം രൂപ പിഴയടക്കണം; ആറു മാസം തടവും. സിജെഎം കോടതി വിധിക്കെതിരെ കച്ചവടക്കാരന്‍ ജില്ലാ കോടതിയില്‍ അപ്പീല്‍ ബോധിപ്പിച്ചു. ജില്ലാ കോടതി കീഴ് കോടതി വിധി ശരിവച്ചു. അതിനും മുകളില്‍ …

ബൈക്കും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു രണ്ട് മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ മരിച്ചു;ഒരാള്‍ക്കു ഗുരുതരം

ബംഗ്‌ളൂരു: ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളികളായ രണ്ട് നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കൊല്ലം, അഞ്ചല്‍ സ്വദേശികളായ യാസീര്‍ (22), അല്‍ത്താഫ് (22) എന്നിവരാണ് മരിച്ചത്. സുഹൃത്തായ നബീലിനു ഗുരുതരമായി പരിക്കേറ്റു. ഇയാളെ ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണപ്പെട്ട യാസീറും അല്‍ത്താഫും ചിത്രദുര്‍ഗ എസ്.ജെ.എം നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളാണ്. ചിത്രദുര്‍ഗയിലാണ് അപകടം.

കൊറിയന്‍ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മാലോം സ്വദേശിയുടെ 4,20,000 രൂപ നഷ്ടമായി, ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു

കാസര്‍കോട്: കൊറിയന്‍ വിസ വാഗ്ദാനം ചെയ്ത് യുവാവിന്റെ 4,20,000 രൂപ തട്ടിയെടുത്തതായി പരാതി. മാലോം, ആനമഞ്ഞള്‍, തോട്ടുക്കുന്നേല്‍ ഹൗസിലെ ജോമോന്റെ പരാതിയില്‍ തിരുവനന്തപുരം, തിരുമന, പനിയില്‍ പുത്തന്‍വീട്ടില്‍ അനീഷ് വി സോമനെതിരെ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു. 2021 ജൂണ്‍ 11 മുതല്‍ പല തവണകളായി പണം കൈപ്പറ്റിയ ശേഷം വിസയോ പണമോ നല്‍കാതെ വിശ്വാസ വഞ്ചന നടത്തിയെന്നാണ് കേസ്.

കൊയിലാണ്ടി സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ചു

കോഴിക്കോട്: കൊയിലാണ്ടി സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കുറുവങ്ങാട്, കാക്രാട്ട് മീത്തല്‍ ജയ്‌സണ്‍ രാജ് (34) ആണ് മരിച്ചത്. താമസസ്ഥലത്തു വച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഞായറാഴ്ച രാവിലെ നാട്ടിലെത്തിച്ചു. രാജു-ലക്ഷ്മി ദമ്പതികളുടെ മകനാണ്. സഹോദരന്‍: നെല്‍സണ്‍ രാജ്.

മൊഗ്രാല്‍ കടപ്പുറം ഖിളര്‍ മസ്ജിദ് ഇമാമിന്റെ 32,000 രൂപ കവര്‍ന്നു; പട്ടാപ്പകല്‍ താമസസ്ഥലത്ത് കയറിയ മോഷ്ടാവ് ആര്? പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: മൊഗ്രാല്‍, കടപ്പുറം ഖിള്ര്‍ മസ്ജിദിലെ ഇമാമിന്റെ 32,000 രൂപ കവര്‍ന്നതായി പരാതി. കര്‍ണ്ണാടക, ബണ്ട്വാള്‍, മഞ്ഞനാടിയിലെ സാഹിദിന്റെ പണമാണ് നഷ്ടപ്പെട്ടത്.വെള്ളിയാഴ്ചയാണ് സംഭവം. മഹല്ല് നിവാസികളുടെ വരിസംഖ്യ പിരിക്കാന്‍ പോയ സമയത്താണ് കവര്‍ച്ച നടന്നത്. അലമാര കുത്തിപ്പൊളിച്ചാണ് പണം കൈക്കലാക്കിയത്. മൂന്നു വര്‍ഷമായി കടപ്പുറം ഖിളര്‍ മസ്ജിദില്‍ ഇമാം ആയി ജോലി ചെയ്യുന്ന സാഹിദ് മൊഗ്രാല്‍ മദ്രസയില്‍ അധ്യാപകനായും ജോലി ചെയ്തു വരുന്നു. പണം മോഷണം പോയെന്ന പരാതിയെ തുടര്‍ന്ന് കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. …

രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന പ്രസിഡണ്ട്

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡണ്ടായി രാജീവ് ചന്ദ്രശേഖറിനെ തെരഞ്ഞെടുത്തു. ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാകും. കെ. സുരേന്ദ്രന് ഒരു ടേം കൂടി നീട്ടുന്നില്ലെങ്കില്‍ എം.ടി രമേശ്, ശോഭാ സുരേന്ദ്രന്‍, രാജീവ് ചന്ദ്രശേഖര്‍, വി. മുരളീധരന്‍ എന്നിവരുടെ പേരുകളാണ് പരിഗണിച്ചിരുന്നത്.പുതിയ കാലത്തിന്റെ പോരാളിയെന്ന നിലയിലാണ് രാജീവ് ചന്ദ്രശേഖറിനെ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലെത്തിക്കാന്‍ കേന്ദ്രനേതൃത്വത്തെ പ്രേരിപ്പിച്ചതെന്നാണ് സൂചന. മൂന്നു തവണ കര്‍ണ്ണാടകയില്‍ നിന്നുള്ള രാജ്യ സഭാംഗമായിരുന്ന രാജീവ് ചന്ദ്രശേഖര്‍ രണ്ടാം മോദി സര്‍ക്കാറില്‍ സഹമന്ത്രിയായിരുന്നു. സംഘ് പരിവാര്‍ വഴി …

റെയില്‍വെ സ്റ്റേഷനില്‍ അലഞ്ഞു തിരിഞ്ഞ അല്‍ത്താഫിനു താങ്ങായി കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍മാര്‍; ശിഷ്ടകാലം മഞ്ചേശ്വരത്തെ സ്‌നേഹാലയ തണലില്‍

കാസര്‍കോട്: വ്രതശുദ്ധിയുടെ നാളുകളില്‍ അശരണന് ആലംബമൊരുക്കി കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ മാതൃകയായി. മൈസൂര്‍ സ്വദേശിയെന്നു കരുതുന്ന അല്‍ത്താഫി(55)നാണ് ഓട്ടോ ഡ്രൈവര്‍മാരായ അലി, ഖാലിദ്, അസ്‌കര്‍, അഷ്‌റഫ് എന്നിവര്‍ തുണയായത്.രണ്ടാഴ്ച മുമ്പാണ് അല്‍ത്താഫ് കുമ്പള റെയില്‍വെ സ്റ്റേഷനില്‍ എത്തിയത്. ശാരീരിക അസ്വസ്ഥത അനുഭവിക്കുന്ന ഇയാള്‍ക്ക് ഓട്ടോ ഡ്രൈവര്‍മാരാണ് വെള്ളവും ഭക്ഷണവും നല്‍കിയിരുന്നത്. ശനിയാഴ്ച റെയില്‍വെ സ്‌റ്റേഷനില്‍ അങ്ങുമിങ്ങും നടക്കുന്നതിനിടയില്‍ വീണു പരിക്കേറ്റു. ഈ വിവരമറിഞ്ഞ് ഓട്ടോ ഡ്രൈവര്‍മാര്‍ എത്തി അല്‍ത്താഫിനെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ …

കനത്ത കാറ്റും മഴയും; മരം കട പുഴകി വീണ് മൂന്നു വയസ്സുകാരി മരിച്ചു

ബംഗ്‌ളൂരു: കനത്ത കാറ്റിലും മഴയിലും മരം കടപുഴകി വീണ് മൂന്നു വയസ്സുകാരി മരിച്ചു. ജീവന്‍ഹള്ളി ഈസ്റ്റ് പാര്‍ക്ക് അപ്പാര്‍ട്ട്‌മെന്റിനു സമീപത്ത് ശനിയാഴ്ച രാത്രിയാണ് അപകടം. കമ്മനഹള്ളിയിലെ ശക്തിയുടെ മകള്‍ രക്ഷ (മൂന്ന്) യാണ് മരിച്ചത്. മകളെയും കൊണ്ട് ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ മരം കടപുഴകി ബൈക്കിനു മുകളിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ പുലികേശിനഗര്‍ പൊലീസ് കേസെടുത്തു. അപകടാവസ്ഥയിലായിരുന്ന മരം മുറിച്ചു മാറ്റാത്തതാണ് മകളുടെ മരണത്തിനു ഇടയാക്കിയതെന്നു ശക്തി പൊലീസില്‍ …

ഇന്ന് ലോക കാലാവസ്ഥാ ദിനം: കാഞ്ഞങ്ങാട് നഗരത്തില്‍ തണല്‍മരം മുറിച്ചുമാറ്റാന്‍ ശ്രമം; പൊലീസെത്തി തടഞ്ഞു, ഉപകരണങ്ങള്‍ കസ്റ്റഡിയില്‍

കാസര്‍കോട്: മാര്‍ച്ച് 23ന് ലോക കാലാവസ്ഥാദിനം വിവിധ പരിപാടികളോടെ ആചരിക്കുന്നതിനിടയില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ തണല്‍മരം മുറിച്ചു മാറ്റാന്‍ ശ്രമം. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസെത്തി മരം മുറി തടഞ്ഞ് ഉപകരണങ്ങള്‍ കസ്റ്റഡിയിലെടുത്തു. തൊഴിലാളികളോട് സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സംഭവത്തില്‍ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.ഞായറാഴ്ച രാവിലെ കാഞ്ഞങ്ങാട് നഗരത്തിലാണ് സംഭവം. ഒരു വ്യാപാര സ്ഥാപനത്തിന്റെ മുന്നിലെ തണല്‍ മരത്തിന്റെ ശാഖകളാണ് തൊഴിലാളികളെ ഉപയോഗിച്ച് മുറിച്ചത്. അടിയന്തിരമായി ഇടപെട്ടിരുന്നില്ലെങ്കില്‍ മരം തന്നെ മുറിച്ചു …

ക്ഷേമ പെന്‍ഷന്‍ ഒരു ഗഡുകൂടി; 817 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് മാര്‍ച്ച് മാസത്തില്‍ ഒരു ഗഡു പെന്‍ഷന്‍കൂടി അനുവദിച്ചു. ഇതിനായി 817 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു.62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപ വീതം ലഭിക്കുക. വ്യാഴാഴ്ച മുതല്‍ ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭിച്ചുതുടങ്ങും. 26 ലക്ഷത്തിലേറെ പേര്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും.8,46,456 പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടത്. ഇതിനാവശ്യമായ …

അപകടത്തില്‍ 17 പല്ലുകള്‍ നഷ്ടപ്പെട്ട മനോവേദനയില്‍ യുവാവ് ജീവനൊടുക്കി

ചിക്കമംഗ്‌ളൂരു: അപകടത്തില്‍ 17 പല്ലുകള്‍ നഷ്ടപ്പെട്ട മനോവേദനയിലാണെന്നു പറയുന്നു യുവാവ് കെട്ടിത്തൂങ്ങി ജീവനൊടുക്കി. കൊപ്പ താലൂക്കിലെ ഭുവന്‍കോട്ടിലാണ് സംഭവം. കൊപ്പയിലെ ഒരു ഐടിഐയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ വിഘ്‌നേഷ് (18)ആണ് മരിച്ചത്. നാലു വര്‍ഷം മുമ്പുണ്ടായ അപകടത്തിലാണ് വിഘ്‌നേഷിന്റെ 17 പല്ലുകള്‍ നഷ്ടപ്പെട്ടത്. ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ അനുഭവിച്ച ഈ യുവാവിനു നിരന്തരം ആശുപത്രിയില്‍ പോകേണ്ടി വന്നു. ഇതാണ് മാനസിക വിഷമത്തിനു ഇടയാക്കിയതെന്നു സംശയിക്കുന്നു. സംഭവത്തില്‍ ജയ്പൂര്‍ പൊലീസ് കേസെടുത്തു.

ബാറില്‍ സെക്യൂരിറ്റി ജീവനക്കാരനുമായി വാക്കു തര്‍ക്കം; സിഐടിയു പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു

കൊല്ലം: ചടയമംഗലത്ത് സിഐടിയു പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. ചടയമംഗലം, കലയം സ്വദേശി സുധീഷ് (32) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം. ബാറിലെ സെക്യൂരിറ്റി ജീവനക്കാരനുമായുള്ള വാക്കു തര്‍ക്കത്തിനിടയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ സുധീഷിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കടക്കല്‍ താലൂക്കാശുപത്രി മോര്‍ച്ചറിയില്‍.കൊലപാതകവുമായി ബന്ധപ്പെട്ട് ബാറിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ജിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സുധീഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചടയമംഗലത്ത് സിപിഎം ആഹ്വാന പ്രകാരം പ്രാദേശിക ഹര്‍ത്താല്‍ ആരംഭിച്ചു.

ഒന്നരക്കൊല്ലം മുമ്പു കൊല്ലപ്പെട്ട 35 കാരി വീട്ടില്‍ തിരിച്ചെത്തി; അമ്പരന്നു വീട്ടുകാര്‍, കൊലക്കുറ്റത്തിനു ജയിലില്‍ കഴിയുന്ന നാലുപേര്‍ വിട്ടയക്കണമെന്ന അപേക്ഷയുമായി കോടതിയില്‍

ഭോപ്പാല്‍: 2023 സെപ്റ്റംബറില്‍ കൊല്ലപ്പെട്ട 35 കാരി വീട്ടില്‍ തിരിച്ചെത്തി. സംഭവം വീട്ടുകാരെ സംഭ്രമിപ്പിച്ചു.മധ്യപ്രദേശിലെ മജ്‌സൗര്‍ ജില്ലയിലെ ഗാന്ധിസാഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭ്രമ ജനകമായ സംഭവം.ഒന്നര വര്‍ഷം മുമ്പു കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ട 35 കാരി ലളിതാഭായിയുടെ മൃതദേഹം വീട്ടുകാര്‍ അന്നു തന്നെ സംസ്‌ക്കരിച്ചിരുന്നു. കൊലപാതക കേസില്‍ ഗാന്ധിസാഗര്‍ പൊലീസ് നാലുപേരെ അറസ്റ്റു ചെയ്തു. പ്രതികള്‍ ഇപ്പോഴും ജയിലിലാണ്. ഇതിനിടയിലാണ് ഏതാനും ദിവസം മുമ്പു ലളിതാഭായി ജീവനോടെ വീട്ടില്‍ തിരിച്ചെത്തിയത്.മകളെ ജീവനോടെ കണ്‍ മുന്നില്‍ കണ്ടിട്ടും …